Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. തന്നെ പോലെ സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും […]
Read more

കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മഅ്ദനി പങ്കുവഹിച്ചു; പി ജയരാജന്‍

കേരളത്തിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ പ്രഭാഷണ പര്യടനം നടത്തി തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജന്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ […]
Read more

എഡിഎമ്മിന്റെ മരണം ; കണ്ണൂർ സിപിഎമ്മിൽ ഭിന്നത രൂക്ഷം

പി.പി ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പാർട്ടി സമ്മേളനം നടക്കുന്ന സമയത്ത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലേയ്ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ തള്ളിവിട്ടതെന്നും, വിവാദം സംസ്ഥാനത്തു തന്നെ പാർട്ടിയെ വലിയ പ്രതിരോധത്തിലേക്കു എത്തിച്ചിരിക്കുന്നു എന്നുമാണ് സംസ്ഥാന നേതാക്കളും വിലയിരുത്തുന്നത്. പി.പി ദിവ്യയെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നതിനെതിരെയും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പി.പി ദിവ്യയുടെ ഭാഗത്തു നിന്നും ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും പാർട്ടി നടപടി വൈകുന്നതും ഒരു വിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. […]
Read more

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടികളെ തമ്പാനൂരില്‍ നിന്നുംകണ്ടെത്തുകയായിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇവര്‍ ക്ലാസിലെത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്ത് വരുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
Read more

അനധികൃത ഇരുമ്പയിര് കടത്തുകേസ് ; കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

ബംഗളൂരു : കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനുപിന്നാലെ സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സജീവമായി രംഗത്തുണ്ടായിരുന്ന സ്ഥലം എം.എൽ.എ ആയിരുന്നു സതീഷ് കൃഷ്ണ സെയിൽ. കാർവാർ ബെലകെരി തുറമുഖംവഴി 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സതീഷ് കൃഷ്ണ സെയിൽ അടക്കം ഏഴുപേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് കൈകാര്യംചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ വിധിച്ചതിന് […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം ഇന്നും രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്. മലിനീകരണ വിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി […]
Read more

കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ; അന്വേഷണം വേണമെന്ന് സിപിഐ

കൂറുമാറ്റത്തിനായി തോമസ് കെ തോമസ് തനിക്ക് 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നെന്നും എന്നാല്‍ താന്‍ നിഷേധിച്ചെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങളില്‍ താന്‍ വീഴില്ല. യുഡിഎഫിനൊപ്പം പോയെങ്കില്‍ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ചെങ്കൊടി പിടിച്ചാണ് ജീവിതമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. അതേസമയം, കോഴയാരോപണം ഗൗരവതരമാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ […]
Read more

ഒറ്റപ്പെട്ട ശബ്ദമാകരുത്,എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം; പി സരിന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. പാലക്കാട് കോണ്‍ഗ്രസ് വിമതനായി മത്സരിക്കാനാണ് എ കെ ഷാനിബ് ഒരുങ്ങുന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത് എന്തിനുവേണ്ടിയെന്ന് ജനങ്ങളോട് പറയണം. ഒറ്റപ്പെട്ട ശബ്ദമാകരുത് ഷാനിബ് എല്‍ഡിഎഫിന് പിന്തുണ നല്‍കണമെന്നുംപി സരിന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത്. ഷാനിബുമായി ഇതേകുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും തനിക്ക് കോണ്‍ഗ്രസ് അതൃപ്തി വോട്ട് കിട്ടില്ലെന്നുള്ളത് ഷാനിബിന്റെ നിരീക്ഷണമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.’ആരാണ് ശരിയെന്ന് വിളിച്ചുപറയാന്‍ കൂടെയുണ്ടാകണം. […]
Read more

ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ ‘അർജുന അവാർഡ് ലൈഫ് ടൈം’; പേര് മാറ്റി കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി : ധ്യാൻ ചന്ദ് പുരസ്‌കാരം ഇനി മുതൽ അറിയപ്പെടുക ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന പേരിൽ. കേന്ദ്ര കായിക മന്ത്രാലയമാണ് പേര് പുനഃര്‍നാമകരണം ചെയ്തത്. പരമോന്നത കായിക ബഹുമതിയുടെ പേര് രാജീവ് ഗാന്ധി ഖേല്‍ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്നാക്കിയും മാറ്റിയിരുന്നു. ഹോക്കി ഇതിഹാസ താരം മേജര്‍ ധ്യാൻ ചന്ദിന്‍റെ പേരില്‍ അറിയപ്പെട്ടിരുന്ന ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് 2002-ൽ ആണ് സ്ഥാപിതമായത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, […]
Read more

അതിതീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു; ഒഡീഷയില്‍ അതിശക്തമായ കാറ്റും മഴയും

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇതേതുടര്‍ന്ന് ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. ദാന ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ്ഒന്നിലധികം ജില്ലകളെ ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ […]
Read more
Advertisement
WhiteswanTV Footer