Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ

ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ.ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി.ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ. സ്കോർ– ഇന്ത്യ […]
Read more

ഇ പിയെ സിപിഎം തരംതാഴ്ത്തും

രാജേഷ് തില്ലങ്കേരി ഇ പി ജയരാജനെതിരെ സി പി എം കടുത്ത നടപടിക്ക് നീക്കം. കേന്ദ്രകമ്മിറ്റിയില്‍ നിന്നും തരം താഴ്ത്താനും എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്തുനിന്നും നീക്കാനുമാണ് നീക്കം.ഇ പി ക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും ഇ പി ജയരാജന്‍ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും, ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നുമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ആരോപണം. മട്ടന്നൂര്‍ സീറ്റില്‍ വീണ്ടും […]
Read more

ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം: ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം.കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി.ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചു.ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ […]
Read more

ചാഴികാടന്‍ ജോസഫ് ഗ്രൂപ്പിലേക്കോ ?

രാജേഷ് തില്ലങ്കേരി മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ കലാപം.തോമസ് ചാഴികാടന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ജോസ് കെ മാണി നിലപാടിനെതിരെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളാ കോണ്‍ഗ്രസ് എം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.മുന്‍ എം പിയും കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ചാഴികാടന്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയതോടെ ചാഴികാടന്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന സന്ദേശമാണ് ചെയര്‍മാന്‍ […]
Read more

ഇന്നും കേരളത്തിൽ അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 2 ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 204.4 എംഎം വരെ ലഭിക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read more

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;കോഴിക്കോട് ആര്‍ഡിസി ഓഫീസിലേയ്ക്ക് കെഎസ്‌യു മാര്‍ച്ച്

കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍.കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില്‍ കിടന്നായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.
Read more

മഴ കനത്തതോടെ പകർച്ചപ്പനി പടരുന്നു: ആശങ്ക ഉയർത്തി ഡെങ്കിപ്പനിയും എലിപ്പനിയും

മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു.ഈ ദിവസങ്ങളില്‍ പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.മഴ കനക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്.122 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.എലിപ്പനി ലക്ഷണങ്ങളോടെ 17 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.13 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്ക് വൈറല്‍ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലപ്പുറത്താണ് ഏറ്റവും […]
Read more

തോമസ് ചാഴിക്കാടന്‍ കേരളാ കോണ്‍ഗ്രസ് എം വിടുന്നു

രാജേഷ് തില്ലങ്കേരി കേരളാ കോണ്‍ഗ്രസ് എം നേതാവും കോട്ടയം മുന്‍ എം പിയുമായ തോമസ് ചാഴികാടന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു.കോട്ടയത്തെ ദയനീയ തോല്‍വിയോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടനാണ് ചാഴികാടന്‍ വ്യക്തമാക്കുന്നത്.കോട്ടയത്തെ തന്റെ തോല്‍വിക്ക് പ്രധാന കാരണം നവകേരള യാത്രയുമായി ബന്ധപ്പെട്ട് പാലായില്‍ നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയാണെന്നാണ് ചാഴികാടന്‍ ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ് എം,സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ ശക്തമായ വിമര്‍ശമായി ഉന്നയിച്ചത്. രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയത്തെ തോല്‍വിയുമായി ബന്ധപ്പെട്ട എല്ലാ […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം കടുക്കും:ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്.അതിശക്തമായ കാറ്റും മഴയുമാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.കടലോര മേഖലയില്‍ അതിശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ 25-06-2024 രാത്രി 11.30 വരെ 2.9 മുതല്‍ […]
Read more

‘ഗവണ്‍മെന്‍റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്നാക്കും; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ഇന്ന് പ്രമേയം

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും.സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു. ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ […]
Read more
Advertisement
WhiteswanTV Footer