Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ കടൽകയറി; കടലിലിറങ്ങുന്നത് ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ശക്തമായ മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഭാഗികമായി കടൽ കയറി. ബീച്ചിന്റെ ഏകദേശം 4 കിലോമീറ്റർ ഭാഗമായ ധർമടം മേഖലയിലാണ് തിര ശക്തമായി കയറിയത്. മഴ ശക്തമായ സാഹചര്യത്തിൽ ഡ്രൈവ് ഇൻ ബീച്ചും ജില്ലയിലെ മറ്റ് എല്ലാ ബീച്ചുകളും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടർന്നാൽ മുഴപ്പിലങ്ങാട്, എടക്കാട് തുടങ്ങിയ ഭാഗങ്ങളിൽ കടൽ കയറ്റം സാധാരണമാകുന്നതായി അധികൃതർ പറയുന്നു. ഈ പ്രതിഭാസം സാധാരണയായി ഓഗസ്റ്റ് വരെ തുടരുകയും ഓണം സീസണിൽ മാത്രമാണ് ബീച്ചുകൾ സാധാരണ നിലയിലാകുന്നതും.

ഇതിനിടെ, മുന്നറിയിപ്പുകൾ അവഗണിച്ച് ചില സന്ദർശകർ പ്രക്ഷുബ്ധമായ കടലിൽ ഇറങ്ങി നീന്തുന്നതായും റിപ്പോർട്ടുണ്ട്. വോളന്റിയർമാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അനുസരിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കർണാടകയിൽ നിന്നുള്ള സന്ദർശകരാണ് പലപ്പോഴും ബീച്ചിൽ എത്തുന്നതെന്ന് അധികൃതർ പറയുന്നു. പയ്യാമ്പലം, ഏഴരത്തോട്ടട ബീച്ചുകളിലും സമാനമായ അപകട സാധ്യത തുടരുന്നു. മുന്നറിയിപ്പുകൾ കൂടുതൽ വ്യക്തമാക്കാൻ കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix