Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും

കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 118.10 അടിയായി കുറഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞ് തിങ്കൾ രാവിലെ ആറിന് 118.10 അടിയെത്തി.കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 117.15 അടി വെള്ളം ഉണ്ടായിരുന്നു.കഴിഞ്ഞ വർഷത്തേക്കാൾ ഒരടിയോളം കൂടുതൽ വെള്ളമാണുള്ളത്. മുൻവർഷത്തെ പോലെ ഇത്തവണയും കാലവർഷം ചതിച്ചു. കഴിഞ്ഞ വർഷവും മെയ് അവസാനം കാലവർഷം എത്തുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായെങ്കിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തേതിന്റെ തനിയാവർത്തനമാണ് ഇത്തവണയും. 2020ലും 21ലും ഇതേസമയം അണക്കെട്ടിൽ 130 അടിക്കു മുകളിൽ വെള്ളം ഉണ്ടായിരുന്നു. ഇതിനുമുമ്പ് 2017 ലാണ് അണക്കെട്ടിലെ ജലനിരപ്പ് […]
Read more

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്

ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമോ എന്നത് തന്നെയാണ് പ്രധാന ചര്‍ച്ച.രാഹുല്‍ ഗാന്ധി മാറുമെന്ന് ഉറപ്പായിരുന്നെങ്കിലും വിഐപി മണ്ഡലമമെന്ന വയനാടിന്‍റെ മേല്‍വിലാസം മാറില്ലെന്നത് സര്‍പ്രൈസായി.പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്‍റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും.എന്നാല്‍, കുടുംബ വാഴ്ചയെന്ന വിമര്‍ശനവും എതിരാളികളില്‍ നിന്ന് ശക്തമാകും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്.വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 […]
Read more

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭ പ്രോ ടെം സ്പീക്കര്‍

ഡല്‍ഹി:ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു.ജൂണ്‍ 24ന് പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാര്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും.മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നില്‍.2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.
Read more

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ

ഏഴാം വാര്‍ഷിക നിറവില്‍ കൊച്ചി മെട്രോ.ഇന്‍ഫോപാര്‍ക്ക് വരെയുള്ള അടുത്തഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഭൂപടത്തില്‍ ഇടംപിടിച്ചത്.ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു ആദ്യ സര്‍വീസ്. കഴിഞ്ഞവര്‍ഷം തൃപ്പൂണിത്തുറ വരെ നീട്ടി.28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവില്‍.ഏഴാംപിറന്നാള്‍ ആഘോഷമാക്കാന്‍ വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണക്കരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു.അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു.1957.05 കോടി രൂപയാണ് […]
Read more

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും’; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്.കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്. ശക്തമായ […]
Read more

ആരോഗ്യ ഇൻഷുറൻസ് ഡിജിറ്റലാകുന്നു

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് സംവിധാനം ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പദ്ധതിയെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി.ഒരു വർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഏകീകൃതസംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകും. സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. മോദിസർക്കാർ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് വിഭാവനം ചെയ്യുന്ന 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൂടിയാണ് നീക്കം. നാഷണൽ ഹെൽത്ത് അതോറിറ്റിയും (എൻ.എച്ച്.എ.) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് […]
Read more

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തീരദേശ മേഖലകളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത.വരും ദിവസങ്ങളില്‍ മധ്യ വടക്കന്‍ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.അതേസമയം […]
Read more

റോഡ് കോളാമ്പിയല്ല; മുന്നറിയിപ്പുമായി എംവിഡി

റോഡുകൾ കോളാമ്പിയല്ലെന്ന് ഓർമ്മിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിൾഗം ചവച്ച് തുപ്പുന്നവരും ഷട്ടർ പൊക്കി റോഡിലേക്ക് ഛർദ്ദിൽ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സർവ്വസാധാരണമാണ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ്. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണെന്നും എംവിഡി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Read more

20 ലക്ഷവും കടന്ന് ജലമെട്രോ

ഇരുപതുലക്ഷം യാത്രികരുമായി ഒന്നാംപിറന്നാൾ ആഘോഷിച്ച ജലമെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.കൊച്ചി കപ്പൽശാലയിൽ നിന്ന് കൂടുതൽ ബോട്ടുകൾ നിർമിച്ച് കൈമാറുന്നമുറയ്ക്ക് കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളിലേക്കും ബോട്ടുകളെത്തും. എല്ലായിടത്തും ടെർമിനലുകൾ നിർമാണഘട്ടത്തിലാണ്.ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസാണ് ഒടുവിൽ ആരംഭിച്ചത്.മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ടു റൂട്ടും തൊട്ടുമുമ്പ് ആരംഭിച്ചിരുന്നു.14 ബോട്ടുകളാണ് സർവീസിനുള്ളത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജലമെട്രോയുടെ ഒന്നാംഘട്ടമാണ് നടപ്പാക്കിവരുന്നത്.പദ്ധതി പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ ജലപാതയിൽ പത്തു ദ്വീപുകളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer