Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സഹോദരീ ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവ് ബെന്നി തോമസ് നിയമിതനായി. ബെന്നി തോമസ് മുൻപ് ഡിസിസി ജനറൽ സെക്രട്ടറിയും, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമുമായിരുന്നു.

അഭിപ്രായവിവാദങ്ങൾ ഉയർന്നതിനിടയിലാണ്, ധർമ്മടത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് ബെന്നി തോമസിന് പിന്തുണ രേഖപ്പെടുത്തിയത്. ഫേസ്ബുക്കിൽ അദ്ദേഹം പറഞ്ഞതനുസരിച്ച്, കണ്ണൂരിലെ ഏറ്റവും കരുത്തുറ്റ കോൺഗ്രസ് നേതാവാണ് ബെന്നി തോമസ്.

ബെന്നി തോമസ് മുൻപ് യുത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റും, കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റും, സേവാദൾ ചെയർമാനും, ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ ബെന്നി തോമസിനെ ‘മന്ത്രി സണ്ണി ജോസഫിന്റെ അളിയൻ’ എന്ന പോലെ മാത്രം ചിത്രീകരിക്കുന്ന വാർത്തകൾക്ക് ബെന്നി തോമസിന്റെ സമഗ്ര രാഷ്ട്രീയ പശ്ചാത്തലം കൂടി ഉൾപ്പെടുത്തണമെന്നും റഷീദ് ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer