Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ വേരിയന്റുകൾക്ക് അനുസരിച്ച് ടാക്സി നിരക്കിൽ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഉപഭോക്തൃകാര്യ മന്ത്രാലയം ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ചു. ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിച്ച് ഒരേ ദൂരത്തിനുള്ള യാത്ര ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. കമ്പനികൾ നിരക്കുകൾ നിർണയിക്കുന്ന രീതിയും വിശദാംശങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകണമെന്നും, ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് വിവേചനപരമാണെന്നും അതിന്റെ വിശദീകരണം […]
Read more

മാണി സി കാപ്പൻ എംഎൽഎയുടെ വാഹനത്തിനുണ്ടായ അപകടം: സമഗ്ര അന്വേഷണം വേണം: കെഡിപി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും കെഡിപി സംസ്ഥാന ട്രഷറർ സിബി തോമസ്. കാറിന് മറ്റ് തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വാഹനത്തിന്റെ സർവീസ് നടത്താറുണ്ട്. ടയർ മാറിയിട്ട് രണ്ടുമാസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. ഒരാഴ്ചക്കാലമായി എംഎൽഎ ഹോസ്റ്റലിൽ നിർത്തിയിട്ട വാഹനമായിരുന്നു അതിനുശേഷം ഉള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ എംഎൽഎയെ അപായപ്പെടുത്താനുള്ള നീക്കമാണോ നടന്നതെന്ന സംശയമുണ്ട്. അതുകൊണ്ടുതന്നെ അടിയന്തര […]
Read more

തൃഷ സിനിമ വിടാനൊരുങ്ങുന്നു?രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമെന്ന് പ്രചാരണം

തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ സിനിമാ മേഖലയിൽ നിന്നും വിടാനൊരുങ്ങുന്നതായി അഭ്യൂഹം. തമിഴിലെ സിനിമാ നിരീക്ഷന്‍ അന്തനന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് ഈ പ്രചാരണം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോർട്ട്.തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി ചിത്രങ്ങളാണ്. ‘ഐഡന്റിറ്റി’ യാണ് തൃഷയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. കൂടാതെ മണിരത്‌നത്തിന്റെ സംവിധാനത്തിൽ […]
Read more

ഇത്തിക്കരയാറ്റിൽ അപകടം: എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ഇത്തിക്കരയാറ്റില്‍ നിന്ന് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. അഹദ് അടങ്ങിയ ഏഴംഗ സംഘം ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയതാണ്.ഫെസ്റ്റ് നടത്തുന്നതിനിടയില്‍ അടുത്തുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണാണ് അപകടമുണ്ടായത്. ഉടനെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. തൊട്ടുപിന്നാലെ കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു, പക്ഷെ അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ […]
Read more

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ അറ്റാദായത്തില്‍ 18.3 ശതമാനം വര്‍ധനവ്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 803 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 18.3 ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്. ഇക്കാലയളവില്‍ പുതിയ ബിസിനസിന്‍റെ മൂല്യം 8.5 ശതമാനം വര്‍ധിച്ച് 1575 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ വില്‍പന നടത്തിയ പോളിസികളുടെ കാര്യത്തില്‍ 14.4 ശതമാനം വര്‍ധനവോടെ ഈ രംഗത്തെ സ്വകാര്യ മേഖലയില്‍ ഏറ്റവും മികച്ച നേട്ടവും കൈവരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍ […]
Read more

ഒരുവർഷ എം.എഡ്. കോഴ്സ് തിരിച്ചുവരുന്നു; പുതിയ നീക്കങ്ങൾ ആരംഭിച്ച് വിദ്യാഭ്യാസമന്ത്രാലയം

തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തിയ ഒരുവർഷ എം.എഡ്. കോഴ്സ് വീണ്ടും ആരംഭിക്കാൻ തീരുമാനമായി. ഒരുവർഷ ബി.എഡ്. കോഴ്സ് പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനു പിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്സിന്റെ നടത്തിപ്പിനും പാഠ്യപദ്ധതികൾക്കും രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ബിരുദാനന്തര ബിരുദമോ നാല് വർഷ ബിരുദ കോഴ്സോ പൂർത്തിയാക്കിയവർക്ക് ഒരുവർഷം കൊണ്ട് ബി.എഡ് പഠനം പൂർത്തിയാക്കാൻ കഴിയും. ഇതിന്റെ കരടുനിർദേശം ഇപ്പോൾ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്സുകൾ തുടരും. അതുപോലെ തന്നെ, ഒരുവർഷ, രണ്ടുവർഷ എം.എഡ് കോഴ്സുകളും […]
Read more

കേരളത്തിലെ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുടങ്ങാൻ എക്‌സൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ടൂറിസം മേഖലയിലെ പ്രോത്സാഹനമായാണ് ടൂറിസം ഇളവുകളോടു കൂടി ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ മുൻ പരിഗണനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്റോറന്റുകൾക്ക് ബിയർ-വൈൻ ലൈസൻസ് ലഭ്യമാകും. 2003-ൽ ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് എക്‌സൈസ് വകുപ്പിന്റെ വിജ്ഞാപനത്തിലൂടെ ലൈസൻസ് അനുവദിച്ചിരുന്നു. അതിന്റെ തുടർച്ചയായി 190 കേന്ദ്രങ്ങളുടെ പട്ടിക സമർപ്പിക്കപ്പെട്ടിരുന്നുവെങ്കിലും, തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി […]
Read more

ബോളിവുഡ് താരങ്ങള്‍ക്ക് വധഭീഷണി; ഇ-മെയിൽ പാകിസ്താനില്‍ നിന്ന്

മുംബൈ: ബോളിവുഡ് താരങ്ങൾക്ക് വധഭീഷണി. ഹാസ്യനടനായ കപിൽ ശർമ്മ, നടൻ രാജ്പാൽ യാദവ്, നൃത്തസംവിധായകൻ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവരുൾപ്പെടെ നാല് പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികൾക്കാണ് വധഭീഷണി. പാകിസ്ഥാനിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. “ഞങ്ങൾ നിങ്ങളുടെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുന്നു, തന്ത്രപ്രധാനമായ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യാത്മകതയോടെയും കൈകാര്യം ചെയ്യാൻ […]
Read more

തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു

ബാങ്കോക്ക്: തായ്‌ലന്റില്‍ സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു. നിലവിൽ വന്ന പുതിയ തായ് നിയമപ്രകാരം എല്‍.ജി.ബി.ടി.ക്യു+ ദമ്പതികള്‍ക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികള്‍ക്കുമുള്ള അവകാശം പോലെ തന്നെ ആയിരിക്കും. രാജ്യത്തുടനീളമുള്ള 878 ജില്ലാ ഓഫീസുകളിൽ സ്വവര്‍ഗ ദമ്പതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വിവാഹം കഴിക്കാനും സാധിക്കും. ഇതോടെ തുല്യ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ രാജ്യമായും ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്‌ലന്‍ഡ് […]
Read more

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സംസ്ഥാനത്ത് ഇന്നും സ്വർണവില. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാൽ ഇന്ന് വിലയിൽ മാറ്റം വന്നിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമുൾപ്പടെ 65,000 രൂപയ്ക്ക് മുകളിൽ നൽകണം. നവംബർ മാസത്തിൽ ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ 2536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2750 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix