കണ്ണൂര്‍: പിലാത്തറയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറ് കണ്ടെത്തി. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപമാണ് കാറ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെ.എൽ-58 AN-2059 നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാറിനുള്ളില്‍ രക്തക്കറയും, വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലുമുണ്ടായിരുന്നു. ബോണറ്റും ഡോറും തുറന്ന നിലയിലായിരുന്നു കാറ്.
കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് ആണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. പോലീസ് സ്വര്‍ണപ്പണ ഇടപാടോ കുഴല്‍പ്പണ ഇടപാടോ സംബന്ധിച്ച സംശയത്തിലാണ്. പ്രാഥമിക വിവരങ്ങളിലെല്ലാം പെരിന്തല്‍മണ്ണയിലെ സ്വര്‍ണ വ്യാപാരിയെ കാറിന്റെ ഉടമയാണെന്നാണ് സൂചന. കാറിനകത്ത് ഉണ്ടായിരുന്നവർ അന്യസംസ്ഥാനക്കാരാണെന്ന് കണ്ടെത്തലുണ്ട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






