Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട് : കൊടുവള്ളിയിൽ 21 കാരനായ യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നിയാസ് പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളായിരുന്നു ഇയാൾ. കേരള-കർണാടക ബോർഡറിൽ വെച്ചായിരുന്നു ഇയാൾ പോലീസ് പിടിയിലായത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നേരെത്തെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ 5 ദിവസത്തിനു ശേഷംമായിരുന്നു പോലീസ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലായിരുന്നു അന്നൂസിനെ […]
Read more

മസ്റ്റ് വാച്ച് മൂവി! ഗംഭീര സിനിമ; ബോളിവുഡിലും പ്രശംസ നേടി ‘തുടരും’

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തുടരും. വലിയ ഹൈപ്പോ പ്രോമോഷനുകളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ആദ്യത്തെ ഷോ കഴിഞ്ഞത് മുതൽ ഷണ്മുഖനും കുടുംബവും പ്രേക്ഷകരിൽ ഒരാളായി മാറി കഴിഞ്ഞു . ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്ത. “ജിയോ ഹോട്ട്സ്റ്റാറില്‍ തുടരും കണ്ട് പകുതിയായി. എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് […]
Read more

‘സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അൻവർ പറഞ്ഞത് ‘ : അടൂര്‍ പ്രകാശ്

തിരുവനന്തപുരം : പി വി അൻവർ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അദ്ദേഹം ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞതെന്നും യൂഡിഎഫുമായി സഹകരിച്ചു പോകാൻ തയാറല്ല എന്നതിന്റെ സൂചനയാണിതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാർട്ടിയിൽ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയിൽ പറഞ്ഞതാണ്, കൂടാതെ യൂഡിഎഫ് തീരുമാനം ടെലിഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചിരുന്നു എന്നും പ്രകാശ് പറഞ്ഞു. അൻവർ എന്ന വ്യക്തി യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി […]
Read more

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ് : പ്രതിയായ ജ്ഞാനശേഖരന് 30 വർഷം തടവും 90,000 രൂപ പിഴയും

ചെന്നൈ : അണ്ണാ സർവകലാശാല ലൈംഗിക പീഡന കേസിൽ പ്രതിയായ ജ്ഞാനശേഖരന് 30 വർഷം തടവും 90,000 രൂപ പിഴയും വിധിച്ച് ചെന്നൈയിലെ പ്രത്യേക കോടതി .ജസ്റ്റിസ് രാജലക്ഷ്മിയാണ് ജ്ഞാനശേഖരന് ശിക്ഷ വിധിച്ചത്. അതേസമയം ഈ ആഴ്ച ആദ്യം പ്രതിയായ ജ്ഞാനശേഖരൻ പതിനൊന്ന് കുറ്റങ്ങളിലും കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു . ഡോക്യുമെന്ററി, ഫോറൻസിക് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിനു സമീപം ബിരിയാണി […]
Read more

ഹിന്ദി ഭാഷാ വിവാദം , വഖഫ് നിയമം എന്നിവയുൾപ്പെടെ 27 പ്രമേയങ്ങൾ പാസാക്കി ഡിഎംകെ

ഹിന്ദി ഭാഷാ വിവാദം , വഖഫ് നിയമം എന്നിവയുൾപ്പെടെ 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി , ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം 27 പ്രമേയങ്ങൾ പാസാക്കി . പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ സ്മരണയ്ക്കായി സമർപ്പിച്ചിരിക്കുന്ന പാർക്കായ കലൈഞ്ജർ തിഡയിൽ വെച്ച് നടന്ന യോഗത്തിലാണ് പ്രമേയങ്ങൾ പാസാക്കിയത് . ബിജെപി സർക്കാർ തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും തമിഴരുടെ ഭാഷാ വികാരങ്ങളുമായി കളിക്കരുതെന്നും എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഹിന്ദി ഭാഷ തർക്കത്തിൽ […]
Read more

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആലപ്പുഴ: കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. കൂടാതെ രാവിലെ മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും സ്കൂളിൽ അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് 10 ന് പ്രവേശനോത്സവം നടന്നു. അതേസമയം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്‌. കൂടാതെ ഈ അധ്യയന വര്ഷം മുതലാണ് സ്കൂളുകളിലെ പുതിയ […]
Read more

എം സ്വരാജും പിവി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

മലപ്പുറം : നിലമ്പൂർ ഉപതെരഞെടുപ്പിന് ഇടതു സ്ഥാനാർത്ഥിയായ എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൂടാതെ തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പിവി അൻവറും ഇന്ന് നാമനിർദേശം സമർപ്പിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം യൂഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേരെത്തെ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർ‌ത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂർ നിന്നും പ്രകടനമായി എത്തി 1.30 യോടെ […]
Read more

മണിപ്പൂരിൽ ദുരന്തപെയ്ത്; വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 500 ലധികം ആളുകളെ രക്ഷപ്പെടുത്തി സൈന്യം

മണിപ്പൂർ : നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ പല സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ ജൽറഹത്തിന്റെ രണ്ടാം ദിവസവും 500 ലധികം ആളുകളെ രക്ഷപ്പെടുത്തി സൈന്യം. ണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഇതുവരെ 25 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.മണിപ്പൂരിൽ, […]
Read more

ഓപ്പറേഷൻ സിന്ദൂരിനുശേഷം 2,000-ത്തിലധികം അനധികൃത കുടിയേറ്റക്കാർ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ 2,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു .അനധികൃത കുടിയേറ്റക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് വ്യോമസേനയുടെ വിമാനങ്ങളിൽ അതിർത്തികളിലേക്ക് കൊണ്ട് പോകും. അതിർത്തിയിലെ താൽക്കാലിക ക്യാമ്പുകളിൽ ഇവരെ പാർപ്പിക്കുന്നതിനായി ബിഎസ്എഫിന് കൈമാറുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ ബംഗ്ലാദേശ് അതിർത്തികളിലാണ് സർക്കാർ നടപടി പുരോഗമിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണം ആദ്യം ആരംഭിച്ചത് ഗുജറാത്തിൽ നിന്നാണ് , “തിരിച്ചയച്ചവരിൽ പകുതിയോളം പേരും” ഇവിടെ നിന്നാണ് എന്ന് പോലീസ് ഉദ്യോഗസ്ഥർ […]
Read more

നിലമ്പൂർ പിടിക്കണം; മുഖ്യമന്ത്രി 13 മുതൽ 15 വരെ പ്രചരണത്തിനെത്തും

മലപ്പുറം: നിലമ്പൂരിൽ അധികാരം പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും എത്തുന്നു.13,14,15 തീയതികളിൽ മുഖ്യമന്ത്രി നിലമ്പൂരിൽ തങ്ങി സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകും . കൂടാതെ മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിളെയും എൽഡിഎഫ് യോഗത്തിലും പങ്കെടുക്കും . അതേസമയം ഇന്നലെ നിലമ്പൂരിൽ എത്തിയ മുഖ്യമന്ത്രി മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട് എന്നും കൂടാതെ എം സ്വരാജ് മികച്ച ഒരു നേതാവാണെന്നും പറഞ്ഞിരുന്നു. അതിനാണ് മുഖ്യമന്ത്രി ഓരോ പഞ്ചായത്തുതലത്തിലും പര്യടനത്തിനിറങ്ങുന്നതും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ സ്വരാജിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix