Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ബോഗയ്‌ന്‍വില്ല’ ; താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ‘ബോഗയ്‌ന്‍വില്ല’യിലെ ‘സ്തുതി’. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ആത്രയേറെ ആകാംഷയോടെയാണ്.

ആകാംഷ ഒന്നുകൂടി വർധിപ്പിച്ചുകൊണ്ട് അമൽ നീരദിന്‍റെ ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ റോയ്സ് തോമസായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

ഡേവിഡ് കോശിയായി ഫഹദും റീതു എന്ന കഥാപാത്രത്തെ ജ്യോതിർമയിയും അവതരിപ്പിക്കുന്നു. ഷറഫുദ്ദീൻ ബിജുവെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രമയായി ശ്രിന്ദയും വീണ എന്ന കഥാപാത്രത്തെ വീണ നന്ദകുമാറും അവതരിപ്പിക്കുന്നു.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുന്നത്. സൂപ്പർ ഹിറ്റായി മാറിയ ‘ഭീഷ്‌മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്‌ന്‍വില്ല’.

സുഷിൻ ശ്യാമിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേതെന്ന് പുറത്തിറങ്ങിയിരിക്കുന്ന രണ്ട് ഗാനങ്ങളും അടിവരയിടുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുക്കുകയുണ്ടായി. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. റിലീസ് ഡേറ്റ് അനൗൺസ്‍മെന്‍റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. സിനിമയുടെ ട്രെയിലറിനായുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. സ്തുതി ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്‍റേയും ജ്യോതിർമയിയുടേയും വ്യത്യസ്തവും ചടുലവുമായ ചുവടുകൾ സോഷ്യൽമീഡിയയിൽ റീൽസുകളും ഷോർട്സുകളുമായി ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്‌മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.

Tags :

Recent News

Advertisement
WhiteswanTV Footer