Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വിദ്വേഷ പരാമർശം ; സോഷ്യൽ മീഡിയ താരം ശർമിഷ്ഠ പനോലിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊൽക്കത്ത ഹൈക്കോടതി

ബംഗാൾ: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവാദപരമായ സോഷ്യൽ മീഡിയ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ ശർമിഷ്ഠ പനോലിക്ക് കൊൽക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ ജാമ്യ ബോണ്ട് കെട്ടിവെക്കാനാണ് കോടതി നിർദേശം. കഴിയഞ്ഞ ആഴ്ചയായിരുന്നു ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് നിയമ വിദ്യാർത്ഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ശർമിഷ്ഠ പനോലിയെവർഗീയ’ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പോലീസ് കേസ് എടുത്തത്. സാമൂഹ്യമാധ്യമങ്ങളിൽ ഇവർ പങ്കു വെച്ച വിഡിയോയിൽ ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡ് നടന്മാരെ വിമർശിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു ഇതേ തുടർന്ന് […]
Read more

‘മികച്ച പരിസ്ഥതി ചിത്രം’ ലൈഫ് ഓഫ് മാന്‍ഗ്രോവ് ജൂണ്‍ 6ന് തിയേറ്ററുകളില്‍

ക്യാൻസറിനോട് പൊരുതി ജീവിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ അതിജീവനം , കണ്ടല്‍ക്കാടുകളുടെ സംരക്ഷണം എന്നീ പ്രേമേയങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം ലൈഫ് ഓഫ് മാന്‍ഗ്രോവ് നാളെ തീയേറ്ററുകളിലേക്ക്. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാന്‍ഗ്രോവ്.ചിത്രത്തിന്റെ രചനയും സംവിധാനവും എന്‍ എന്‍ ബൈജു നിര്‍വഹിച്ചിരിക്കുന്നു. രാജേഷ് ക്രോബ്രാ,സുധീര്‍ കരമന,ദിനേഷ് പണിക്കര്‍. നിയാസ് ബക്കര്‍, ഗാത്രി വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നത്. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാന്‍സര്‍ […]
Read more

ബംഗളൂരു ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി

ബാംഗ്ലൂർ : ബാംഗ്ലൂരിൽ തിക്കിലും തിരക്കിലും പെട്ട 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നൽകി . ആൾക്കൂട്ടം ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആൾക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നും സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ദുരന്തത്തിന് പിന്നാലെ കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ആർക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക.15 ദിവസത്തിനകം മജിസ്ട്രേറ്റ് […]
Read more

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് അധ്യക്ഷത വഹിച്ച് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് അധ്യക്ഷത വഹിച്ച് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഇന്ന് രാവിലെ ആരംഭിച്ച പ്രതേകചടങ്ങുകൾ ഏകദേശം 45 മുതൽ 50 മിനിറ്റ് വരെ നീണ്ടുനിന്നിരുന്നു. ജൂൺ 3 ന് ആരംഭിച്ച മൂന്ന് ദിവസത്തെ പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളുടെ അവസാന ദിവസമായിരുന്നു ഇന്ന് . കൂടാതെ ഇന്ന് 53-ാം ജന്മദിനം ആഘോഷിക്കുന്ന യോഗി ആദിത്യനാഥ് രാമക്ഷേത്രത്തിന് താഴെ നിലയിലെ രാം ലല്ലയ്ക്ക് ആരതി അർപ്പിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ആചാരങ്ങൾ നിർവഹിച്ച ശേഷം, രാം ദർബാറിന്റെ […]
Read more

വി ഡി സതീശൻ മുക്കാൽ പിണറായി; പി വി അൻവർ

മലപ്പുറം : യൂഡിഎഫിന് മുമ്പിൽ പുതിയ ഉപാധികളുമായി പി വി അൻവർ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്നാണ് പുതിയ ഉപാധികളോടെ അൻവർ എത്തിയത്. യൂഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകണം, അല്ലെങ്കിൽ വിഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്യണമെന്നാണ് അൻവറിന്റെ ആവശ്യം. കൂടാതെ വി ഡി സതീശൻ മുക്കാൽ പിണറായി ആണെന്നും യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് സതീശനാണെന്നും അൻവർ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിൽ നിന്ന് […]
Read more

‘ധീരതയുടെ പ്രതീകം’; കച്ച് സ്ത്രീകൾ സമ്മാനമായി നൽകിയ സിന്ദൂര തൈ നട്ട് പ്രധാനമത്രി

ന്യൂഡൽഹി : ലോക പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് ന്യൂഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ സിന്ദൂർ തൈ നട്ട് പ്രധാനമന്ത്രി മോദി. മോദി തന്നെയാണ് ഈ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് . കച്ചിലെ ഒരു കൂട്ടം സ്ത്രീകളുടെ സമ്മാനമാണ് ഈ തൈയെന്നാണ് ചിത്രത്തോടൊപ്പം മോദി കുറിച്ചിരിക്കുന്നത്. “1971-ലെ യുദ്ധത്തിൽ ധൈര്യത്തിന്റെയും വീര്യത്തിന്റെയും അത്ഭുതകരമായ മാതൃക സൃഷ്ടിച്ച കച്ചിലെ ധീരരായ അമ്മമാരും സഹോദരിമാരും അടുത്തിടെ ഗുജറാത്ത് സന്ദർശന വേളയിൽ എനിക്ക് ഒരു സിന്ദൂർ ചെടി […]
Read more

‘ഈ നഷ്ടം ആർക്കും താങ്ങാനാവില്ല’: വികാരനിർഭരനായി ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ

ബാംഗ്ലൂർ : ബാംഗ്ലൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വികാരനിർഭരനായി പൊട്ടിക്കരഞ്ഞു കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കുട്ടികളെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും കുറഞ്ഞത് 10 പേരെങ്കിലും മരിച്ചുപോയത് താൻ കണ്ടെന്നും ഒരു കുടുംബത്തിനും ഈ നഷ്ടം സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ഡികെ ശിവകുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്. സ്ഥിതിഗതികളെ കുറിച്ചും ഉദ്യോഗസ്ഥർ തന്നെ അറിയിച്ച അടിയന്തരാവസ്ഥയും ശിവകുമാർ വിവരിച്ചു. തന്നോട് പോലീസ് കമ്മീഷണർ 10 മിനിറ്റിനുള്ളിൽ പരുപാടി […]
Read more

തിക്കിലും തിരക്കിലും പെട്ട് മരണം ; കേസിൽ കർണാടക ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 2:30 ന് വാദം കേൾക്കും.

ബാംഗ്ലൂർ : ബാംഗ്ലൂരിൽ നടന്ന ആർസിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ മരണങ്ങളെക്കുറിച്ച് .സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടാൻ കർണാടക ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയോട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. അതേസമയം, വിധാൻ സൗധയ്ക്ക് മുന്നിൽ നടന്ന വിജയാഘോഷ വേളയിൽ ഹൈക്കോടതി കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോടതി […]
Read more

ബംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ടുള്ള മരണം: മരിച്ചവരിൽ എല്ലാവരും 40 വയസ്സിൽ താഴെയുള്ളവർ

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരെല്ലാം 40 വയസ്സിൽ താഴെയുള്ളവർ . 13 വയസ്സുള്ള കുട്ടിയാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. കൂടാതെ മരിച്ചവരിൽ 20-30 വയസ്സിനിടയിലുള്ള ആറ് പേരും ഉണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും യുവാക്കളായിരുന്നു.ബാംഗ്ലൂരിനെ കൂടാതെ മറ്റ് ജില്ലകളിൽ നിന്നും ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിരുന്നെങ്കിലും നിയന്ത്രിക്കാനാകാത്ത ജനക്കൂട്ടമായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് 11 പേരാണ് മരിച്ചത്. കൂടാതെ 47 പേർക്ക് […]
Read more

ബംഗ്ലാദേശി ഗ്രാമവാസികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ജവാൻ മോചിതനായി

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അതിർത്തിയിൽ ഒരു ബിഎസ്എഫ് ജവാനെ ബംഗ്ലാദേശി ഗ്രാമവാസികൾ തട്ടികൊണ്ട് പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സേനകൾ തമ്മിലുള്ള ഫ്ലാഗ് മീറ്റിംഗിന് ശേഷം ജവാനെ പരിക്കേൽപ്പിക്കാതെ വിട്ടയച്ചിരിക്കുകയാണ് ബംഗ്ലാദേശി ഗ്രാമവാസികൾ . കതാലിയ ഗ്രാമത്തിന് സമീപം നുഴഞ്ഞുകയറ്റ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജവാനെ അതിർത്തി കടന്ന് വലിച്ചിഴച്ച് കൊണ്ടുവന്ന് കെട്ടിയിട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, അതിർത്തിക്കപ്പുറത്തുള്ള ഒരു സ്ഥലത്ത് ഒരു മരത്തിൽ ജവാനെ നാല് മണിക്കൂറോളം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix