Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ കെ രമയുടെയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദിന്റെ വിവാഹം ഇന്ന്; ആശംസകൾ നേർന്ന് ഉമ തോമസ് എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കെ കെ രമ എംഎൽഎയുടെയും ടി പി ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദ് (നന്ദു) വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിനി റിയ ഹരീന്ദ്രനാണ് വധു. ഇന്നാണ് അഭിനന്ദിന്റെ വിവാഹം. ഉമാ തോമസ് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇരുവർക്കും വിവാഹാശംസകൾ നേർന്നു.

അഭിനന്ദ് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് താനെന്നും വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെയെന്നും ഉമാ തോമസ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

ഉമ തോമസ് എംഎൽഎയുടെ കുറിപ്പിന്റെ പൂർണരൂപം;

പ്രിയ അഭിനന്ദ്,റിയയുമായുള്ള പുതിയ ജീവിതത്തിന് നാളെ തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് ഞാൻ..ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തിട്ടുള്ള Determination നിനക്കൊരു മാതൃകയാണ്…നിങ്ങളുടെ വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെ. സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെ..Congratulations on your big day..നല്ല ഭാവി ആശംസിച്ച്,ഹൃദയപൂർവ്വം!നന്ദുവിനെ എല്ലാവർക്കും മനസിലായല്ലോ അല്ലെ..എന്റെ പ്രിയപ്പെട്ട സഹപ്രവർത്തക കെ.കെ. രമയുടെയും, ടി.പി. ചന്ദ്രശേഖരന്റെയും പ്രിയപ്പെട്ട നന്ദു..

Recent News

Advertisement
WhiteswanTV Footer