കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. മുഹമ്മദ് ജാഹിർ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഓൾഡ് മൂവാറ്റുപുഴ റോഡിലെ അലീമ പ്ലൈവുഡ് ഫാക്ടറിയിലാണ് ജാഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഫാക്ടറി വളപ്പിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ജാഹിറും ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




