Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ്. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. […]
Read more

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും

ഗുണ്ടാ തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. അതേസമയം ഓം പ്രകാശിനെ കാണാനായി മുറിയിലെത്തിയവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന. ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി എന്നയാളാണെന്ന് പൊലീസ് പറയുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും […]
Read more

ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ രത്തന്‍ ടാറ്റയ്ക്ക് വിട

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല […]
Read more

‘ബോഗയ്‌ന്‍വില്ല’ ; താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ‘ബോഗയ്‌ന്‍വില്ല’യിലെ ‘സ്തുതി’. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ആത്രയേറെ ആകാംഷയോടെയാണ്. ആകാംഷ ഒന്നുകൂടി വർധിപ്പിച്ചുകൊണ്ട് അമൽ നീരദിന്‍റെ ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ റോയ്സ് തോമസായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഡേവിഡ് കോശിയായി ഫഹദും റീതു എന്ന കഥാപാത്രത്തെ ജ്യോതിർമയിയും അവതരിപ്പിക്കുന്നു. ഷറഫുദ്ദീൻ ബിജുവെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രമയായി ശ്രിന്ദയും വീണ എന്ന കഥാപാത്രത്തെ വീണ നന്ദകുമാറും അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബന്‍, […]
Read more

ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം

തെൽ അവീവ് : ഇസ്രായേലിൽ ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രതിയെ പിടികൂടിയതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തു​വിട്ടിട്ടുണ്ട്. എന്നാൽ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം […]
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം അറിയിച്ചിരുന്നു. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളില്‍ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാന്‍ കാരണമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് […]
Read more

ടി പി മാധവന്‍റെ മരണം താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്

പി.ആർ.സുമേരൻ മലയാള സിനിമയില്‍ ഒരു കാലത്ത് ‘നക്ഷത്രം’ കണക്കെ തിളങ്ങിനിന്ന ഒരു താരമായിരുന്ന ടി പി മാധവന്‍ വിടപറഞ്ഞു. ദീര്‍ഘകാലമായി അനാഥാലയത്തില്‍ ഒരു കൗതുക വസ്തു കണക്കെ ജീവിച്ചുവന്ന ആ മനുഷ്യന്‍റെ വേര്‍പാട് മലയാളസിനിമാ ലോകത്തിന് ഒത്തിരി ചോദ്യശരങ്ങള്‍ ബാക്കിയാക്കിയാണ് മാഞ്ഞുപോയത്. ഭാര്യയും മക്കളും ഉപേക്ഷിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ലോഡ്ജ് മുറിയില്‍ കഴിഞ്ഞ ടി പി മാധവന്‍ കുഴഞ്ഞുവീണതിനെതുടര്‍ന്നാണ് അനാഥ മന്ദിരത്തില്‍ എത്തിച്ചേരുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത അനാഥര്‍ക്കൊപ്പം ആ മനുഷ്യന്‍ വര്‍ഷങ്ങളോളം ജീവിച്ചു. അനാഥാലയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കു […]
Read more

ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പൊലീസ് നോട്ടീസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിന് നോട്ടീസ്. നാളെ രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ മാര്‍ട്ടിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരയെും ആരോപണം ഉയര്‍ന്നിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ പ്രയാഗ മാര്‍ട്ടിനും, ശ്രീനാഥ് ഭാസിയും എത്തിയിരുന്നുവെന്നാണ് കേസിന്റെ റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം […]
Read more

പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയേറ്റ് യോഗം

പാലക്കാട്: പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് യോഗം. സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. എ വിജയരാഘവന്‍ ഉള്‍പ്പെടെ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പി കെ ശശിക്കെതിരെ ശക്തമായ നിലപാടാണ് പാലക്കാട് […]
Read more

തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എംഎല്‍എ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നല്‍കുക. അതേസമയം അപകടം ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. എതിര്‍വശത്ത് നിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നുമില്ല. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരം എന്‍ഫോഴ്സ്മെന്റ് ആര്‍ ടി […]
Read more
Advertisement
WhiteswanTV Footer