Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

നല്‍കിയ സ്നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരും: പ്രിയങ്ക ഗാന്ധി

വയനാട്: നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിലും വഖഫ് വിഷയത്തിലും ഉളള ചോദ്യത്തിന് ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ട ദിനമല്ല ഇന്നെന്നും, പോളിംഗിനുളള ദിവസമാണെന്നും പ്രിയങ്ക പ്രതികരിച്ചു. വയനാടിന്റെ പ്രതിനിധിയായി അവരെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും പ്രിയങ്ക […]
Read more

വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍

പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട് ആകെ പോളിങ് – 27.03 ശതമാനവും ചേലക്കരയില്‍ 28.58 ശതമാനവുമായിരിക്കുകയാണ്. മാനന്തവാടി 19.90, സുൽത്താൻ ബത്തേരി 19.49, കൽപ്പറ്റ-21.13, തിരുവമ്പാടി-21.73, ഏറനാട് 22.08, നിലമ്പൂർ- 20.12, വണ്ടൂർ- 2.06 എന്നതാണ് വയനാട്ടിലെ പോളിങ് നിരക്ക്. ചേലക്കരയില്‍ 29 ശതമാനവും ദേശമംഗലത്ത് 28, മുള്ളൂര്‍ക്കരല്‍, 30 ശതമാനവും കൊണ്ടാഴി 28, പാഞ്ഞാള്‍ 30, വരവൂര്‍25, പഴയന്നൂര്‍ 27 തിരുവില്ലാന്‍മല 32, വള്ളത്തോള്‍നഗ‍ര്‍ […]
Read more

മൂന്നാം ട്വന്റി ട്വന്റി ഇന്ന്: ഇന്ത്യയ്ക്ക് നിര്‍ണായകം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി ട്വന്റി ഇന്ന് നടക്കും. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി 8.30 മുതലാണ് മത്സരം. നാല് കളികളുടെ പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. ഇന്നുകൂടി തോറ്റാല്‍ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന സാധ്യത മാത്രമേ ഇന്ത്യയ്ക്കുള്ളു. ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് പക്ഷേ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതാണ് കണ്ടത്. സെഞ്ച്വറിത്തിളക്കത്തില്‍ നിന്നിരുന്ന സഞ്ജു റണ്ണെടുക്കാതെ പുറത്തായി. തുടര്‍ച്ചയായ […]
Read more

ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതലുള്ള ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ഫ്‌ളാഷ്‌ സെയിൽ

കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും. ചെക്ക്‌ ഇന്‍ ബാഗേജ്‌ ഇല്ലാതെയുള്ള യാത്രക്കായുള്ള […]
Read more

ഇ പി ജയരാജന്‍ പച്ചയായ മനുഷ്യന്‍, പ്രതികരണം പുസ്തകത്തില്‍ പരാമര്‍ശം ഉണ്ടെങ്കില്‍ മാത്രം: പി സരിന്‍

പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി സരിന്‍. ഇ പി ജയരാജന്‍ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നുമുളള പ്രതികരണമാണ് സരിന്‍ നടത്തിയത്. ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്‍ച്ചയാകണമെന്നും അദ്ദേഹം തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അങ്ങനൊരു പരാമര്‍ശമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിച്ചാല്‍ […]
Read more

ബ്രഹ്മപുരം അഴിമതി കേസ് : പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി

ബ്രഹ്മപുരം അഴിമതി കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുൻ വൈദ്യുത മന്ത്രി പത്മരാജനടക്കമുള്ളവരുടെ ഹർജിയാണ് കോടതി തള്ളിയത്. കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഈ കേസിലെ അഞ്ചാം പ്രതിയാണ് സി വി പത്മരാജൻ. 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണിത്. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്നാണ് കേസ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസുകൂടിയാണ് ഇത്. സി വി പത്മരാജന് പുറമേ […]
Read more

വയനാടും ചേലക്കരയും പോളിംഗില്‍ മുന്നേറുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ 9മണി വരെയുള്ള കണക്ക് പ്രകാരം തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്, 7.51 ശതമാനം. വയനാട് ആകെ പോളിങ് – 13.10 ശതമാനവും, ചേലക്കരയില്‍ 14.4 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ് നിരക്ക്. മാനന്തവാടി 6.69, കല്‍പ്പറ്റ 7.04, തിരുവമ്പാടി 7 .51, ഏറനാട് 7.55, നിലമ്പൂര്‍ 6.78, […]
Read more

ഇന്ത്യയില്‍ ആദ്യ സ്ഥാനപതിയെ പ്രഖ്യാപിച്ച് താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ സ്ഥാനപതിയായി ഇക്രമുദ്ദിന്‍ കാമിലിനെ പ്രഖ്യാപിച്ച് താലിബാന്‍. മുംബൈയിലെ അഫ്ഗാന്‍ മിഷനിലാണ്ആക്ടിംഗ് കൗണ്‍സില്‍ ആയി ഇക്രമുദ്ദീനെ താലിബാന്‍ പ്രഖ്യാപിച്ചത്. താലിബാന്റെ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് ആണ് നിയമനം സ്ഥിരീകരിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിദ്യാര്‍ത്ഥിയെന്നാണ് കാമിലിന് നല്‍കിയിരിക്കുന്ന വിശേഷണം. പഠനാവശ്യങ്ങള്‍ക്കായി ഏഴ് വര്‍ഷത്തോളമായി കാമില്‍ ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നേരത്തെ പരിചയമുള്ള വ്യക്തിയായതിനാല്‍ അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിക്കാന്‍ സമ്മതം അറിയിച്ചുണ്ടെന്ന് അധികാരികളെ ഉദ്ധരിച്ച് […]
Read more

‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ല: ഡിസി ബുക്ക്സ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ്. ഡി സി ബുക്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു. ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദം ഇ […]
Read more

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ

തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. താൻ പറയാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിൽ എന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ആത്മകഥ ഇത് വരെ പൂർത്തിയായിട്ടില്ലെന്നും എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഇതുവരെ ഒരാള്‍ക്കും താൻ കൈമാറിയിട്ടില്ലെന്നും ഇത് ഗൗരവമേറിയ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. . പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി […]
Read more

Recent News

Advertisement
WhiteswanTV Footer