Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഹര്‍ജി തള്ളി യുഎസ് സുപ്രീംകോടതി: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും,

മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുമതി യുഎസ് സുപ്രീം കോടതി അംഗീകരിച്ചു.2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ കനേഡിയൻ പൗരനാണ് പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ .ഇന്ത്യയിലേക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന നിയമാവസരമായിരുന്നു ഇത്. നേരത്തെ, സാൻ ഫ്രാൻസിസ്കോയിലെ നോർത്ത് സർക്യൂട്ടിനായുള്ള യുഎസ് കോർട്ട് ഓഫ് അപ്പീൽ ഉൾപ്പെടെ നിരവധി ഫെഡറൽ കോടതികളിലെ നിയമ പോരാട്ടത്തിൽ റാണ പരാജയപ്പെട്ടിരുന്നു . 64 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ […]
Read more

മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയുടെ സാന്നിധ്യം ഭീതിയൊഴിയാതെ പ്രേദേശവാസികൾ

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. തെർമൽ ഡ്രോൺ ഉപയോഗിച്ചാകും തിരച്ചിൽ നടത്തുക . കൂടാതെ തിരച്ചിലിനായി മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയുംസ്ഥലത്ത് എത്തിക്കും. പ്രേദേശത്ത് കടുവക്കായി ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു . മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ […]
Read more

മദ്യപാനത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദാണ് പിടിയിലായത്. കുമ്പഴയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. ഇതിനുശേഷം ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു. പിന്നീട് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
Read more

ഭർത്താക്കന്മാരുടെ മദ്യപാനത്തിൽ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു

മദ്യപാനികളായ ഭർത്താക്കന്മാരുടെ പ്രവർത്തികളിൽ സഹികെട്ട് വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു . വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹംഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം നടന്നത് .കവിത, ഗുഞ്ച എന്നിവരാണ് വിവാഹിതരായത്. വരൻ്റെ വേഷം ധരിച്ച് എത്തിയ ഗുഞ്ച കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. അതേസമയം ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ആറ് വർഷത്തോളമായി തങ്ങളുടെ ബന്ധം […]
Read more

യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രക്ക് ഇന്ന് കണ്ണൂർ കരുവൻചാലിൽ തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മലയോര ജനതയെ വന്യമൃഗങ്ങളാൽ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കണ്ടെത്തുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരയാത്ര. വനനിയമ ഭേദഗതി പിന്‍വലിക്കണമെന്ന മുദ്രാവാക്യം ഇതിനോടകം മുന്നോട്ട് […]
Read more

നെല്ലിന്റെ താങ്ങുവില; കേന്ദ്രം നൽകാനുള്ളത് 1,077.67 കോടി രൂപ

ആലത്തൂർ: സംസ്ഥാനത്ത് നിന്നും സംഭരിച്ച നെല്ല് അരിയാക്കി എഫ്.സി.ഐ.യിലേക്ക് കൈമാറിയതിന്‌ കേരളത്തിന് 1,077.67 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഡിസംബറിൽ 73.34 കോടി, ജനുവരിയിൽ 215 കോടി എന്നിങ്ങനെ അനുവദിച്ചതിനുശേഷമുള്ള നിലയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. നേരത്തെ കണക്കുകളുടെ അവ്യക്തത മൂലം താങ്ങുവില ലഭിക്കുന്നത് വൈകിയിരുന്നുവെങ്കിലും, ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം […]
Read more

കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്കേറ്റു

പാലക്കാട്: പാലക്കാട്‌ വാധ്യാര്‍ചള്ളയില്‍ കാട്ടാനയുടെ അക്രമണത്തില്‍ കര്‍ഷകന് പരുക്കേറ്റു . വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45.ഓടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങിയത് നോക്കാന്‍ പിതാവിനൊപ്പം പോയതാണ് വിജയന്‍. കാട്ടാന കൂട്ടമായാണ് വിജയനെ ആക്രമിച്ചത്. പിതാവ് ഓടിമാറിയത് കൊണ്ട് രക്ഷപെട്ടു എന്നാൽ വിജയനെ ആക്രമിച്ചു. സമീപവാസികള്‍ പടക്കമെറിഞ്ഞതോടെ ആനകള്‍ ഓടിപ്പോയി. വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട, പാൽ വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട പാൽ വിതരണം എന്നിവ പുനരാരംഭിക്കാൻ സർക്കാർ അടിയന്തരമായി പണം അനുവദിച്ചു. 33,115 അങ്കണവാടികളിലെ മൂന്നു വയസ്സുമുതൽ ആറു വയസ്സു വരെയുള്ള നാല് ലക്ഷത്തോളം വരുന്ന കുട്ടികൾക്കാണ് സൗജന്യമായി മുട്ടയും പാലും നൽകുന്നത്. സമയത്ത് പണം അനുവദിക്കാത്തതിനാൽ പോഷക ബാല്യം പദ്ധതി പ്രകാരമുള്ള മുട്ട പാൽ എന്നിവയുടെ വിതരണം നിലച്ചിരുന്നു. മന്ത്രി വീണ ജോർജ് വനിതാ ശിശു വികസന വകുപ്പിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് ഫണ്ട് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച […]
Read more

‘ഐഡന്റിറ്റി’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ജനുവരി 31ന് ഒടിടിയിൽ

ടൊവിനോ തോമസും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തിയ അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ഐഡന്റിറ്റി’ യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 2ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം, ഈ വർഷത്തിലെ പ്രധാന റിലീസുകളിൽ ഒന്നായിരുന്നു. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് എത്തുക. ജനുവരി 31 മുതലാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും. ഫോറെൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ […]
Read more

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സയും മരുന്നും; വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ കൂടി അനുവദിച്ചതായി സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതോടെ, ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ച മൊത്തം തുക 22 കോടി രൂപയായി. നഗരപ്രദേശങ്ങളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്കുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്‌ക് സേവനങ്ങൾ എന്നിവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix