കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ് മരിച്ചത്.കടുത്ത പനിയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
തുടർന്ന് സ്മിഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഐസിയുവിൽ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു. ഡയാലിസിസും ഉൾപ്പെടെ അടിയന്തര ചികിത്സകൾ നൽകിയിരുന്നു. പരേതനായ പത്മനാഭൻ നായരുടെയും ഓമന അമ്മയുടെയും മകനാണ് സ്മിഷാദ്.




