Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി അധ്യാപിക മരിച്ചു

ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് അപകടത്തിൽ മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രിയോടെയാണ് മൈസൂരിൽ വെച്ച് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ […]
Read more

ജയിലിൽ പ്രത്യേക പരിഗണന,ഡിഐജിയുമായി വഴിവിട്ട ബന്ധം; ഷെറിനെതിരെ വെളിപ്പെടുത്തലുമായി സഹതടവുകാരി

കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് വിഐപി പരിഗണന ആയിരുന്നു എന്നാണ് ആരോപണം. ഷെറിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് അന്നത്തെ ഡിഐജി പ്രദീപ് ആണെന്നും സുനിത പറഞ്ഞു. ഷെറിൻ തന്റെ തൊട്ടടുത്ത സെല്ലിൽ ആയിരുന്നു എന്നും മറ്റുതടവുകാരെപോലെ അല്ലാതെ പ്രത്യേക പരിഗണന അവർക്ക് നൽകിയിരുന്നു എന്നും സുനിത വ്യക്തമാക്കി. സാധാരണ ജയിലിൽ ഉണ്ടായിരുന്ന ഭക്ഷണമല്ല അവർക്ക് ഉണ്ടായിരുന്നത്. മൂന്നുനേരം പുറത്തുനിന്ന് ജീവനക്കാർ ഭക്ഷണം വാങ്ങി നൽകിയിരുന്നു. […]
Read more

ദേശീയ ഗെയിംസ് ഫുട്‌ബോൾ: 28 വര്‍ഷത്തിന് ശേഷം കേരളത്തിന് സ്വര്‍ണനേട്ടം

ഹല്‍ദ്വാനി: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരുഗോളിനാണ് ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന്റെ വിജയം. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്. കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത് 1997-ലാണ്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.
Read more

നിയന്ത്രണരേഖയിൽ പാക് നുഴഞ്ഞുകയറ്റത്തിന് ശ്രമം: ഇന്ത്യൻ സൈന്യം 7 പേരെ വധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കടക്കാൻ നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ പാകിസ്താന്‍ സൈനികരാണെന്നാണ് നിഗമനം. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിൽ ഫെബ്രുവരി 4-5 തീയതികളിൽ രാത്രിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് പുറത്ത് വരുന്ന വിവരം.നുഴഞ്ഞുകയറ്റക്കാരുടെ നീക്കം ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ വെടിയുതിര്‍ക്കുകയുമായിരുന്നു. അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ തൽക്ഷണം തന്നെ മരിച്ചു. ഒരുമണിക്കൂറിനു ശേഷം ഇവരുടെ […]
Read more

റോഡിൽ പന്തൽകെട്ടി പാർട്ടി പരിപാടി: എം.വി. ഗോവിന്ദന് ഫെബ്രുവരി 12-ന് ഹൈക്കോടതി മുന്‍പാകെ ഹാജരാകാൻ നിർദേശം

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടസ്സപ്പെടുത്തി പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഫെബ്രുവരി 10-ന് മറ്റുരാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഹാജരാകണമെന്നാണ് നേരത്തെ എം.വി. ഗോവിന്ദനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, എം.വി.ഗോവിന്ദന്‍ ഇതില്‍ ഇളവുതേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 12-ന് വൈകീട്ട് നാലുമണിക്ക് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളനം സംഘടിപ്പിച്ചതിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് […]
Read more

‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്ന് ഇറക്കി വിട്ടു; തിയറ്റർ ഉടമയ്ക്ക് നേരെ ആരോപണവുമായി സന്തോഷ് വർക്കി

മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് ശേഷം ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ പോകാറുണ്ട്. ഇന്നിതാ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം. തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറ‍ഞ്ഞുവെന്നുമാണ് സന്തോഷ് വർക്കിയുടെ ആരോപണം. ‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ […]
Read more

വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിക്ഷേപ തട്ടിപ്പ്; പ്രമുഖ മൊബൈല്‍ നിര്‍മ്മാണ, ശീതളപാനീയ, കമ്പനികളുടെ പേരില്‍

തിരുവനന്തപുരം: പ്രമുഖ മൊബൈല്‍ നിര്‍മ്മാണ, ശീതളപാനീയ, കമ്പനികളുടെ പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്. തട്ടിപ്പുകാർ ഉപയോഗിക്കുന്നത് കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ തുടക്കം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും. തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. തുടർന്ന് കമ്പനിയുടെ […]
Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ്റെ മരണം; സംഭവം അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ

കൊച്ചി: മൂന്ന് വയസ്സുകാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ 10 മിനിറ്റോളം വീണുകിടന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നയാൾ. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നു. കുട്ടിയെ പുറത്തടുത്ത ഉടൻ തന്നെ സിപിആർ കൊടുത്തു. മാലിന്യം നിറഞ്ഞ വെള്ളം പുറത്തുവന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് അപകടം ഉണ്ടായത്. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് […]
Read more

വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോർജിന് ആശ്വാസം മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോർജിന് ആശ്വാസം. കേസിൽ പിസി ജോര്‍ജ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി മുൻകൂര്‍ ജാമ്യം […]
Read more

പാതിവില തട്ടിപ്പ്: അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ഇന്റർനെറ്റ് ഡിടിപി ഫോട്ടോസ്റ്റോറ്റ് വർക്കേഴ്സ് യൂണിയൻ

കല്പറ്റ: പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പുമടക്കമുള്ളവ നൽകുമെന്ന തരത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ ഭാഗമായ അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻറർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് യൂണിയൻ രംഗത്ത്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും ഇതിലൂടെ തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് (SEED) സൊസൈറ്റി നടത്തിയ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പ് കമ്പനികൾക്ക് പണം കൈമാറിയിട്ടുള്ളത് ഏതാനും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്. അതിനാൽ അത്തരം അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി […]
Read more

Recent News

Advertisement
WhiteswanTV Footer