Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സെൻ പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്ക് കാലുകൾ നശിപ്പിച്ച് യുവാവ്. വലിയ മൂല്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിൽ ഉണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിതമായതും മാർപാപ്പ പങ്കെടുക്കുന്ന ചടങ്ങുകൾക്ക്‌ ഉപയോഗിക്കുന്നതുമായ വിളക്ക്കാലാണ് ഇയാൾ നശിപ്പിച്ചത്. യുവാവിന് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കി. ഈ സംഭവത്തിന് പിന്നാലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ സുരക്ഷ സന്നാഹങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
Read more

മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെഎസ്ആർടിസി ബസുകൾ അനുവദിക്കും: മന്ത്രി കെബി ഗണേഷ് കുമാർ

ഇടുക്കി: കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്ക് മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. അതിനാൽ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ കൂടി അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബെസ് എന്നും ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് […]
Read more

നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ്; തണ്ടേൽ റിലീസ് ദിനത്തിൽ നേടിയത് എത്ര?

തെലങ്ക് താരം നാഗചൈതന്യയുടെ ബിഗ് ബജറ്റ് ചിത്രം ‘തണ്ടേൽ’ ഇന്നലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തീരദേശവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രമാണ്. രാജു എന്ന മത്സ്യത്തൊഴിലാളിയായ കഥാപാത്രത്തെയാണ് നാഗചൈതന്യ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണിത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]
Read more

മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം

ദില്ലി: ഉത്തർപ്രദേശിലെ മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൈവരിച്ചു. സമാജ് വാദി പാർട്ടിയുടെ അജിത് പ്രസാദിനെ 70,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പസ്വാൻ പരാജയപ്പെടുത്തുകയായിരുന്നു. അയോധ്യ ലോക്സഭ സീറ്റിലേറ്റ പരാജയത്തിനു പിന്നാലെയുള്ള മിൽകിപൂരിലെ വിജയം ബിജെപിക്ക് വൻ ആശ്വാസമായി. അയോധ്യയിൽ വിജയിച്ച ശേഷം എസ്പി നേതാവ് അവധേഷ് പ്രസാദ് ഒഴിഞ്ഞ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അവേഷ് പ്രസാദിന്റെ മകൻ അജിത് പ്രസാദിനെയാണ് മിൽക്കിപൂരിൽ സ്ഥാനാർത്ഥിയാക്കിയത്. പാർലമെൻറിൽ അടക്കം […]
Read more

ഗാസ വെടിനിർത്തൽ കരാർ: 3 ഇസ്രയേൽ ബന്ദികൾക്കും 183 പലസ്തീനികൾക്കും മോചനം

ജെറുസലേം: ഗാസ വെടിനി‌ർത്തൽ കരാർ പ്രകാരം 183 പലസ്തീൻ തടവുകാർക്കും മൂന്ന് ഇസ്രയേൽ ബന്ദികൾക്കും കൂടി മോചനം. കരാർ അടിസ്ഥാനത്തിൽ ഇന്ന് 3 ഇസ്രയേൽ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും വിട്ടയക്കുകയായിരുന്നു. അതെസമയം ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ബന്ദികളെ കൈകാര്യം ചെയ്തത് എന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂർണ വിജയമെന്ന നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ […]
Read more

കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ കേസ്; ആറ് പേർ പിടിയില്‍

കോഴിക്കോട്: കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി റാഫി മന്‍സിലില്‍ ഐന്‍ മുഹമ്മദ് ഷാഹിന്‍(19), കക്കോടി കൂടത്തുംപൊയില്‍ സ്വദേശി നിഹാല്‍(20), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), കക്കോടി സ്വദേശി റദിന്‍(19), ചേളന്നൂര്‍ ചെറുവോട്ട് വയല്‍ വൈഷ്ണവ്(23), കക്കോടി സ്വദേശി പൊയില്‍ത്താഴത്ത് അഭിനവ്(23) എന്നിവരാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. മാളിക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ നിര്‍ത്തി […]
Read more

പരാജയത്തിന് പിന്നാലെ ബിജെപിയ്ക്ക് അഭിനന്ദനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാള്‍ ജനങ്ങള്‍ക്കും നന്ദി അറിയിച്ചത്. ഒപ്പം തന്നെ കെജ്രിവാള്‍ ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സഫലീകരിക്കാന്‍ ബിജെപി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.മാത്രമല്ല തുടർന്നും ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി .ജനങ്ങളെ […]
Read more

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു; ‘ആപ്പ് കൈസേ ഹോ’ 28ന് തിയേറ്ററുകളിലേക്ക്

“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്ക്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ഡി ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമ കമ്പനി ത്രു തീയേറ്ററുകളിലേക്ക് എത്തിക്കുന്നു.ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിൽ എത്തും. മലയാളികളുടെ പ്രിയ നടനും […]
Read more

തങ്ങളെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി: ഡൽഹിയിലെ വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തങ്ങളെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും വലിയ വിജയം തന്നതിനു ഡല്‍ഹിയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മുൻപില്‍ താൻ തലകുനിക്കുന്നുവെന്നും മോദി പറഞ്ഞു.വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയുടെ വികസനത്തിനുള്ള ഒരു വഴിയും പാഴാക്കില്ല എന്നും വികസന ഭാരതത്തിനു ഡല്‍ഹിയുടെ വികസനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപി പ്രവർത്തകർക്കും മോഡി ഈ വേളയിൽ നന്ദി പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ഓരോ പ്രവർത്തകനിലും […]
Read more

കെജരിവാളിനെ അട്ടിമറിച്ച ‘ജയന്റ് കില്ലര്‍’പര്‍വേശ് സാഹിബ് സിങ് വര്‍മ

മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ പര്‍വേശ് സാഹിബ് സിങ് വര്‍മ ഈ തെരഞ്ഞെടുപ്പിൽ ജയന്റ് കില്ലറായി മാറിയിരിക്കുകയാണ്. ന്യൂ ഡൽഹിയിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ നാലായിരത്തോളം വോട്ടുകൾക്കാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡൽഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ പര്‍വേശ് വര്‍മ അട്ടിമറിച്ചത്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് സാഹിബ് സിങ് വര്‍മ രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix