Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

വയനാട് ദുരന്തം : പുനരധിവാസത്തിന് നടപടികൾ ഉണ്ടാകുന്നില്ല

സിബിന : സബ് എഡിറ്റർ കൽപ്പറ്റ : എം.പിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് കൽപ്പറ്റയിൽ ആവേശം നിറഞ്ഞ സ്വീകരണം. വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരം നൽകുന്നതിനും കൃത്യമായി നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ദുരന്തബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ഇതേ ആവശ്യവുമായി കേന്ദ്ര […]
Read more

കേരളാ കോണ്‍ഗ്രസ് മുന്നണി വിടുമോ ?

രാജേഷ് തില്ലങ്കേരി കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിടുമോ ? വിടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് വിശദീകരണവുമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തിയത്. പാര്‍ട്ടി മുന്നണി വിടുന്നതിനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും, കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുന്നണി വിടണമെന്നത് പാര്‍ട്ടി അണികളുടെ പൊതുവികാരമാണെന്നതരത്തിലുള്ള […]
Read more

ബോഗയ്‌ന്‍വില്ല ഒടിടിയിലേക്ക്

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്‌ന്‍വില്ല ഒടിടി റിലീസിന്. ഡിസംബർ 13 ന് ചിത്രം ഒടിടിയിൽ എത്തും. സോണി ലിവിലൂടെയാണ് സ്ട്രീമിങ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിൽ കാണാൻ സാധിക്കും. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണിത്. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ചലച്ചിത്രരൂപമാക്കിയ ചിത്രമാണിത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും […]
Read more

എമ്പുരാന് പാക്കപ്പ്; ചിത്രം മാർച്ച് 27ന് തിയറ്ററിലേക്ക്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ഷൂട്ടിംഗിന് മലമ്പുഴയിൽ സമാപനം. മലമ്പുഴ ഡാമിന്റെ റിസർവോയറിനു സമീപം ആണ് അവസാന രംഗം ചിത്രീകരിച്ചത്. ചിത്രം മാർച്ച് 27 ന് തിയറ്ററുകളിൽ എത്തും. 2023 ഒക്ടോബറിൽ ഡൽഹിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷിംല,ലഡാക്ക്, യുഎസ്എ, ഇംഗ്ലണ്ട്, ഗുജറാത്ത്‌, ദുബായ്, റാസൽഖൈമ, ഹൈദരാബാദ്, മുംബൈ, ചെന്നൈ , തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിച്ചത്. മോഹൻലാൽ,പൃഥ്വിരാജ്, […]
Read more

കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി

മാനന്തവാടി: ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ ആദ്യ […]
Read more

ഫിന്‍ജാന്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങള്‍ വേണ്ട മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫിന്‍ജാന്‍ ചുഴലിക്കാറ്റ് […]
Read more

ഉത്തര്‍പ്രദേശില്‍ 14-കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

അലിഗഡ്: ഹൃദയാഘാതം മൂലം ഉത്തര്‍പ്രദേശില്‍ 14-കാരന് ദാരുണാന്ത്യം. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന ബാലനാണ് മരിച്ചത്. ഓട്ടമത്സരത്തിനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രദേശത്ത് ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അരാണ എന്ന ഗ്രാമത്തിലെ, 20 വയസുള്ള മറ്റേ എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ മാസമാണ്. നിരവധി മാസങ്ങളായി ഇത്തരത്തില്‍ യുവതീ യുവാക്കളിലും […]
Read more

തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചാല്‍പാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തതായി മുളുഗു എസ്പി ശബരീഷ് പറഞ്ഞു. തെലങ്കാനയില്‍ മാവോയിസ്റ്റുകള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു. നവംബര്‍ 22-ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Read more

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് പിന്മാറി ജി സുധാകരന്‍

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്മാറി. ഇന്ന് രാവിലെ സുധാകരന്റെ വീട്ടില്‍വെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ പിന്മാറുകയായിരുന്നു. വിവാദത്തിന് താത്പര്യമില്ലെന്നായിരുന്നു ദിനപ്പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി കൊണ്ട് ജി സുധാകരന്‍ പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer