തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുന്നു. ഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തമായി തുടരുകയാണ്. മുഖ്യമന്ത്രിയാകാൻ നേതാക്കൾക്കിടയിൽ മത്സരം കടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിസ്മയമുണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം. ആർഎസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും.
ഒരു എംപി സ്ഥാനത്തിന് വേണ്ടി ആർഎസ്പിയുടെ അസ്ഥിത്വം തകർത്തെന്ന് സിപിഎമ്മിൽ നിന്ന് ആക്രമണം നേരിട്ടു. വ്യക്തിഗതമായ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി പാർട്ടിയെ ബലി കൊടുത്തു എന്ന വിമർശനം താൻ കേട്ടു. അതിനെല്ലാമുള്ള മറുപടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം.




