Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് എത്തി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരിക്കുകയാണ്. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ കോടതി വിധി പറയാനായി കേസ് മാറ്റിവയ്ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ക്കാണ് വിചാരണ ചുമതലയുള്ളത്. സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങി വിചാരണയുടെ പ്രധാന നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായി. തുടര്‍ന്ന്, ഏകദേശം ഒരു മാസക്കാലം നീണ്ട പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടു. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ […]
Read more

പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവം; വിദ്യാർഥിക്ക് കൗൺസലിങ്, ചേർത്തു നിർത്താൻ പിടിഎ

പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പ്രധാനാധ്യാപകനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ ചേർത്തുനിർത്താൻ ഒരുങ്ങി സ്കൂൾ പിടിഎ. വിദ്യാർത്ഥിക്ക് കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റത്തിൽ ഉണ്ടായ പ്രശ്നത്തിന് സ്കൂളിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ചേർത്തുനിർത്തുമെന്നും അധ്യാപക രക്ഷാകർത്തൃ സമിതി തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്ക് പശ്ചാത്താപം ഉണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും അധ്യാപകരോടും പോലീസിനോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിച്ചത് തങ്ങൾ അല്ലെന്നും സ്കൂൾ അധികൃതർ […]
Read more

30 ലക്ഷത്തോളം വിലവരുന്ന നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: മുക്കാൽ ലക്ഷം നിരോധിത ഉൽപ്പന്നങ്ങൾ പോലീസും എക്സൈസും ചേർന്നുള്ള സംയുക്ത പരിശോധനയിൽ പിടികൂടി. 30 ലക്ഷത്തോളം രൂപയുടെ 75,000 പാക്കറ്റ് ഹാൻസ് ചാലിശ്ശേരിയിലെ സ്വകാര്യ വാടക കെട്ടിടത്തിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുന്നത്തേരി പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. നൂറോളം ചാക്കുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയ ഉൽപ്പന്നങ്ങൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
Read more

പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക സി.പി.എം പ്രവർത്തകനും സിനിമ മേക്കപ്പ് കലാകാരനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ചെങ്ങമനാട് പൊലീസ് കേസിൽ എഫ്ഐആർ തയ്യാറാക്കിയതോടെയാണ് സുബ്രഹ്മണ്യൻ ഒളിവിൽ പോയത്. സിപിഎം ഇയാളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രാദേശികമായി കോൺഗ്രസ് അടക്കം കുട്ടിയുടെ കുടുംബവും മുന്നോട്ടുവന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സി.പി.എം ബ്രാഞ്ച് […]
Read more

ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; വിദ്യാർത്ഥികളുടെ ഫീസ് ഉപയോ​ഗിച്ച് നടത്താൻ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ ആവശ്യമായ പണമില്ലാത്ത സാഹചര്യത്തിൽ പണം വിദ്യാർത്ഥികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാർച്ചിൽ തുടങ്ങുന്ന പരീക്ഷയുടെ ചെലവുകൾ കൈകാര്യം ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വേണ്ട തുക അക്കൗണ്ടിൽ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മാർച്ച് 3നാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
Read more

അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച” അഭിഭാഷകന്റെ തീര്‍ത്ഥയാത്ര”പുസ്തക പ്രകാശനം നാളെ

കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ എം പി കൃഷ്ണന്‍ നായര്‍ രചിച്ച ഒരു അഭിഭാഷകന്റെ തീര്‍ത്ഥയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നാളെ (23-ന്) എറണാകുളം ഹൈക്കോടതി ഹാളില്‍ നടക്കും. മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആമുഖ ഭാഷണം നടത്തും. വൈകിട്ട് 4.45 ന് നടക്കുന്ന ചടങ്ങില്‍വെച്ച് ഡല്‍ഹി ചീഫ് ജസ്റ്റിസും ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് രാജന്ദ്ര മേനോന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് […]
Read more

ലുലുവിൽ വൻ തൊഴിൽ അവസരങ്ങൾ! എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം

കൊച്ചി: ലുലു ഗ്രൂപ്പിന്റെ കൊച്ചി, കോഴിക്കോട് ഹൈപ്പർ മാർക്കറ്റുകളിൽ വൻ തൊഴിൽ അവസരങ്ങൾ. ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണിവരെ കോഴിക്കോട് മാങ്കാവ് ലുലു മാളിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. വിവിധ തസ്തികകൾ കോമി/സിഡിപി/ഡിസിഡിപി: സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനന്റൽ, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, സാലഡ് മേക്കർ, ഗ്രിൽ മേക്കർ, ട്രഡീഷണൽ സ്നാക്സ് മേക്കർ, […]
Read more

തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; രഹസ്യമൊഴി നൽകി സിപിഎം കൗൺസിലർ കലാ രാജു

കൂത്താട്ടുകുളം: കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി സിപിഎം കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കല രാജു. കൂത്താട്ടുകുളം നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിലാണ് രഹസ്യമൊഴി. അതെസമയം തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നുമാണ് കലയുടെ വെളിപ്പെടുത്തൽ. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സിപിഎമ്മിൽ തുടരാൻ ഇനി ആ​ഗ്രഹമില്ലെന്നും കല പറഞ്ഞു. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല വ്യക്തമാക്കി.
Read more

വട്ടിയൂർക്കാവ് ഗവ. എൽ.പി സ്കൂളിന് അനധികൃത അവധി നൽകിയ സംഭവം; പ്രഥമാധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഗവ. എൽ പി എസ് വട്ടിയൂർക്കാവിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. അധ്യാപകർ സമരത്തിന് പങ്കെടുക്കാൻ പോയതിനാൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തിയാണ് സ്കൂൾ തുറന്നത്. വാട്സപ്പ് ഗ്രൂപ്പ്‌ വഴി ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് കുട്ടികളെ അധ്യാപകർ അറിയിച്ചിരുന്നു. അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി […]
Read more

കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസേടുത്ത് പോലീസ്

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത്. കൂത്താട്ടുകുളത്തെ നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതിനെതിരെയായിരുന്നു പോലീസ് സ്റ്റേഷൻ ഉപരോധിച്ചത് .ഭീഷണിപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്. അതേസമയം ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix