പാലക്കാട്: മേൽപ്പാലത്തിന്റെ ഗർഡറുകൾക്കിടയിൽ കുടുങ്ങിയ വയോധികനെ നാട്ടുകാർ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേൽപ്പാലത്തിലാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. പ്രദേശവാസിയായ രാമചന്ദ്രനാണ് ഗർഡറുകൾക്കിടയിൽ കുടുങ്ങിയത്.
സ്ഥിരമായി പ്രഭാതസവാരിക്കിറങ്ങുന്ന രാമചന്ദ്രൻ, മേൽപ്പാലത്തിലെ ഗർഡറുകൾക്കിടയിലേക്ക് ഇറങ്ങി നോക്കുന്നതിനിടെ തിരികെ കയറാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് സമീപവാസികൾ സംഭവം ശ്രദ്ധിച്ച് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
സംഭവത്തിൽ രാമചന്ദ്രന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.






