Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നൽകി, തുടർന്ന് ഹൃദയാഘാതം; ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ബ്രസീലിയ: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടാറ്റൂ ചെയ്യുന്നതിനിടെ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 45 വയസായിരുന്നു.റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിന് ജനറൽ അനസ്തേഷ്യ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. […]
Read more

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്ക്

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്ക്. ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളില്‍ ഇന്‍വെജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനിമുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു.
Read more

ചതിയൻ ചന്തു വീണ്ടും എത്തുന്നു : അടുത്തമാസം ഒരു വടക്കൻ വീരഗാഥ വീണ്ടും തിയേറ്ററിൽ

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് ഒരു വടക്കൻ വീരഗാഥ . കൂടാതെ മമ്മൂട്ടിയുടെ അഭിനയയാത്രയിലെ തന്നെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത് . 1989 ഏപ്രിൽ 14 നാണ് എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൂടാതെ ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി […]
Read more

രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

ക്ഷേമനിധി, സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്ന് മുതല്‍ ലഭിക്കും. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്. ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
Read more

വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വേര്‍പിരിയുന്നതായി റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും പരസ്പരം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും അഭ്യൂഹങ്ങള്‍ക്കിടയായി. അടുത്തിടെ പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് സന്ദര്‍ശനം നടത്തിയിരുന്നു. സേവാഗിനും ആരതിക്കും രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. 17-കാരന്‍ ആര്യവീറും 14 വയസ്സുകാരന്‍ വേദാന്തും. 2004-ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വേര്‍പിരിയല്‍ സംബന്ധിച്ച് സെവാഗോ […]
Read more

ലിയനാർഡോ ഡിക്കാപ്രിയോയും മാർട്ടിൻ സ്കോർസേസിയും വീണ്ടും ഒന്നിക്കുന്നു

ലിയനാർഡോ ഡിക്കാപ്രിയോയും സംവിധായകൻ മാർട്ടിൻ സ്കോർസേസിയും വീണ്ടും ഒന്നിക്കുന്നു. കില്ലേഴ്സ് ഓഫ് ഫ്‌ളവർ മൂണിനും മുൻപ് ഇരുവരും ചേർന്ന് പ്രവർത്തിച്ച വോൾഫ് ഓഫ് വോൾസ്ട്രീറ്റ്‌, ഷട്ടർ ഐലൻഡ്, ദി ഡിപ്പാർട്ടഡ്, ദി ഏവിയേറ്റർ, ഗാംഗ്സ് ഓഫ് ന്യൂയോർക്ക് എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇനി വരാനാണ് ഇരിക്കുന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി […]
Read more

ഫലങ്ങൾക്കൊപ്പം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

പാലക്കാട്: പാലക്കാട് ക്ഷേത്രചാരപ്രകാരം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. തൃത്താല പൊലീസാണ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജുവാണ് കാഞ്ഞിരക്കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായയാണ് കഴിച്ചത്. പിന്നാലെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ […]
Read more

കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദിന്റെ വിവാഹം ഇന്ന്; ആശംസകൾ നേർന്ന് ഉമ തോമസ് എംഎൽഎ

കൊച്ചി: കെ കെ രമ എംഎൽഎയുടെയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദ് (നന്ദു) വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിനി റിയ ഹരീന്ദ്രനാണ് വധു. ഇന്നാണ് അഭിനന്ദിന്റെ വിവാഹം. ഉമാ തോമസ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇരുവർക്കും വിവാഹാശംസകൾ നേർന്നു. അഭിനന്ദ് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് താനെന്നും വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെയെന്നും ഉമാ തോമസ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ഉമ തോമസ് എംഎൽഎയുടെ കുറിപ്പിന്റെ പൂർണരൂപം; പ്രിയ […]
Read more

ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയത്. ഇന്നലെ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൂടാതെ ഋതുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.
Read more

യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ…?; ബിജെപിയെ ട്രോളി സന്ദീപ് വാര്യർ

പാലക്കാട്‌: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സമരരംഗത്ത് സജീവമാകാത്ത ബിജെപി നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കോൺഗ്രസും യൂത്ത്കോൺഗ്രസും എല്ലാം സമരരംഗത്ത് സജീവമായി തുടരുമ്പോൾ ബിജെപിയുടെ യുവജന സംഘടന എവിടെയാണെന്ന ചോദ്യമാണ് സന്ദീപ് ഉയർത്തുന്നത്. വിഷയത്തിൽ സമരവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഉള്ളിൽ തന്നെ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സന്ദീപിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ? പാലക്കാട്ടെ നിർദ്ദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് […]
Read more
Advertisement
WhiteswanTV Footer