Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സി പി ഐക്ക് ഇന്ത്യാ സഖ്യം മടുത്തോ ?

കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദ കാണിക്കുന്നില്ലെന്ന് സി പി ഐ. ഇന്ത്യാ  സംഖ്യത്തിലെ ഘടക കക്ഷിയെന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് സി പി ഐയുടെ പരാതി. സി പി ഐ ദേശീയ ജനറൽ സെക്രട്ടറി എ രാജയാണ് തങ്ങളുടെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ഇന്ത്യാ സഖ്യത്തിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും എല്ലാ ഘടക കക്ഷികളേയും ഒരുപോലെ പരിഗണിച്ചിരുന്നുവെങ്കില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും രാഷ്ട്രീയ നേട്ടമുണ്ടായേനെ എന്നും എ രാജ പറയുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നാണ് […]
Read more

കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം

സിബിന : സബ് എഡിറ്റർ പേരാവൂർ : കണ്ണൂർ, പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധിയാളുകള്‍ക്കും ഡ്രൈവർമാർക്കും സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.
Read more

ഭോപ്പാല്‍ വിഷവാതക ദുരന്തം @ 40

രാജേഷ് തില്ലങ്കേരി ആയരിക്കണക്കിന് മനുഷ്യര്‍ക്ക് ഒറ്റ രാത്രികൊണ്ട് ജീവഹാനി സംഭവിച്ച നടുക്കുന്ന ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്കിന്ന് നാലുപതിറ്റാണ്ട്. 1984 ഡിസംബര്‍ 2, മധ്യപ്രദേശിന്റെ തലസ്ഥാന നഗരം. രാത്രി ഏകദേശം 10, ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്ന ജനത. കഠിനമായ ശ്വാസ തടവും ചുമയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. റോഡിലേക്കിറങ്ങിയ പലരും കുഴഞ്ഞു വീണുതുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാവുന്നതിന് മുന്‍പുതന്നെ പലരും മരിച്ചു വീണുതുടങ്ങിയിരുന്നു. ജനം പരിഭ്രാന്തിയിലായി. ജീവന്‍ രക്ഷിക്കാനായുളള വെപ്രാളത്തില്‍ പലരും കിലോമീറ്ററുകളോളം ഓടി. ഇതില്‍ പലരും വഴിയില്‍ […]
Read more

പുഷ്പ 2-വില്‍ അല്ലു അര്‍ജുന്‍ വാങ്ങിയ റെക്കോര്‍ഡ് പ്രതിഫലം

അനീഷ എം എ: സബ് എഡിറ്റർ ആരാധകര്‍ക്ക് ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷംതാരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്റെ പ്രതിഫലം 300 കോടിയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാവെന്ന പട്ടം അല്ലു അര്‍ജുന് […]
Read more

സിൽക്ക് ആവാൻ ചന്ദ്രിക രവി; സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

ബിനുകൃഷ്ണ /സബ് എഡിറ്റർ സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കും. സിൽക്ക് സ്മിതയുടെ കരിയറിൽ അവർ നേരിട്ട വെല്ലുവിളികളും ഉയർച്ച താഴ്ചകളും ചിത്രം ചർച്ച ചെയ്യും. ഡിസംബര്‍ രണ്ടിന് സ്മിതയുടെ ജന്മദിനത്തിൽ നിർമാതാക്കളായ എസ്ടിആര്‍ഐ സിനിമാസ് ചിത്രത്തിന്റെ പ്രഖ്യാപനവും ഒരു അന്നൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കി. എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രം […]
Read more

കാസര്‍ഗോഡ് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍ഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് 5 ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളിലാണ് നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം […]
Read more

ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം: കെ. സുരേന്ദ്രൻ

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സാമ്പത്തിക ഭേദമന്യേ പ്രതിവർഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ വരുന്ന ആയുഷ്മാൻ വയ വന്ദന യോജന സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ട് നാളുകളായി, കാർഡുകളുമായി ആശുപത്രികളിൽ എത്തുന്ന വയോധികരായ രോഗികളോട് ഇത് നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല എന്ന് […]
Read more

ജി സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത്; ബി. ഗോപാലകൃഷ്ണന്‍

അനീഷ എം എ: സബ് എഡിറ്റർ തൃശൂര്‍: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ പോയി കണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് ജി. സുധാകരനെ കാണാന്‍ പോയതെന്നും സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് സുധാകരനെ സന്ദര്‍ശിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും […]
Read more

വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി

ബിനുകൃഷ്ണ /സബ് എഡിറ്റർ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ടെലിവിഷൻ സീരിയലുകളിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് ലൂട്ടേര എന്ന രൺവീർ സിംഗ് ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി സിനിമയിലേക്ക് കടക്കുന്നത്. തുടർന്ന് കൊങ്കണ സെൻ ശർമയുടെ എ ഡെപ്ത് ഇൻ ദി ഗഞ്ച് എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. എന്നാൽ 12th ഫെയിൽ എന്ന സിനിമയിലൂടെയാണ് തന്റെ കരിയർ ബ്രേക്ക് വിജയം മാസി നേടുന്നത്. തുടർന്ന് […]
Read more

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു

അനീഷ എം എ-സബ് എഡിറ്റർ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും നടപടിക്രമങ്ങള്‍ ഇന്നും തടസ്സപ്പെട്ടു. ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങുന്നത്. ഇന്നും സംഭാല്‍, ഗൗതം അദാനി, മണിപ്പൂര്‍ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. എന്നാല്‍ ഇരുസഭകളിലും നോട്ടീസിന് അനുമതി ലഭിച്ചില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങി. ലോക്‌സഭയില്‍ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷബഹളം നിയന്ത്രണാതീതമായതോടെ ഇരുസഭകളും നാളെ […]
Read more

Recent News

Advertisement
WhiteswanTV Footer