Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

24 മണിക്കൂറിനിടെ 1,400 ഉക്രേനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് റഷ്യ

റഷ്യ ഉക്രൈയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,400 ഉക്രേനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് റഷ്യ .2022-ൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് റഷ്യൻ സർക്കാരിന്റെ ഈ ഡാറ്റ വരുന്നത്. ഉക്രെയ്‌നിന് കനത്ത നഷ്ടം സംഭവിച്ചതായാണ് റഷ്യ അവകാശപ്പെട്ടത് .ജൂൺ 2 ന് പുറത്തിറക്കിയ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം റഷ്യയിലെ ബാറ്റിൽഗ്രൂപ്പ് നോർത്തിൽ ഉക്രേനിയൻ സൈന്യത്തിന് 245-ലധികം സൈനികരെയും രണ്ട് ടാങ്കുകളെയും […]
Read more

മുഖ്യമന്ത്രി ഡല്‍ഹിയില്‍: അശ്വിനി വൈഷ്ണവിനെ കണ്ടു; ഗഡ്കരിയുമായി നാളെ കൂടിക്കാഴ്ച

ന്യൂഡൽഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മൂന്നാം പാതകളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും അവശേഷിക്കുന്ന പാത ഇരട്ടിപ്പിക്കലുകള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. കൂടാതെ സംസ്ഥാന പദ്ധതിക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന ആവശ്യവും സർക്കാർ ഉന്നയിച്ചു. അതേസമയം ദേശീയ പാത-66 ലെ തകര്‍ച്ച സംബന്ധിച്ച് കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഉടൻ ചര്‍ച്ച നടത്തും.നാളെ ഉച്ചയ്ക്കാണ് […]
Read more

‘അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കുക എന്നല്ല’: ശർമിഷ്ഠ പനോലിയുടെ ജാമ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി

ബംഗാൾ : ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ ഒരു മതത്തിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്റർ ശർമിഷ്ഠ പനോലിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി. ലൈവ് ലോ അനുസരിച്ച്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു ഘട്ടത്തിലേക്ക് വ്യാപിക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പൂനെയിൽ നിന്നുള്ള 22 കാരിയായ നിയമ വിദ്യാർത്ഥിനിയായ ഷർമിഷ്ഠ പനോലിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് […]
Read more

കൂടുതൽ സ്ഥാനാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകും: എം സ്വരാജ്

മലപ്പുറം : നിലമ്പൂരിൽ കൂടുതൽ സ്ഥാനാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകുമെന്നും ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്നും പറഞ്ഞ സ്വരാജ് പി വി അൻവറിന്റെ ആരോപണത്തെ കുറിച്ചും സംസാരിച്ചിരുന്നു . കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ സ്വരാജ് എത്തിയില്ലെന്ന അൻവറിന്റെ ആരോപണം ഓർമക്കുറവുകൊണ്ടാകാമെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ദുരന്ത ഭൂമിയിൽ ആദ്യം എത്തിയവരിൽ ഒരാളായിരുന്നു താനെന്നും എറണാകുളത്ത് നിന്നും നേരെ അന്ന് കവളപ്പാറയിലേക്കാണ് വന്നതെന്നും […]
Read more

ഛാതേനിൽ മണ്ണിടിച്ചിലിൽ നിന്ന് 34 പേരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി എൻ‌ഡി‌ആർ‌എഫ്

ഛാതേനിൽ മണ്ണിടിച്ചിലിൽ നിന്ന് 34 പേരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി എൻ‌ഡി‌ആർ‌എഫ് . രണ്ട് എംഐ-17 വി5 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം പൂർത്തിയാക്കി 34 പേരുമായി പാക്യോങ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയതായും അധികൃതർ അറിയിച്ചു. അതേസമയം വടക്കൻ സിക്കിമിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരെ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ 23 എൻ‌ഡി‌ആർ‌എഫ് അംഗ സംഘം പങ്കുചേർന്നു.എൻ‌ഡി‌ആർ‌എഫ് സംഘത്തിൽ സാറ്റലൈറ്റ് ഫോണുകളും അവശ്യ അടിയന്തര ഉപകരണങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ സംഘം ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, താൽക്കാലിക ആശയവിനിമയ ലൈനുകൾ […]
Read more

നിങ്ങള്‍ ഒരു ചരിത്രകാരനാണോ? കന്നഡ പരാമര്‍ശത്തിനെതിരെ കമല ഹാസന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കർണാടക : വിലക്കേർപ്പിടുത്തിയ തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കമൽ ഹാസൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കർണാടക ഹൈക്കോടതി. പൊതുജനവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കമലഹാസൻ മാപ്പ് പറയാൻ വിസമ്മതിച്ചതിനെ ജസ്റ്റിസ് എം നാഗപ്രസന്ന ആണ് ചോദ്യം ചെയ്തത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ നടന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടിനെയും പരാമർശത്തെയും ജഡ്ജി വിമർശിച്ചു. ജസ്റ്റിസ് നാഗപ്രസന്ന കമൽഹാസന്റെ വാദത്തെ ചോദ്യവും ചെയ്തു. “സാഹചര്യങ്ങൾ […]
Read more

273.5 കോടി രൂപയുടെ ജിഎസ്ടി പിഴയ്‌ക്കെതിരായ പതഞ്ജലി ഗ്രൂപ്പിന്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ് : ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ 273.5 കോടി രൂപയുടെ ജിഎസ്ടി പിഴയ്‌ക്കെതിരായ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി . ക്രിമിനൽ വിചാരണയ്ക്ക് ശേഷം മാത്രമേ അത്തരം പിഴ ചുമത്താനാകു എന്ന പതഞ്ജലിയുടെ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. ജിഎസ്ടി നിയമത്തിലെ സെക്ഷൻ 122 പ്രകാരം നികുതി അധികാരികൾക്ക് പിഴ ചുമത്താൻ കഴിയുമെന്ന് കോടതി പറഞ്ഞു. കൂടാതെ ജിഎസ്ടി പിഴയുടെ കാര്യം സിവിൽ സ്വഭാവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി . ജസ്റ്റിസ് ശേഖർ ബി സറഫ്, […]
Read more

മഴക്കെടുതി ; ആസാം മുഖ്യമന്ത്രി ഹിമന്ത ശർമ്മയെ വിളിച്ച് മോദി: ആസാമിന് എല്ലാ സഹായവും ഉറപ്പ് നൽകി പ്രധാനമത്രി

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ വിലയിരുത്താൻ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ആസാമിന് എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നൽകുകയും ചെയ്തു . ഫോണിലൂടെയാണ് ചർച്ച നടന്നത് .അസമിലും സമീപ സംസ്ഥാനങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായെന്നും സാധാരണ ജനങളുടെ ജീവിതത്തെ അത് എത്രത്തോളം ദുസ്സഹമായി ബാധിച്ചുവെന്നും ശർമ്മ ചർച്ചയിലൂടെ വിശദീകരിച്ചു. കൂടാതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മോദിയുമായുള്ള […]
Read more

കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 59 കിലോഗ്രാം പണയ സ്വർണം

ബെംഗളൂരു: കര്‍ണാടകയില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ട്. വിജയപുര ജില്ലയിലെ മണഗുളി പട്ടണത്തിലുള്ള കാനറ ബാങ്ക് ശാഖയിൽ നിന്നാണ് 59 കിലോ ആഭരണങ്ങളും 5.20 ലക്ഷം രൂപയുടെ പണവും മോഷണം പോയത് . ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് മോഷണ വിവരം അറിയുന്നത്. മെയ് 23 നും മെയ് 25 നും ഇടയിലാണ് മോഷണം നടന്നതെന്നും ബാങ്കിന്റെ സീനിയർ മാനേജർ മെയ് 26 ന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ പൂട്ടും ജനൽ […]
Read more

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മടങ്ങിയെത്തുന്നു ?

മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷനെ (AMMA) ചൊല്ലിയുള്ള വിവാ​​ദങ്ങളിലും പൊട്ടിത്തെറിയിലും ശാശ്വത പരിഹാരം ഉടൻ . ജൂൺ 22 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അസോസിയേഷന്റെ ഭാവിയുടെ അടുത്ത ഘട്ടം തീരുമാനിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . അഡ്ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ ഭരണം നടത്തുന്നത്. ഈ സമയത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തിരിച്ചെത്തുമെന്ന വാർത്ത പുറത്ത് വരുന്നത് . 2024-2027 കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെ നിരവധി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix