Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

വയനാട് ലാത്തിച്ചാര്‍ജ് : ശക്തമായി പ്രതിഷേധിച്ച് കെ സുധാകരന്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ശക്തമായി പ്രതിഷേധിച്ചു. അഞ്ച് തവണയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 2024 ജൂലൈ 30നാണ് കേരളത്തെ ഞടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ തീരാ ദുരിതത്തിലാണ്. ദുരന്തം നേരിട്ടു ബാധിച്ചവരും […]
Read more

സിപിഎം അണികളുടെ അതൃപ്തി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമുള്ള താക്കീത് : കെ.സുധാകരന്‍ എംപി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആളിപ്പടരുന്ന ജനവികാരത്തെ തുടര്‍ന്നാണ് സഖാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേക്കേറുകയും ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീര്‍ണ്ണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്നും അതിനെതിരെ അവരുടെ അണികള്‍ രംഗത്തുവന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്തി അണികള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലാദ്യമാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും എതിരായ അന്തിമ താക്കീതാണ്. ആലപ്പുഴ മുന്‍ […]
Read more

സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ കേരളം മുന്നിൽ

സ്ഥിരവരുമാനമുള്ള ജോലിക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം സംസ്ഥാനത്ത് നിലനിൽക്കുന്ന മികച്ച തൊഴിൽ അന്തരീക്ഷമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലാണ് സംസ്ഥാനം ഇക്കാര്യത്തിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയത്. മറ്റു പ്രധാന സംസ്ഥാനങ്ങളിൽവച്ച് തൊഴിൽമേഖലയിൽ ഏറ്റവും കൂടുതൽ പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടലുകൾ […]
Read more

ആവേശത്തിലലിഞ്ഞ് വിജയാരവം; ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുലും പ്രിയങ്കയും

മുക്കം : പൊള്ളുന്ന വെയിലിനും കടുത്ത ചൂടിനുമൊന്നും ജനങ്ങളുടെ ആവേശത്തെ തെല്ലും കെടുത്താനായില്ല. കഠിനമായ ഉഷ്ണത്തെ വകവയ്ക്കാതെ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ മുക്കത്തേക്ക് ഒഴുകിയെത്തിയത്. എം.പിയായതിന് ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് സ്നേഹവും ആവേശവും നിറഞ്ഞ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. രാവിലെ മുതൽ തന്നെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു മുക്കത്തേക്ക് ഒഴുകിയെത്തിയത്. ഒരു നോക്ക് […]
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പ് അഞ്ചാം മത്സരവും സമനിലയില്‍

ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന അഞ്ചാമത്തെ മത്സരവും സമനിലയില്‍. നാല്‍പ്പത് നീക്കങ്ങള്‍ക്കൊടുവില്‍ ഡിങ് ലിറനും ഡി ഗുകേഷും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും രണ്ടര പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ സമനിലയാണിത്. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന് പക്ഷെ ആ മുന്‍തൂക്കം വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. അതേസമയം, കറുത്ത കരുക്കളുമായി കളിച്ച് സമനില നേടാനായത് ലിറന് ആത്മവിശ്വാസം നല്‍കുന്നതാണ്. ആറാമത്തെ മത്സരം നാളെ നടക്കും. ഗുകേഷ് കറുത്ത കരുക്കളുമായാണ് നാളെ മത്സരിക്കുക.
Read more

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം : 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് […]
Read more

ബംഗ്ലാദേശി രോഗികളെ ചികിത്സയ്‌ക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി

ബംഗ്ലാദേശി രോഗികളെ ഇനി ചികിത്സയ്‌ക്കില്ലെന്ന് മണിക്തലയിലെ ജെഎൻ റേ ആശുപത്രി അധികൃതർ അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് . ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് എതിരെയുള്ള അതിക്രമങ്ങളെ തുടർന്നാണ് നടപടി. മാത്രമല്ല ബംഗ്ലാദേശിലെ ആളുകൾ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുകയും ചെയ്തെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു. ത്രിവർണ്ണ പതാകയോട് കാണിച്ച അനാദരവിനോട് ഉള്ള പ്രതിഷേധമാണിത് എന്ന് അവർ വ്യക്തമാക്കി. മറ്റ് ആശുപത്രി അധികൃതരോടും ഇത് പിന്തുടരാൻ അവർ അഭ്യർത്ഥിച്ചു.
Read more

സെറിബ്രൽ പാൾസിയെ തോൽപിച്ച സിനിമ സംവിധായകൻ

സെറിബ്രൽ പാൾസിയെ തോൽപിച്ച് സംവിധായകനായ ഒരു യുവാവാണ് രാഗേഷ് കൃഷ്ണൻ. പരിമിതികളെ മറികടന്ന് തന്റെ ആദ്യ സിനിമ ‘കളം @24’ വെള്ളിയാഴ്ച തിയറ്ററിൽ റിലീസ് ചെയ്തു. താൻ ആദ്യമായി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം റിലീസായതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ആൽബങ്ങളും ചെറിയ സിനിമകളും സംവിധാനം ചെയ്ത പരിചയമാണ് മുഴുനീള സിനിമ ചെയ്യാൻ രാഗേഷിനെ പ്രാപ്തനാക്കിയത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കളം @24 എന്ന സിനിമ സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷൻസും ചേർന്നാണ് പുറത്തിറക്കുന്നത്. സ്വയം […]
Read more

വിഭാഗീയതയില്‍ സിപിഐഎം നടപടി, കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴംഗ അഡ്‌ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനിടെ കയ്യാങ്കളി ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ഏരിയാ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന് ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. […]
Read more

നാഗ ചൈതന്യ- ശോഭിതാ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹൈദരാബാദ്: ആരാധകര്‍ കാത്തിരുന്ന നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹത്തിനുളള ഒരുങ്ങള്‍ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായുളള ദമ്പതികളുടെ മംഗള സ്‌നാനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുക. താരങ്ങളുടെ വിവാഹ കത്തും ഇതിനകം വൈറലായിട്ടുണ്ട്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍കൊള്ളുന്നതാണ് വിവാഹ ക്ഷണക്കത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന കത്ത്, വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക […]
Read more

Recent News

Advertisement
WhiteswanTV Footer