Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍

കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. 125 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാരിനുളളത്. സെപ്തംബര്‍ മാസത്തിന് ശേഷം സ്‌കൂളുകള്‍ക്ക് പദ്ധതിക്കായുള്ള തുക കിട്ടിയിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ അനുവദിച്ചത് കേന്ദ്ര വിഹിതം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചഭക്ഷണം മുടക്കാനാകാത്തതിനാല്‍ പല പ്രധാനാധ്യാപകരും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണെന്നും പരാതികള്‍ ഉയരുന്നുണ്ട്. കുടിശ്ശിക തുകയില്‍ 40% തുകയും സംസ്ഥാന സര്‍ക്കാറും 60% തുക കേന്ദ്ര സര്‍ക്കാറുമാണ് അനുവദിക്കേണ്ടത്. 4 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും ഇതുവരെയും വിതരണം ചെയ്തില്ല. തുക […]
Read more

വരവറിയിച്ച് ലിയോ : നീലപ്പടയെ കാത്ത് കേരളം

ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുകയാണ്. കാല്പന്തിന്റെ ഇതിഹാസം , ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിലേക്ക് വരുന്ന തിയതി പ്രഖ്യാപിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ മെസി കേരളത്തിൽ ഉണ്ടാകുമെന്നും കായികമന്ത്രി പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങൾക്കാണ് അവർ കേരളത്തിൽ എത്തുക. അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ […]
Read more

ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കുസാറ്റ്

കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചയ്ക്കായി രൂപീകരിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (കുസാറ്റ്) നടക്കും. ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ജനുവരി 14,15 തീയതികളിലാണ് കോണ്‍ക്ലേവ് നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയര്‍ത്താനാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലുമായി ചേര്‍ന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ക്ലേവുമായി […]
Read more

‘സൈബർ ബുള്ളിയിങ്’ നൽകുന്ന മനസികാഘാതം

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത് പോലും കുറ്റകരമാണ്. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കാവുന്നതാണ്. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും […]
Read more

നെയ്യാറ്റിന്‍കര സമാധി; കല്ലറ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛനെ സമാധി ചെയ്ത കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള പൊലീസ് നീക്കത്തില്‍ കളക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. കളക്ടര്‍ ഉത്തരവിട്ടാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മൃതദേഹം കല്ലറയില്‍ ഉണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. അതേസമയം സംഭവത്തിൽ ബന്ധുകളുടെ മൊഴിയില്‍ വൈരുധ്യം നിലനിൽക്കുന്നുണ്ട്. തൊഴിലാളിയായ ഗോപന്റെ ആരോഗ്യാവസ്ഥ വളരെ മോശമായി കിടപ്പിലായിരുന്നുവെന്നാണ് അടുത്ത ബന്ധുവിന്റെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ മകന്‍ പറയുന്നത് ഗോപന്‍ 11 മണിയോടെ തനിയെ നടന്ന് പോയി […]
Read more

പത്തനംതിട്ട പീഡന കേസ് : നവവരൻ ഉൾപ്പടെ ഉള്ളവർ അറസ്റ്റിൽ

പത്തനംതിട്ട പീഡനക്കേസിൽ മൂന്നു പേർ കൂടെ അറസ്റ്റിൽ. കൂടാതെ ബസിനുള്ളിൽ പോലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ആണ് ഇപ്പോൾ പുറത്ത് വരുന്നത് . പെൺകുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. കുട്ടിയാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് പ്രതികൾ കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ അയക്കാറുണ്ടെന്നും, ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇതുവരെ പിടിയിലാട്ടവരിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ ഉൾപ്പടെ ഉള്ളവർ ഉണ്ട്. 13ാം […]
Read more

പിന്നിൽ ആഭിചാരമോ ? വയോധികന്റെ സമാധി വിവാദത്തിൽ ദുരൂഹതകളേറുന്നു

വയോധികന്റെ സമാധി വിവാദത്തിൽ ദുരൂഹതകളേറുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്റെ മരണത്തിലാണ് ദുരൂഹതകളേറുന്നത്. ഗോപൻ കിടപ്പരോഗിയാണെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുരോഗിയായ ഗോപന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പറയുന്നു. കഴിഞ്ഞ ദിവസം ഗോപന്റെ വീടിനോട് ചേര്‍ന്ന ക്ഷേത്രത്തിന്റെ മതിലില്‍ ഗോപന്‍ മരണപ്പെട്ട വിവരം അറിയിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാര്‍ മരണ വിവരം അറിയുന്നത്. 2016ല്‍ ആയിരുന്നു ഗോപന്‍ വീടിനോട് ചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെയായി അവിടെ ആഭിചാരകർമങ്ങൾ നടക്കുന്നതായാണ് വിവരം […]
Read more

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി ദേവദത്ത് പടിക്കല്‍

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി മലയാളി താരം ദേവദത്ത് പടിക്കല്‍.ലിസ്റ്റ് എ ക്രിക്കറ്റില്‍ ദേവദത്ത് സ്വന്തമാക്കുന്ന ഒന്‍പതാമത് സെഞ്ച്വറിയാണ് ഇത്. വെറും 30 ഇന്നിങ്‌സുകളില്‍ നിന്നാണ് ഒന്‍പത് സെഞ്ച്വറികള്‍ താരം നേടിയത്. ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവദത്ത് സെഞ്ച്വറി നേടിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 99 പന്തില്‍ നിന്ന് 15 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് എടുത്തത്.
Read more

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് പരിതോഷിക തുക വർധിപ്പിച്ചു

വാഷിംഗ്ടണ്‍: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക കൂട്ടി അമേരിക്ക. 25 മില്യണ്‍ ഡോളറാണ് (2154886335 രൂപ) പ്രതിഫലം ഉയര്‍ത്തിയത്. രാജ്യാന്തര തലത്തില്‍ മദൂറോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മദൂറോ മൂന്നാമതും അധികാരമേല്‍ക്കുന്നത്. മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് അമേരിക്ക നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചത്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പഡ്രിനോയ്‌ക്കെതിരായ വിവരങ്ങള്‍ക്ക് 15 മില്യണ്‍ ഡോളര്‍ (1292931801രൂപ) ആണ് […]
Read more

പ്രീമിയം കോച്ചിന്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച്, അമൃത് ഭാരത് പരിശോധിച്ച് അശ്വിനി വൈഷ്ണവ്

ചെന്നൈ: ഇൻ്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി 10ന് ചെന്നൈയിലെ വന്ദേ ഭാരത് റേക്കുകൾ, അമൃത് ഭാരത് ട്രെയിൻ കോച്ചുകൾ, വിസ്റ്റാഡോം ഡൈനിംഗ് കാർ എന്നിവ പരിശോധിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെത്തി. സാദാരണ /ഇടത്തരം യാത്രക്കാരുടെ ബഡ്‌ജറ്റിനൊതുങ്ങുന്ന പ്രീമിയം കോച്ചിൻ്റെ സൗകര്യങ്ങളുള്ള ജനറൽ കോച്ച് അമൃത് ഭാരത് ഉറപ്പു നൽകുമെന്ന് മന്ത്രി പറഞ്ഞു. സീറ്റുകളുടെയും ഫാനുകളുടെയും ഗുണനിലവാരം, ചാർജിംഗ് പോയിൻ്റുകൾ, കസേരകളിലെ ലംബർ സപ്പോർട്ട്, […]
Read more
Advertisement
WhiteswanTV Footer