Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ കേരളത്തിലെ ആറ് ജില്ലകൾക്ക് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധിയുള്ളത്.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ ആയതുകൊണ്ടാണ് ഈ ജില്ലകൾക്ക് നാളെ പ്രാദേശിക അവധി നൽകി പോരുന്നത്. കൂടാതെ ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നീ വിശേഷങ്ങളും നാളെയാണ്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.നാളെ ആവധി പ്രഖ്യാപിച്ചിരിക്കുന്ന ഈ ആറു ജില്ലകളിലും ശനിയാഴ്ച (15-01-2022) പ്രവർത്തി ദിവസമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
Read more

തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 പ്രഖ്യാപനവുമായി കോൺഗ്രസ്

ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. യുവ ഉഡാൻ യോജന എന്ന പേരിലാണ് സച്ചിന്റെ വാഗ്ദാനം.കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യുവാക്കളെ കയ്യൊഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോൺഗ്രസ് ആണെന്നും കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത് കുറ്റപ്പെടുത്തൽ മാത്രമാണെന്നും . ബിജെപിയും ആം ആദ്മി പാർട്ടിയും കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ഷീല ദീക്ഷിതിന്റെ കാലത്താണ് […]
Read more

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുക്കില്ല: ഇന്ത്യയെ പ്രതിനിധീകരിക്കുക എസ് ജയശങ്കര്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിക്ക് പകരം സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് […]
Read more

ശബരിമല മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര തുടങ്ങി. തൃക്കേട്ട രാജരാജ വര്‍മ്മയാണ് ഘോഷയാത്ര നയിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തിരുവാഭര യാത്ര തുടങ്ങിയത്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ് ഇത്തവണയും തിരുവാഭരണം വഹിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. കുളനട ഭഗവതിക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, […]
Read more

ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസില്‍ എത്തിയത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാംപ്ലാനിയ്ക്ക് പുതിയ ചുമതല നല്‍കിയത്. ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്ന് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ശാന്തമായി പ്രശ്‌നങ്ങള്‍ […]
Read more

റിലീസ് തീയതി മാറ്റി വിക്രമിന്റെ വീര ധീര സൂരന്‍

ചിയാന്‍ വിക്രമിനെ നായകനാക്കി എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വീര ധീര സൂരന്‍. വിക്രം ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലിസ് മാറ്റിവെച്ചതായുളള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അജിത് സിനിമയായ വിടാമുയര്‍ച്ചി ജനുവരി 23 ന് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്. അജിത് സിനിമയുമായി ക്ലാഷ് ഒഴിവാക്കാനാണ് വീര ധീര സൂരന്‍ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 28 ന് വിക്രം സിനിമ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസര്‍ […]
Read more

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും: പൊതുസമ്മേളനം ഇന്ന്

ആലപ്പുഴ: വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. ഹരിപ്പാട് ചേരുന്ന ജില്ലാ സമ്മേളനമാണ് ആര്‍ നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് ശേഷം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകത ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. […]
Read more

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുസഹമാക്കുന്നു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡല്‍ഹി […]
Read more

തമ്പാനൂരിൽ യുവതിയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച‌ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മുറിയെടുത്ത കുമാരന്‍ ഇന്ന് രാവിലെ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ റൂം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുറക്കാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി […]
Read more

പത്തനംതിട്ട പോക്സോ കേസ്: അന്വേഷണം ജില്ലക്ക് പുറത്തേക്കും

പത്തനംതിട്ട പീഡനക്കേസിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നിലവിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺക്കുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. പെൺക്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പതിമൂന്നാം വയസ്സ് മുതൽ പെൺക്കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു […]
Read more
Advertisement
WhiteswanTV Footer