ന്യൂഡൽഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മൂന്നാം പാതകളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും അവശേഷിക്കുന്ന പാത ഇരട്ടിപ്പിക്കലുകള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. കൂടാതെ സംസ്ഥാന പദ്ധതിക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന ആവശ്യവും സർക്കാർ ഉന്നയിച്ചു.
അതേസമയം ദേശീയ പാത-66 ലെ തകര്‍ച്ച സംബന്ധിച്ച് കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഉടൻ ചര്‍ച്ച നടത്തും.നാളെ ഉച്ചയ്ക്കാണ് നിതിന്‍ ഗഡ്കരിയുമാമായുള്ള കൂടിക്കാഴ്ച. മലപ്പുറം കൂരിയാടുള്‍പ്പെടെ പാത തകര്‍ന്നതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയാകും നടക്കും എന്ന റിപ്പോർട്ടുകൾ ഉണ്ട്. മുഖ്യമന്ത്രിയെ കൂടാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു എന്നിവര്‍ ചർച്ചയിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്.




