Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

12 രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്

അമേരിക്ക : ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12 രാജ്യങ്ങളിൽ നിന്നുള്ള യാത്ര നിരോധിക്കുന്ന പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ പ്രവേശനനമാണ് നിരോധിച്ചിരിക്കുന്നത്. ജൂൺ 9 തിങ്കളാഴ്ച 12:01 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന് പുറമേ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, […]
Read more

ബംഗളുരുവിൽ തിക്കിലും തിരക്കിലും പെട്ട് മരണം ; ഖേദം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ

ബെംഗളൂരു: ആർ‌സി‌ബിയുടെ വിജയത്തെത്തുടർന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സ്റ്റേഡിയത്തിന്റെ ശേഷി 35,000 ആണെങ്കിലും 3 ലക്ഷത്തിലധികം ആളുകൾ അവിടെയുണ്ടെന്നും ഇദ്ദേഹം വാർത്ത ഏജൻസിയോട് പ്രതികരിച്ചു. ഇത്രയും ജനക്കൂട്ടത്തെ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… ഈ സംഭവത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു എന്നു ഡി കെ ശിവകുമാർ പറഞ്ഞു. ബിജെപി സംഭവത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് ആരോപിച്ച അദ്ദേഹം ഭാവിയിൽ ഇതിന് മികച്ച […]
Read more

സിന്നേഴ്‌സ് ഒടിടിയിലേക്ക്

ആഗോള ബോക്സ് ഓഫീസിൽ വിജയകരമായി നേട്ടം കൊയ്ത ഹോളിവുഡ് ചിത്രം സിന്നേഴ്‌സ് ഒടിടിയിലേക്ക്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ സിന്നേഴ്‌സ് തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയിലും എത്തുന്നത്.സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന സിന്നേഴ്‌സ് ഹൊറർ ആരാധകർക്ക് ഒരു പ്രധാന റിലീസാണെങ്കിലും നിലവിൽ ചിത്രം പ്രാദേശിക ഭാഷകളിൽ ലഭ്യമല്ല. ഷിക്കാഗോയിലെ ക്രിമിനൽ അധോലോകത്തിൽ വർഷങ്ങളോളം ജീവിച്ച ശേഷം മിസിസിപ്പിയിലെ ജന്മനാട്ടിലേക്ക് മടങ്ങുന്ന ഇരട്ട സഹോദരന്മാരായ സ്മോക്കും സ്റ്റാക്കും എന്ന കഥാപാത്രത്തിന്റെ […]
Read more

ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും 2027 മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി : ദീർഘകാലമായി വൈകിയ ദേശീയ സെൻസസും ജാതി കണക്കെടുപ്പും 2027 മാർച്ച് 1 ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ.കൂടാതെ ജനസംഖ്യാ എണ്ണലിനുള്ള തയ്യാറെടുപ്പുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ മുതൽ പ്രക്രിയ നേരത്തെ ആരംഭിക്കാൻ സാധ്യതയുണ്ട്.അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുന്നതിന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം […]
Read more

നെഹ്‌റു-ഗാന്ധി കുടുംബം ഇന്ത്യൻ താൽപ്പര്യങ്ങൾ ഉപേക്ഷിച്ചു, രാഹുൽ സായുധ സേനയെ അപമാനിച്ചു: ബിജെപി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ കീഴടങ്ങൽ പ്രസംഗം സൈന്യത്തെ അപമാനിച്ചതായി ബിജെപി. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ ദുർബലപ്പെടുത്തുന്നതിനും പാകിസ്ഥാന് അനുകൂലമായ ആരോപണം ഉന്നയിക്കുന്നതിനുമാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയതെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആക്ഷേപകരവും വിലകുറഞ്ഞതുമായ അഭിപ്രായങ്ങൾ പ്രതിപക്ഷ നേതാവിനെപ്പോലുള്ള ഗൗരവമേറിയ ഒരു സ്ഥാനം കൈകാര്യം ചെയ്യാനുള്ള കഴിവും പക്വതയും അദ്ദേഹത്തിന് ഇല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും ബിജെപി നേതാവ് ത്രിവേദി ആരോപിച്ചു. കൂടാതെ […]
Read more

വരാനിരിക്കുന്നത് മമ്മൂട്ടിക്കാലം: അണിയറയിലൊരുങ്ങുന്നത് വമ്പൻ പ്രൊജക്ടുകൾ

അൻവർ റഷീദിന്റെ ചിത്രത്തിൽ വീണ്ടും നായകനായി മമ്മൂട്ടി എത്തുന്നതായി റിപ്പോർട്ട്. എന്നാൽ പ്രോജെക്ടിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സ്വതന്ത്ര സംവിധായകനാവുന്നത്. തുടർന്ന് മമ്മൂട്ടിയും അൻവർ റഷീദും ഒരുമിച്ച രണ്ടു സിനിമകളും മെഗാഹിറ്റുകളായിരുന്നു. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി അഭിനയത്തിൽ നിന്ന് താല്കാലിക ബ്രേക്ക് എടുത്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഉടൻ തന്നെ ഇദ്ദേഹം മഹേഷ് നാരായണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഈ […]
Read more

അമിത് ഷാ എത്രതവണ എത്തിയാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭരണംകിട്ടില്ല; വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിക്ക് ഒരിക്കലും ഭരണംകിട്ടില്ലെന്നും തമിഴ്നാട് എന്നും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എടപ്പാടി പഴനിസ്വാമിയും അദ്ദേഹത്തിന്റെ അണ്ണാ ഡിഎംകെയും ബിജെപിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി . ബിജെപി അധികാരം പിടിച്ചാല്‍ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കും.കൂടാതെ തമിഴ്നാടിനെക്കൂടി ബിജെപിയുടെ കാല്‍ക്കീഴിലാക്കാനാണ് എടപ്പാടി ശ്രമിക്കുന്നത് എന്നും സ്റ്റാലിൻ പറഞ്ഞു. കൂടാതെ ബിജെപി മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കും എന്നും ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും എം കെ […]
Read more

പിടിമുറുക്കി കോവിഡ്; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കേരളം , മോക്ക് ഡ്രില്ലുകൾ നിർബന്ധമാക്കി

കേരളത്തിലുടനീളം 1,373 സജീവ കോവിഡ് കേസുകളും ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചതോടെ, ആരോഗ്യ വകുപ്പ് പൊതു, സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നിർബന്ധമാക്കി . ഡ്രിൽ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് ഒരു ഗൂഗിൾ ഫോം നൽകിയിട്ടുണ്ട്. കൂടാതെ കോവിഡ്-19, ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ഉള്ള രോഗികളെ ചികിത്സിക്കുമ്പോൾ 2023 ജൂണിൽ പുറത്തിറക്കിയ പുതുക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ 03 പാലിക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്നവരിൽ ശ്വാസതടസ്സം, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദ്ദം, ഹെമോപ്റ്റിസിസ്, സയനോസിസ് […]
Read more

തരുൺ മൂർത്തി ചിത്രം ‘ടോർപെഡോ’യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘തുടരും’ എന്ന ഹിറ്റിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമായ ടോർപെഡോയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്. ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ നസ്ലിൻ ഗഫൂർ ,അർജുൻ ദാസ്, ഗണപതി എന്നിവരാണ് നായകൻമാരായി എത്തുന്നത് ഇവർക്കൊപ്പം ഫഹദ് ഫാസിൽ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനായ ബിനു പപ്പു ആണ് .അതേസമയം യൂവതാരങ്ങളായ നസ്ലിൻ , ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം തമിഴ് നടൻ അർജുൻ ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത് . […]
Read more

പാർലമെൻറ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ : പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ . പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടാൽ പാർലമെന്റിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഓപ്പറേഷൻ സിന്ദൂറും പഹൽഗാം ഭീകരാക്രമണവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂടതെ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇംപീച്ച്‌മെന്റ് കേസുമായി ബന്ധപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ്, ടിഎംസി, സമാജ്‌വാദി പാർട്ടി, ഡിഎംകെ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix