Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്: മാര്‍ഗനിര്‍ദ്ദേശം പുറത്ത്

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറിന്റെ മാര്‍ഗ നിര്‍ദേശം പുറത്ത്. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകും. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
Read more

എല്‍പിജി വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. കേരളത്തില്‍ 1827 രൂപയാണ് പുതുക്കിയ വില. 17 രൂപയാണ് പാചകവാതക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരായ പൊലീസ് ലാത്തിച്ചാര്‍ജ്ജിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞിരുന്നു. വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ […]
Read more

എറണാകുളം സൗത്തിൽ വൻ തീപിടിത്തം

എറണാകുളം : എറണാകുളം സൗത്തിൽ ആക്രി ഗോഡൗണിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സൗത്ത് മേൽപ്പാലത്തിനടിയിലെ ആക്രി ഗോഡൗണിനാണ് തീ പിടിത്തം ഉണ്ടായത് . ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. അവിടെയുണ്ടായിരുന്ന ജീവനക്കാരെ അ​ഗ്നിശമന സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതം നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായി. സൗത്ത് മേൽപ്പാലം വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ഇതെല്ലാം പിന്നീട് […]
Read more

സിബിഐ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ പിതാവ് കോടതിയിലേയ്ക്ക്

സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെതിരെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയിലേയ്ക്ക്. സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ രാമന്‍ കര്‍ത്ത കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്. ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന്‍ കര്‍ത്ത വ്യക്തമാക്കി.
Read more

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു: 4 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഫിന്‍ജല്‍ ചുഴലിക്കാറ്റ് കരതൊട്ടു. പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 4 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിലും മഴയിലും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഗണേശപുരം സബ്വേ മോട്ടോര്‍ റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന്‍ (24) ആണ് മരിച്ചത്. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്‍ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ […]
Read more

ഒന്നായ് പൂജ്യത്തിലേയ്ക്ക് : ലക്ഷ്യം കൈവരിക്കാന്‍ കേരളം

ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസെന്ന് കേട്ടിട്ടില്ലേ… ഇവയാണ് എയ്ഡ്‌സ് ഉണ്ടാക്കുന്നത്. ആർ.എൻ.എ വിഭാഗത്തിൽപെട്ട ഒരു റിട്രോ വൈറസ് ആണ് എയ്ഡ്‌സ് വൈറസ്. 1984ൽ അമേരിക്കൻ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ റോബർട്ട് ഗാലേ ആണ് വൈറസ് കണ്ടെത്തിയത്. പകർച്ചവ്യാധിയാണ് എച്ച്.ഐ.വി. പക്ഷേ, രോഗിയോടൊപ്പം കഴിഞ്ഞത് കൊണ്ടോ സ്പർശിച്ചതുകൊണ്ടോ രോഗം വരില്ല. ഇതൊക്കെ ഇപ്പോ പറയാൻ എന്താണെന്നല്ലേ…ഇന്നാണ് ഡിസംബർ 1 ലോക എയ്ഡ് ദിനം. 1984ലാണ് എയ്ഡ്‌സ് ഒരു രോഗമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നുതന്നെ ഈ വൈറസ് ഒരു […]
Read more

ഫിൻജാൽ ചുഴലിക്കാറ്റ് : തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി. 19 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ചെന്നൈ വിമാനത്താവളം നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടാൻ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, […]
Read more

ഫിന്‍ജാല്‍ ഇഫക്ട് കേരളത്തിലേയ്ക്കും

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more

പ്രിവ്യൂ ഷോകളില്‍ ‘ദി ലൈഫ് ഓഫ് മാൻഗ്രോവിന്’ വൻ സ്വീകാര്യത

പ്രകൃതിയും, മനുഷ്യനും അതിജീവനവും കൂട്ടിയിണക്കി എൻഎൻ ബൈജു രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രം ദി ലൈഫ് ഓഫ് മാൻഗ്രോവിന്റെ ചിത്രീകരണം പൂർത്തിയായി. തൃശൂർ അമല ഹോസ്‌പിറ്റലിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. നിരവധി മേളകളിൽ മത്സരിക്കുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കാൻസർ എന്ന മാരക രോഗത്താൽ സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വരുന്ന സാധാരക്കാരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രത്തിന്‍റെ സംഗ്രഹം. തൃശൂരിലെ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിൻ്റെ പശ്ചാത്തലത്തിൽ തികച്ചും വ്യത്യസ്തതയോടെയാമ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. […]
Read more

Recent News

Advertisement
WhiteswanTV Footer