സലൂണുകൾ മുതൽ കടകൾ വരെ; വൈറലായൊരു ഭീമൻ കെട്ടിടം
കെട്ടിടത്തിനുള്ളിലെ നഗരമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടത്തിൽ വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്‌ഷൗവിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടമുള്ളത്. ഭീമാകാരമായ കെട്ടിടത്തിൻ്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ‘ചൈനയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടത്തിൽ 20,000-ത്തിലധികം ആളുകൾ താമസിക്കുന്നു’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. […]
Read more