Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

രാഹുലിന് പിന്നാലെ രോഹിത്തിനും പരിക്ക്; നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, രാഹുലിന് പിന്നാലെ രോഹിത് ശർമയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ. ശനിയാഴ്ച നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയുടെ കാൽമുട്ടിന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അധികം വേദനയില്ലാതിരുന്നതിനാൽ രോഹിത് പരിശീലനം തുടർന്നെങ്കിലും പിന്നീട് അധിക നേരം നീണ്ടു നിന്നില്ല. ചികിത്സ തേടിയ ശേഷമാണ് പിന്നീട് രോഹിത് പരിശീലനത്തിന് ഇറങ്ങിയത്. മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നിരയുടെ ടോപ് സ്കോററായിരുന്നു രാഹുൽ. ഇരുവരും നാലാം ടെസ്റ്റിൽ കളിക്കാതിരുന്നാൽ അത് ഇന്ത്യൻ ടീമിന് ക്ഷീണമാകും.
Read more

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വിവര്‍ത്തനത്തിന് മോദിയുടെ അഭിനന്ദനം

കുവൈത്ത് സിറ്റി: രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈത്ത് സ്വദേശികളെ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബ്ദുള്ള അല്‍ ബാരൂണ്‍, അബ്ദുല്‍ ലത്തീഫ് അല്‍ നെസെഫ് എന്നീ യുവാക്കളെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. വിവര്‍ത്തനം ചെയ്ത കോപ്പികളില്‍ മോദി ഒപ്പിട്ടു നല്‍കി. രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവര്‍ത്തനം ചെയ്യുന്ന ഉദ്യമങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ആഗോള ജനപ്രീതിയെ എടുത്തുകാട്ടുന്നതായും മോദി കുറിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
Read more

പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ ആദരവ്; ഉയർന്ന സിവിലിയൻ ബഹുമതി സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിന്‍റെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുവൈത്ത് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.
Read more

ആന്റിബയോട്ടിക് അമിത ഉപയോഗം; പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം

ആന്റിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം നടത്തും. ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് നടക്കും. ക്യാമ്പയിൻ ഉത്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയിനിന്റെ ലക്‌ഷ്യം. […]
Read more

പീക്കി ബ്ലൈൻഡേഴ്‌സ് നിർമ്മാണം പൂർത്തിയായി

നെറ്റ്ഫ്ലിക്‌സിന്റെ പീക്കി ബ്ലൈൻഡേഴ്‌സ് എന്ന ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കിലിയൻ മർഫിയും ബാരി കിയോഗനും ഉൾപ്പെടുന്ന ബിടിഎസിനൊപ്പമാണ് പ്രഖ്യാപന പോസ്റ്റ് വന്നത്. പീക്കി ബ്ലൈൻഡേഴ്‌സ് സ്രഷ്ടാവ് സ്റ്റീവൻ നൈറ്റിന്റെ തിരക്കഥയിൽ ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റെബേക്ക ഫെർഗൂസൺ, ടിം റോത്ത്, സ്റ്റീഫൻ ഗ്രഹാം, സോഫി റണ്ടിൽ, നെഡ് ഡെന്നിഹി, പാക്കി ലീ, ഇയാൻ പെക്ക്, ജെയ് ലൈക്കുർഗോ എന്നിവരാണ് മറ്റു താരങ്ങൾ. ‘പീക്കി ബ്ലൈൻഡേഴ്സ് എന്ന സിനിമയുടെ […]
Read more

ഭണ്ഡാരത്തിൽ പോയ ഐഫോൺ തിരികെ നൽകിയില്ല; ഫോൺ ദൈവത്തിന്റേതെന്ന് ക്ഷേത്ര അധികൃതർ

ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണുപോയ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച് ക്ഷേത്ര അധികൃതർ. സംഭാവനപ്പെട്ടിയിൽ വീഴുന്നതെന്തും ദൈവത്തിൻ്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭക്തൻ്റെ അപേക്ഷ ക്ഷേത്രം നിരസിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് വിനായഗപുരം സ്വദേശിയായ ദിനേശിന്റെ ഐഫോൺ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തി ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് അബദ്ധത്തിൽ ഐഫോൺ ഭണ്ഡാരത്തിൽ വീഴുകയായിരുന്നു (Tamil Nadu temple refuses to return iPhone dropped in temple […]
Read more

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്; ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചിത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് (Barack Obama names All We Imagine as Light as one of his favourite films of 2024). പായല്‍ കപാഡിയ ഒരുക്കിയ സിനിമയിൽ മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, ‍ഹൃ​ദു ഹാറൂൺ, അനീസ് നെടുമങ്ങാട് എന്നിവർ പ്രധാന താരങ്ങളാണ്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ഓള്‍ വി ഇമാജിന്‍ അസ് […]
Read more

സ്ത്രീക്ക് പാഴ്സലായി ലഭിച്ചത് അജ്ഞാതന്‍റെ മൃതദേഹം

പിറന്നാളുകൾക്കും മറ്റ് വിശേഷ ദിവസങ്ങളിലും അയച്ചത് ആരാണെന്ന് വെളിപ്പെടുത്താത്ത സർപ്രൈസ് ഗിഫ്റ്റുകൾ നമ്മെ തേടി എത്താറുണ്ട്. അത്തരത്തിൽ ഒരു സ്ത്രീക്ക് സർപ്രൈസ് ആയി ലഭിച്ച ഗിഫ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം. പശ്ചിമ ഗോദാവരി ജില്ലയിലെ നാഗ തുളസി എന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. 1.3 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പാഴ്സലിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാഗ തുളസി എന്ന സ്ത്രീ വീട് നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ […]
Read more

കേരളത്തില്‍ ഏറ്റവും മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നത് വി: ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്

കൊച്ചി: ഓപ്പണ്‍സിഗ്നലിന്‍റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നതായി കണ്ടെത്തി. 4ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിന്‍റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ട്. കേരളത്തില്‍ വിയുടെ മികച്ച നെറ്റ്വര്‍ക്ക് വര്‍ദ്ധന, ഡിജിറ്റല്‍ അനുഭവങ്ങളും കണക്റ്റിവിറ്റിയും നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്. ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് […]
Read more

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം; ഫെമിനിച്ചി ഫാത്തിമ താരം

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച നടന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി മേളയിലെ താരമായി.. updating…
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix