തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഫിന്റെ വിജയത്തിന് പിന്നാലെ പുതിയ സര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമാണ് മുന്നറിയിപ്പ്. കെണിയില്‍ വീഴരുതെന്നും അത്തരക്കാരെ കരുതലോടെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുണ്ടായത് ഭരണവിരുദ്ധ വികാരത്തിന്റെ തരംഗമാണ്. എല്‍ഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ്. വെറും പറച്ചിലിലൊതുക്കാതെ സിപിഐഎം ഗൗരവമായി പരിശോധിക്കണം. അതെസമയം, മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിക്കുമ്പോൾ ഫ്‌ളക്‌സ് പോരാട്ടങ്ങള്‍ ഒഴിവാക്കണമെന്നും വി എം സുധീരന്‍ കൂട്ടിച്ചേർത്തു.




