Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടുമല്ല…

സംസ്ഥാനത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ജവഹർലാൽ നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചവരിൽ നെഹ്റുവിൻ്റെ വസതിയിലുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രി ടിടി കെ കൃഷ്ണമാചാരിയുമുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയുടെ ചുമതലയെങ്കിലും തന്നെ തേടിയെത്തുമെന്ന ടിടികെ യുടെ വിശ്വാസത്തെ തകർത്തത് അന്നത്തെ കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാമരാജിൻ്റെ തന്ത്രങ്ങളായിരുന്നു. അന്ന് ദേശീയ തലത്തിലുണ്ടായ ആ അസാധരണമായ പുകച്ചിൽ സംസ്ഥാന കോൺഗ്രസ്സിലും ഏതാണ്ട് പടർന്ന് തുടങ്ങിയിട്ടുണ്ട്. സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഭരണ മാറ്റത്തിലേക്ക് നയിക്കുന്നതിനുള്ള സംവിധാനം യുഡിഎഫിന് ഉണ്ടോ എന്നതാണ് […]
Read more

മാനന്തവാടിയില്‍ കടുവാക്രമണത്തില്‍ ആദിവാസി സ്ത്രി കൊല്ലപ്പെട്ട സംഭവം; യുഡിഎഫിന്റെ മലയോര സമര യാത്ര ജനുവരി 25 മുതൽ

തിരുവനന്തപുരം: മലയോര കര്‍ഷകരെയും ജനങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുളള ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് യുഡിഎഫ് മലയോര യാത്ര നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യാത്രയില്‍ കാര്‍ഷിക തകര്‍ച്ചയ്‌ക്ക് പരിഹാരം കണ്ടെത്തുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര. ജനുവരി 25-ന് കരുവഞ്ചാലില്‍ (ഇരിക്കൂര്‍) തുടങ്ങുന്ന യാത്ര ഫെബ്രുവരി 5-ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും. യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം […]
Read more

മഹാരാഷ്ട്രയിൽ ആയുധ നിർമാണശാലയിൽ സ്ഫോടനം; മരണം 8 ആയി, 7 പേരുടെ നില ഗുരുതരം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് മഹാരാഷ്ട്ര സർക്കാർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം നടന്നത്. ആർഡിഎക്‌സ് ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സെക്ഷനിലാണ് അപകടമുണ്ടായത്. സ്ഫോടന ശബ്‍ദം 5 കിലോമീറ്ററോളം അകലെയുവരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. […]
Read more

കാവിലക്കാട് പൂരത്തിനെത്തിയ കൊമ്പൻ ഇടഞ്ഞു; ആനപ്പുറത്ത് നിന്ന് ചാടിയ 4 പേർക്ക് പരുക്ക്

കുന്നംകുളം: കാവിലക്കാട് പൂരത്തിനിടെ കൊമ്പൻ ഇടഞ്ഞു. ആന ഇടഞ്ഞപ്പോൾ ആനപ്പുറത്ത് നിന്നു ചാടിയ 32കാരനായ രാജേഷ്, 26കാരനായ വിപിൻ, 31കാരനായ ഉണ്ണി, 24കാരനായ സുധീഷ് എന്നിവർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. ചെറുപുഷ്പം കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. തുടർന്ന് ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടിയ ആനയെ പിന്നീട് പാപ്പാൻമാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ നിലത്തേക്ക് ചാടുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ […]
Read more

70,000 കോടി ചെലവിൽ ഇന്ത്യൻ നാവികസേനയ്ക്ക് 6 പുതിയ അന്തർവാഹിനികൾ

ദില്ലി: ഇന്ത്യന്‍ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി എത്തുന്നു. നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക് സ്വന്തം. ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം, പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ് എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭ്യമാകുന്നത്. ബിഡ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഇതിനോടകം അറിയിച്ചു. എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികൾക്ക് ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കാനാകുമെന്നാണ് […]
Read more

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണ കാരണം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ദില്ലി: ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷം ഉള്ളിൽ പോയിയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്ടീരിയയും വൈറൽ ബാധയും മരണത്തിന് കാരണമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 17 മരണങ്ങൾക്കു പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ബുധനാഴ്ച ബാദൽ ഗ്രാമം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ […]
Read more

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണ് ദുഃഖം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മരണത്തിൽ ദുഃഖം അറിയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. രാധയുടെ വേർപാടിൽ കുടംബത്തിൻറെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ചു വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു . കൂടാതെ കൊല്ലപ്പെട്ട രാധയുടെ […]
Read more

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറും

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപ നൽകുമെന്ന് മന്ത്രി ഓ ആർ കേളു . അതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ . ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യത ഉള്ളതിനാൽ ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും.ഇന്നു […]
Read more

രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി; ചര്‍ച്ചയായി പരസ്യം

കൊച്ചി’ നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’, റോബോ മന്ത്രി @ 1 രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ട് വായനക്കാർ ഞെട്ടി. പേപ്പര്‍ കറന്‍സി ഇല്ലാതാകാന്‍ പോവുന്നു. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകൾ പൂർണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ ആയിരിക്കും എന്നുള്ള കാര്യങ്ങളാണ് പ്രധാന വാര്‍ത്തയില്‍ പറയുന്നത്. പത്രത്തിന്റെ ഒന്നാം പേജ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആകപ്പാടെ ആശയക്കുഴപ്പം. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ആദ്യപേജ് യഥാര്‍ഥത്തില്‍ മുഴുപ്പരസ്യമാണ്. പത്രത്തിലേക്ക് ഒന്നുകൂടി നോക്കിയാല്‍ കാണാം, മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന […]
Read more

ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് എ കെ ശശീന്ദ്രൻ ;പ്രദേശത്ത് സംഘർഷാവസ്ഥ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശത്ത് സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിലാണ് ഈ നടപടി. അതേസമയം രാധയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായവും ജോലിയും ഉറപ്പ് നൽകുന്നുവെന്ന് മന്ത്രി ഓ ആർ കേളു പറഞ്ഞു. പഞ്ചാരക്കൊല്ലിയിൽ നാട്ടുകാർ പ്രതിഷേധവുമായി തടിച്ച് കൂടിയിരിക്കുകയാണ്. വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു രാധയുടെ മൃദദേഹം ആദ്യം കണ്ടത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix