Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

“സത്യം ഒരിക്കലും തല കുനിക്കില്ല”: കന്നഡ വിവാദത്തിൽ കമൽ ഹാസനെ പിന്തുണച്ച് ചെന്നൈയിൽ പോസ്റ്ററുകൾ

ചെന്നൈ : കമൽ ഹാസന്റെ കന്നഡ വിവാദം ആളിപ്പടർന്ന് നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയായ മക്കൾ നീതി മയ്യം കമൽ ഹാസനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ഇതിന്റെ ഭാഗമായി ചെന്നൈയിലുടനീളം ക്കൾ നീതി മയ്യം പോസ്റ്ററുകളും പതിച്ചു.“ലോകത്തിന് അറിയാവുന്നത് അദ്ദേഹം പറഞ്ഞു”, “രണ്ട് ഭാഷകൾ തമ്മിലുള്ള ബന്ധം എന്താണെന്ന് അദ്ദേഹം പറഞ്ഞു”, “സ്നേഹം ഒരിക്കലും ക്ഷമ ചോദിക്കില്ല”, “സത്യം ഒരിക്കലും തല കുനിക്കില്ല”. എന്ന വാചകങ്ങളോടെയാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കമലഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ചിത്രത്തിന്റെ റിലീസ് […]
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ശർമിഷ്ഠ പനോളിക്കെതിരെ പരാതി നൽകിയ ആളെ കാണാതായി

ബംഗാൾ : സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും , നിയമവിദ്യാർത്ഥിനിയുമായ ഷർമിഷ്ഠ പനോലിക്കെതീരെ പരാതി നൽകിയ വജാഹത്ത് ഖാനെ കാണാതായി പരാതി. ഷർമിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ കുടുംബത്തിന് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നു എന്ന വജാഹത്ത് ഖാന്റെ പിതാവ് ആരോപിച്ചിരുന്നു. മെയ് 30 ന് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്ത പോലീസ് ഷർമിഷ്ഠയെ വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. ഇവർ പിൻവലിച്ച വീഡിയോയിലൂടെ വർഗീയ വിദ്വേഷം വളർത്തിയെന്നും ഓപ്പറേഷൻ സിന്ദൂരിൽ ബോളിവുഡ് സെലിബ്രിറ്റികൾ പാലിച്ച മൗനത്തെ […]
Read more

യാത്രകാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് എഐ ക്യാമറ

കുമ്പളം : എട്ടിന്റെ പണി യാത്രക്കാർക്ക് കൊടുത്ത് എഐ ക്യാമറകൾ . കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ നിയമം ലംഗിച്ചും ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റിടാതെയും വാഹനം ഓടിച്ചവർക്കാണ് പിഴയായി 7,500 രൂപ മുതല്‍ 40,000 രൂപ വരെയാണ് എഐ ക്യാമറകൾ ഇട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കുമ്പളയില്‍ 350 പേർക്ക് ഈ തുക പിഴയടയ്ക്കാന്‍ നോട്ടീസ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ക്യാമറ പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് കുമ്പളയിലും പരിസരപ്രദേശങ്ങളിലും പ്രചാരണമാണ് യാത്രക്കാർക്ക് പണിയായത്. അതേസമയം പരാതിയുള്ളവര്‍ക്ക് അപേക്ഷ നല്‍കി പിഴത്തുകയുടെ […]
Read more

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

ബെംഗളൂരു: കർണാടകയിൽ ഈ വർഷം ആകെ 529 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ്. അതേസമയം കർണാടകയിൽ നിലവിൽ 311 കോവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 464 ആർ‌ടി-പി‌സി‌ആർ പരിശോധനകളും 40 റാപ്പിഡ് ആന്റിജൻ പരിശോധനകളും ഉൾപ്പെടെ ആകെ 504 കോവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 17.2 ശതമാനമാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം സ്കൂളുകൾ […]
Read more

പാക് ചാരവൃത്തി ;പഞ്ചാബ് സ്വദേശി അറസ്റ്റിൽ;ഹാഫിസ് സയീദിനൊപ്പമുള്ള ചിത്രവും കണ്ടെത്തി

ന്യൂഡൽഹി : പാകിസ്ഥാൻ ചാര സംഘടന ഐഎസ്‌ഐയുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ് .ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്തും ഇയാൾ പാകിസ്ഥാന് വേണ്ടി പ്രവർത്തിച്ചിരുന്നു . ലഷ്‌കർ-ഇ-തൊയ്ബയുടെ തലവനും ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ ആഗോള ഭീകരനായ ഹാഫിസ് സയീദിനൊപ്പം പ്രതി നിൽക്കുന്ന ഒരു ഫോട്ടോയും പോലീസ് കണ്ടെത്തിയിട്ടുണ്ട് . കൂടാതെ അറസ്റ്റിലായ ആൾ അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി സംഘടനയ്ക്ക് കൈമാറിയതായും പറയപ്പെടുന്നു.
Read more

നിലമ്പുർ ഉപതെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ, പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ. സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും. എൽഡിഎഫ് യൂഡിഎഫ് എന്നീ പ്രധാന മുന്നണികൾക്കൊപ്പം തന്നെ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും ജെപിപിഎം മുന്നണിയിൽ നിന്ന് മത്സരിക്കുന്ന പി വി അൻവറും സജീവമായി പ്രചാരണ രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്താണ് ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചത്. മോഹൻ ജോർജും , സ്വരാജും, അൻവറും ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. അതേസമയം ആര്യാടൻ […]
Read more

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് ; കടുത്ത മത്സരവുമായി ബിജെപിയും കോൺഗ്രസും ആം ആദ്മിയും

ഗുജറാത്തിലെ കാഡി, സൗരാഷ്ട്രയിലെ വിസവദർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പ്രചാരണം കടുപ്പിച്ച് ബിജെപിയും , കോൺഗ്രസ്സും , ആം ആദ്മിയും . ശക്തമായ ഒരു ത്രികോണ മത്സരമാകും ഈ മണ്ഡലങ്ങളിൽ കാണാൻ സാധിക്കുക . ബിജെപിയുടെ രാജേന്ദ്ര ചാവ്ഡയെയും കിരിത് പട്ടേലിനെയും കാഡി, വിസവദർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതോടെ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങി. അതേസമയം, കാഡിയിലും വിസവദറിലും ആം ആദ്മി പാർട്ടി ശക്തരായ ഗോപാൽ ഇറ്റാലിയയെയും ജഗദീഷ് ചാവ്ഡയെയും നിർത്തിയിരിക്കുന്നത്. ഈ മണ്ഡലങ്ങൾ പിടിക്കുക എന്ന ലക്ഷ്യത്തോടെ […]
Read more

മണിരത്നത്തിന് ജന്മദിനാശംസകൾ നേർന്ന് കമൽഹാസൻ

റോജ , ബോംബൈ , അലൈപായുതേ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംവിധായകനായ മണിരത്നം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. നിരവധിപേരാണ് ഇദ്ദേഹത്തിന് ജന്മദിനാശംസകളുമായി എത്തിയതെങ്കിലും തന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ നായകനായ കമൽ ഹാസന്റെ ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് , ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് കമൽ ഹാസൻ എത്തിയത്. “ജന്മദിനാശംസകൾ, മണിരത്നം. നായകൻ മുതൽ തഗ് ലൈഫ് വരെ, സഹപ്രവർത്തകർ, കുടുംബം, സഹ സ്വപ്നജീവികൾ, എല്ലാറ്റിനുമുപരി, സിനിമയുടെ […]
Read more

ആരാധകരെ ആവേശത്തിലാക്കി ധനുഷ് ; ‘വടചെന്നൈ 2 ‘ ഉടൻ ?

ധനുഷ് വെട്രിമാരൻ കൂട്ടുക്കെട്ടിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വടചെന്നൈ’.മികച്ച പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയുമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെട്രിമാരൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ‘വടചെന്നൈ’യെ കുറിച്ച് ഒരു അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ധനുഷ്. തന്റെ പുതിയ ചിത്രമായ “കുബേര” യുടെ ഓഡിയോ ലോഞ്ചിനിടെയാണ് നടൻ ധനുഷ് ഇക്കാര്യം പ്രഖ്യാപിച്ചത്. “വട ചെന്നൈ 2” ന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2026 […]
Read more

നാസിക് കുംഭമേളയ്ക്ക് ഒരുങ്ങി രാജ്യം ; 2026 ഒക്ടോബർ 31 ന് പതാക ഉയർത്തലോടെ ആരംഭിക്കും

മഹാരാഷ്ട്ര : ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ നാസിക് കുംഭമേളയുടെ 2027 ലെ നാസിക് കുംഭമേളയുടെയും അമൃത് സ്നാനത്തിന്റെയും ചടങ്ങുകളുടെ ഔദ്യോഗിക ഷെഡ്യൂൾ മഹാരാഷ്ട്ര സർക്കാർ ഞായറാഴ്ച പുറത്തിറക്കി.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. 2027 ഓഗസ്റ്റ് 2 മുതലാകും നാസിക് കുംഭമേള നടക്കുക. നാസിക്കിൽ നടക്കുന്ന ത്രയംബകേശ്വർ കുംഭമേളയും അതേ തീയതികളിൽ തന്നെ നടക്കും. രാജ്യത്തുടനീളവും വിദേശത്തുമുള്ള തീർത്ഥാടകരുടെയും സന്യാസിമാരുടെയും വൻതോതിലുള്ള ഒഴുക്ക് കണക്കിലെടുത്ത് അധികാരികൾ ഒരുങ്ങുന്നതിനാൽ വരും മാസങ്ങളിൽ ഒരുക്കങ്ങൾ കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix