Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്റ്റോക്ഹോം : ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. എ.ഐ ഉപയോഗിച്ച് പ്രോട്ടീൻ രംഗത്ത് ഗവേഷണം നടത്തിയ മൂന്നുപേർക്കാണ് പുരസ്കാരം ലഭിച്ചത്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജുംബർ എന്നിവരാണ് പുരസ്കാരം പങ്കുവെച്ചത്.

കംപ്യൂട്ടേഷനൽ പ്രോ​ട്ടീൻ ഡിസൈനിങ്ങിനാണ് ഡേവിഡ് ബേക്കറിന് നൊബേൽ നൽകിയത്. പുരസ്കാരത്തുകയിലെ ആദ്യ പകുതി ഡേവിഡ് ബേക്കറിന് ലഭിക്കും. മറുപകുതി ഡെമിസും ജോണും ചേർന്ന് പങ്കുവെക്കും.1.1 മില്യൺ ഡോളറാണ് പുരസ്കാര തുക.

പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിന് ഡെമിസ് ഹസാബിസിനെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. 2003ലാണ് ഡേവിഡ് ബേക്കർ എ.ഐയുടെ സഹായത്തോടെ പുതിയൊരു പ്രോട്ടീൻ സംയുക്തം ഉണ്ടാക്കിയത്.

2020ൽ ഡെമിസും ജോണും ചേർന്ന് ആൽഫഫുൾ ടു എന്ന എ.ഐ ടൂൾ ഉപയോഗിച്ച് പുതിയ തരം പ്രോട്ടീൻ ഘടനകൾ കൃത്യമായി നിർവചിച്ചു. ഗൂഗ്ൾ ഡീപ് മൈൻഡിലെ ഗവേഷകരാണ് ഡെന്നിസും ജോണും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix