Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

അഭിമന്യു കൊലക്കേസ്: വിചാരണ നടപടികൾ ഇന്ന് തുടങ്ങും

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. കേസിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജി.മോഹന്‍രാജാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. 2018 സെപ്തംബര്‍ 26ന് കേസില്‍ കുറ്റപത്രം […]
Read more

കടമറ്റം വാഹനാപകടം; 10 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. […]
Read more

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് സ്റ്റേ

വാഷിങ്ടൺ: യുഎസിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് ജോൺ കോഗ്‍നോർ താൽക്കാലികമായി സ്റ്റേ ചെയ്തു. 14 ദിവസത്തേക്കാണ് നടപടികൾ നിർത്തിവെച്ചിരിക്കുന്നത്. വാഷിങ്ടൺ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന് തിരിച്ചടി നേരിട്ടത്. യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും പൗരത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ […]
Read more

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജനുവരി 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

പുരുഷ കമ്മീഷൻ വരുമോ…?; രാഹുൽ ഈശ്വറിന് എൽദോസ് കുന്നപ്പിള്ളി കൂട്ട്

സമീപകാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പുരുഷ കമ്മീഷനെന്നത്. പുരുഷന്മാരുടെ ക്ഷേമത്തിനും മറ്റ് വിഷയങ്ങളിലെ പരിഹാരങ്ങൾക്കും വേണ്ടി ഒരു കമ്മീഷൻ വേണമെന്ന് വാദം ഉയർത്തുന്നവർ നിരവധിയാണ്. രാഹുൽ ഈശ്വർ ആണ് അത്തരം ഒരു വാദത്തിന് കൂടുതൽ ഊർജ്ജം നൽകുന്നത്. പാറശാല ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീറിൻ്റെ കട്ടൌട്ടിൽ പാലഭിഷേകം നടത്താൻ ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം. […]
Read more

മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ 21 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം അരീക്കോട്, ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന കരകയറി. 21 മണിക്കൂർ നീണ്ടുനിന്ന ദൗത്യത്തിനൊടുവിലാണ് ആനയെ കരകയറ്റാനായത്. ആനയെ കയറ്റാനായി കിണറിൻ്റെ ഒരു വശത്ത് മണ്ണുമാന്തി പാത നിർമിച്ചിരുന്നു. ഇതുവഴിയാണ് ആന കര കയറിയത് ശേഷം പുറത്തുവന്ന ആന കാട്ടിലേക്ക് തിരിച്ചുപോയി. വനംവകുപ്പിൻ്റെ 60 അംഗ ദൗത്യസംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മയക്കുവെടിവെച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്താമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനിച്ചത് പക്ഷെ വെടിവെക്കാതെ തന്നെ ആനയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് […]
Read more

മഹാ കുംഭമേള 2025: തീർത്ഥാടകർക്കായി 200 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നു, ശുദ്ധജലം സൗജന്യം

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ശുദ്ധജലം സൗജന്യമായി നൽകാൻ ഉത്തർപ്രദേശ് ജൽ നിഗം (അർബൻ) 200 ‘വാട്ടർ എടിഎമ്മുകൾ’ സ്ഥാപിക്കുന്നു. തീർത്ഥാടകർക്ക് അവരുടെ പാത്രങ്ങളിലോ കുപ്പികളിലോ ജലം നിറയ്ക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം. വാട്ടർ എടിഎമ്മുകളുടെ പ്രവർത്തനത്തിനുള്ള എല്ലാ പ്രാരംഭ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചതായി ജൽ നിഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ അറിയിച്ചു. എടിഎമ്മുകളിൽ നേരത്തെ ഈടാക്കിയിരുന്ന 1 രൂപ നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. തകരാറുകൾ ഒഴിവാക്കാൻ ഓരോ എടിഎമ്മിലും ഓപ്പറേറ്റർമാരെ നിയമിച്ചിരിക്കുകയാണ്. സെൻസർ സംവിധാനങ്ങൾ […]
Read more

വീണ്ടും എം പോക്സ്, ബംഗളുരുവിൽ ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം സ്ഥിരീകരിച്ചു

ബംഗളുരു: രാജ്യത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് ബംഗളുരുവിൽ മടങ്ങിയെത്തിയ യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് പുറത്ത് വരുന്ന റിപ്പോ‍ട്ടുകൾ. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായാണ് എംപോക്സ് കേസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, കഠിനമായ തലവേദന, നടുവേദന, കഴലവീക്കം, പേശി വേദന, ഊര്‍ജക്കുറവ് […]
Read more

മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ വേരിയന്റുകൾക്ക് അനുസരിച്ച് ടാക്സി നിരക്കിൽ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഉപഭോക്തൃകാര്യ മന്ത്രാലയം ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ചു. ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിച്ച് ഒരേ ദൂരത്തിനുള്ള യാത്ര ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. കമ്പനികൾ നിരക്കുകൾ നിർണയിക്കുന്ന രീതിയും വിശദാംശങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകണമെന്നും, ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് വിവേചനപരമാണെന്നും അതിന്റെ വിശദീകരണം […]
Read more

മാണി സി കാപ്പൻ എംഎൽഎയുടെ വാഹനത്തിനുണ്ടായ അപകടം: സമഗ്ര അന്വേഷണം വേണം: കെഡിപി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും കെഡിപി സംസ്ഥാന ട്രഷറർ സിബി തോമസ്. കാറിന് മറ്റ് തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വാഹനത്തിന്റെ സർവീസ് നടത്താറുണ്ട്. ടയർ മാറിയിട്ട് രണ്ടുമാസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. ഒരാഴ്ചക്കാലമായി എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ട വാഹനമായിരുന്നു അതിനുശേഷം ഉള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ എംഎൽഎയെ അപായപ്പെടുത്താനുള്ള നീക്കമാണോ നടന്നതെന്ന സംശയമുണ്ട്. അതുകൊണ്ടുതന്നെ അടിയന്തര […]
Read more
Advertisement
WhiteswanTV Footer