Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതുയോഗം. ഉച്ചക്ക് ശേഷം മാത്തൂരും കൊടുന്തിരപ്പുള്ളിയിലുമുള്ള തെരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. നാളെ ഒലവക്കോട്, കണ്ണാടി, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ മണ്ഡലത്തിലെ വികസന ലൈവത്തോണിനൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിലും വോട്ടഭ്യര്‍ത്ഥിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പര്യടനം രാവിലെ 7 മണിക്ക് പുതുപ്പള്ളി […]
Read more

നരേന്ദ്രമോദിയുടെ നൈജീരിയന്‍ സന്ദര്‍ശനം ഇന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൈജീരിയന്‍ സന്ദര്‍ശനം ഇന്ന്. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. നൈജീരിയയ്ക്ക് പിന്നാലെ ബ്രസീല്‍, ഗയാന രാജ്യങ്ങളും സന്ദര്‍ശിക്കും. ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. 1968ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും ബ്രസീലിലേക്കുള്ള മോദിയുടെ മൂന്നാമത്തെ ഔദ്യോഗിക യാത്രയാണ് […]
Read more

യുപിയില്‍ ആശുപത്രിയില്‍ തീപിടുത്തം: 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മിഭായിമെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കള്‍ക്കായുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് എന്‍ഐസിയുവില്‍ 54 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 44 പേരെ അധികൃതര്‍ രക്ഷപെടുത്തി. മരിച്ചവരില്‍ ഏഴ് കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ അനുശോചനം […]
Read more

വൃശ്ചിക പുലരി : ഇനി ശരണം വിളിയുടെ നാളുകള്‍

ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡലമാസ പൂജകൾക്കായി നട തുറന്നു. ഇനി വൃതശുദ്ധിയുടെയും ശരണംവിളിയുടേയും നാളുകള്‍. പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. ഇന്നുമുതല്‍ ഡിസംബര്‍ 26 വരെ എല്ലാ ദിവസവും പൂജകളുണ്ടാകും. മണ്ഡലപൂജ ഡിസംബര്‍ 26-നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30-ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20-ന് നട അടയ്ക്കും. ഇന്നലെ മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി […]
Read more

എക്‌സ് ഉപേക്ഷിച്ച് യൂസര്‍മാര്‍

ന്യൂയോര്‍ക്ക്: യു. എസ് തെരഞ്ഞെടുപ്പില്‍ ട്രംപിൻറെ വിജയത്തിന് പിന്നാലെ മൈക്രോ ബ്ലോഗിംഗ് സര്‍വീസായ എക്‌സ് ഉപേക്ഷിച്ച് നിരവധി യൂസര്‍മാര്‍. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എക്സ് ഉപേക്ഷിക്കുന്ന ട്രെന്റിന് തുടക്കമായത്. എക്സ് ഉപേക്ഷിച്ച ഉപയോക്താക്കൾ പകരമായി തെരഞ്ഞെടുക്കുന്നത് മീഡിയ സ്റ്റാര്‍ട്ട്‌അപ്പായ ബ്ലൂസ്‌കൈ ആണ്. ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ട്‌അപ്പായ ബ്ലൂസ്‌കൈക്ക് ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 2.5 മില്യണ്‍ ഉപയോക്താക്കളെ ബ്ലൂസ്‌കൈക്ക് ലഭിച്ചു. ഒരു ദിവസം കൊണ്ട് മാത്രം 10 ലക്ഷം പുതിയ യൂസര്‍മാരെ […]
Read more

സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പരിഹരിക്കാൻ കങ്കുവയുടെ നിർമാതാക്കൾ

കങ്കുവയിലെ അലർച്ച കുറയ്ക്കാൻ നിർമാതാവ്. സൂര്യ നായകനായി കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രമാണ് കങ്കുവ. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് ചിത്രത്തെ പറ്റി ഉയർന്നു വന്നത്. അതിൽ ഒന്നാണ് ചിത്രത്തിലെ സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ. കങ്കുവയിലെ അമിതമായ അലർച്ചയും ശബ്ദവും ആരാധകരിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. അതേത്തുടർന്ന് നിരവധി വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ചിരുന്നു. വിമർശനങ്ങൾക്കൊടുക്കം പരിഹാരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ ജ്ഞാനവേൽ രാജ. തിയറ്ററുകളിൽ സിനിമയുടെ ശബ്ദം മൈനസ് 2 ആയി കുറയ്ക്കാൻ […]
Read more

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി ; രണ്ട്‌ കുട്ടികൾക്ക് ദാരുണാന്ത്യം

ചെന്നൈയില്‍ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു. സായ് സുദര്‍ശന്‍,വിശാലിനി എന്നിവരാണ് മരിച്ചത്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. എലി വിഷം വെച്ച മുറിയിൽ എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. മാതാപിതാക്കളായ ഗിരിധരന്‍, പവിത്ര എന്നിവർ ചികിത്സയിലാണ്. തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിക്കുന്നത്. പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ അടച്ചിട്ട മുറിയിലാകെ പരക്കുകയായിരുന്നു. വീട്ടിൽ എലിശല്യം രൂക്ഷമായതിനാൽ ​ഗിരിധർ പ്രദേശത്തുള്ള ഒരു ഏജൻസിയെ സമീപിച്ചിരുന്നു. […]
Read more

ആത്മകഥാ വിവാദം ഇപിയ്ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് സിപിഐഎം

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനുള്ള പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം. ഇപി ജയരാജനെ വിശ്വാസമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. ആത്മകഥയിലേതെന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇപി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തക രചന പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസമാണ്. ഇപി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം […]
Read more

കങ്കുവയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാകും : നടൻ ബാല

സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കങ്കുവ. വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ശിവ പ്രശസ്ത നടൻ ബാലയുടെ സഹോദരനാണ്. കങ്കുവ നല്ലൊരു ചിത്രമാണെന്നും ചരിത്ര സിനിമയാണെന്നും ബാല അവകാശപ്പെട്ടു. സിനിമ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ താൻ പേടിച്ചു പോയെന്നും ഉഷാറില്ലാത്ത പോലെ തോന്നിയെന്നും ബാല പറഞ്ഞു. ആദ്യമൊന്നും മനസിലായില്ലെങ്കിലും ഫ്ലാഷ്ബാക്കിലേക്ക് പോയപ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസിലായത്. രണ്ടാം പകുതിയിലെ ചില സീനുകൾ കണ്ട് അറിയാതെ […]
Read more

ബറോസ് തീയറ്ററുകളിലേക്ക് എത്തുന്നു ; റിലീസ് തീയതി പ്രഖ്യാപിച്ച് ഫാസില്‍

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 ക്രിസ്മസിന് ചിത്രം തീയറ്ററുകളിൽ എത്തും. റിലീസ് തീയതി കഴിഞ്ഞദിവസം സംവിധായകൻ ഫാസിലാണ് പ്രഖ്യാപിച്ചത്. മോഹൻലാൽ എന്ന 19 കാരൻ നടനെ താൻ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായത് ഒരു ഡിസംബർ 25-നാണെന്ന് ഓർക്കുകയാണ് ഫാസിൽ. പിന്നീട് മോഹൻലാലിനെ വെച്ച് സംവിധാനംചെയ്ത മണിചിത്രത്താഴും റിലീസായത് മറ്റൊരു ഡിസംബർ 25-നാണെന്നും ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer