Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടില്‍ മൊഹ്സിന്‍ പറമ്പന് ഇരട്ട വിജയം

കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന് ഇരട്ട വിജയം.ആദ്യ റേസിലെ വിജയം നല്‍കിയ ആത്മവിശ്വാസവുമായി ട്രാക്കിലിറങ്ങിയ മൊഹ്സിന്‍ എന്‍എസ്എഫ്250ആര്‍ വിഭാഗം രണ്ടാം റേസിലും തന്‍റെ അപ്രമാദിത്യം തുടര്‍ന്ന് ഒന്നാം സ്ഥാനം നേടി.സാവിയോന്‍ സാബു രണ്ടാം സ്ഥാനത്തും, എ.എസ് ജെയിംസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. എട്ട് ലാപ്പ് റേസിലുടനീളം പ്രകടന മികവ് തുടര്‍ന്ന് മലപ്പുറം സ്വദേശിയായ 22കാരന്‍ 15:07.015 സമയത്തിലാണ് […]
Read more

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിശീലനത്തിനായിഎ.ഐ.സി.സി. രാജ്യത്ത്  രണ്ടു കേന്ദ്രങ്ങള്‍ തുടങ്ങുന്നു

രാജേഷ് തില്ലങ്കേരി ന്യൂഡല്‍ഹി:പാര്‍ട്ടിയുടെ തിരിച്ചുവരവിന് ഊര്‍ജം പകര്‍ന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രണ്ടു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിന്റെ സമാപന വേളയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രഖ്യാപിച്ച കേന്ദ്രത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. തിരുവനന്തപുരത്ത് നെയ്യാറിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ആദ്യ കേന്ദ്രം തുടങ്ങും.വേഗത്തില്‍ കേന്ദ്രം പരിശീലനത്തിനുതകും വിധം വികസിപ്പിക്കും. പരിശീലന കേന്ദ്രത്തിന്റെ  ഡയറക്ടറായി […]
Read more

ബിഎസ്6 ഒബിഡി 2 ട്രക്കുകള്‍ക്ക് മൈലേജ് ഗ്യാരന്‍റിയുമായി മഹീന്ദ്ര

കൊച്ചി:മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്സിവി, എല്‍സിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകള്‍ക്ക് മൈലേജ് ഗ്യാരന്‍റി പ്രഖ്യാപിച്ചു. ഗെറ്റ് മോര്‍ മൈലേജ് ഓര്‍ ഗീവ് ദ ട്രക്ക് ബാക്ക് (കൂടുതല്‍ മൈലേജ് നേടൂ, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ) എന്ന ആശയത്തില്‍ വ്യവസായത്തിലെ തന്നെ ആദ്യ സംരംഭത്തിലൂടെ ഇന്ധന വില വര്‍ധനവും പുതിയ മാനദണ്ഡങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ […]
Read more

നികുതി വസൂലാക്കൽ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി

എല്ലാത്തരം ജപ്തികളിലും ഇടപെടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന സുപ്രധാന നിയമദേഭഗതി ബില്‍ നിയമസഭ പാസാക്കിയിരിക്കുകയാണ്. മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ജനങ്ങളുടെ ദയനീയ സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കാനും നിസ്സാഹായരായ പാവപ്പെട്ടവര്‍ക്ക് ആശ്വാസവും നല്‍കാനും കഴിയുന്ന നിയമഭേദഗതിയാണ് നിയമസഭ പാസ്സാക്കിയിരിക്കുന്നത്. 1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ഭേദഗതി ചെയ്യുന്നതാണ് ഈ ബില്‍. റവന്യു റിക്കവറിയില്‍ സര്‍ക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസില്‍ദാര്‍, കളക്ടര്‍, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവര്‍ക്ക് […]
Read more

പാരിസ് ഒളിംപിക്സ്; പി.വി. സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും

പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് ഇക്കാര്യം അറിയിച്ചത്. റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ […]
Read more

എം എ ബേബി-ഐസക് ടീം പിണറായിക്കെതിരെ നീക്കം.

​രാജേഷ് തില്ലങ്കേരി കേരള സി പി എമ്മില്‍ ഒരു ഇടവേളയ്ക്ക് ശേഷം വിഭാഗീയത ശക്തമാവുന്നു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പിണറായിക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതോടെ സി പി എമ്മില്‍ എം എ ബേബി- ഡോ തോമസ് ഐസക് അച്ചുതണ്ട് ശക്തിപ്രാപിക്കുയാണ്. പിണറായി വിജയന്റെ നിലപാടുകളാണ് പാര്‍ട്ടിക്ക് കനത്ത തോല്‍വിയുണ്ടാവാനുള്ള പ്രധാനകാരണമെന്നാണ് ഇവരുടെ നിലപാട്. പാര്‍ട്ടിയില്‍ തോല്‍വി സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ചര്‍ച്ച ചെയ്യാനിരിക്കേയാണ് എം എ ബേബി ഒരു വാരികയില്‍ തോല്‍വി സംബന്ധിച്ചുള്ള […]
Read more

സംസ്ഥാനത്ത് മഴ മുന്നറിപ്പില്‍ മാറ്റം;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ […]
Read more

റഷ്യ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി;ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചക്കോടി പ്രധാന ഉച്ചക്കോടി

മോസ്‌കോ:മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം റഷ്യന്‍ സന്ദര്‍ശനം നടത്തി നരേന്ദ്ര മോദി.ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.റഷ്യ – യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം എന്ന നിലയില്‍, അക്കാര്യമടക്കം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി ചര്‍ച്ച നടത്തും.റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നല്‍കും.നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. റഷ്യ യുക്രയിന്‍ സംഘര്‍ഷമടക്കമുള്ള ലോക […]
Read more

പി.എസ്.സി. അംഗത്വം ലഭിക്കാൻ കോഴ: പ്രസിഡന്റിന് കത്ത്

തിരുവനന്തപുരം: പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ജനതാദള്‍-എസിലും പരാതി. ജെ.ഡി.എസിന് അനുവദിച്ച പി.എസ്.സി. അംഗത്വം ഒരുവര്‍ഷത്തോളമായിഒഴിഞ്ഞുകിടക്കുകയാണ്.ജെ.ഡി.എസുമായി ബന്ധമില്ലാത്ത ഒരാളെ പി.എസ്.സി. അംഗമാക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാന നിര്‍വാഹകസമിതിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയോഗത്തില്‍ അറിയിക്കുകയും സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസിന് കത്തുനല്‍കുകയും ചെയ്തിരുന്നു. നിര്‍വാഹകസമിതി അംഗങ്ങളടക്കം ആറുപേരാണ് കത്തില്‍ ഒപ്പിട്ടത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള പാര്‍ട്ടിപ്രതിനിധിയെയും നിശ്ചയിക്കാനായിട്ടില്ല. ഇതിലും ചില നേതാക്കളുടെ രഹസ്യതാത്പര്യമുണ്ടെന്ന കുറ്റപ്പെടുത്തലും കെ. മനോജ്, സുഭാഷ് അയ്യോത്ത്, ടി. ഭാസ്‌കരന്‍, കെ. സാജന്‍, […]
Read more

‘നീറ്റ്’ ക്രമക്കേട് ഇന്ന് സുപ്രീം കോടതിയില്‍;പരിഗണിക്കുക 26 ഹര്‍ജികള്‍

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.മൊത്തം 26 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹര്‍ജികള്‍ വന്നിട്ടുണ്ട്. കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.അതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി […]
Read more
Advertisement
WhiteswanTV Footer