Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സ്വരാജ് ക്ലീൻ ഇമേജുള്ള നേതാവ്, ആരുടെ മുമ്പിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റും: മുഖ്യമന്ത്രി

മലപ്പുറം : എം സ്വരാജ് ക്ലീൻ ഇമേജുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എം സ്വരാജിന്റെ സ്ഥാനാർഥിത്വത്തിൽ കേരളമാകെ ആവേശത്തിലായെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ വെച്ച് പറഞ്ഞു. കൂടാതെ എൽഡിഎഫ് പ്രവർത്തകർ മാത്രമല്ല എല്ലാവരും തന്നെ സ്വരാജിനെ സ്വീകരിക്കാൻ എത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വലിയ വിജയപ്രതീക്ഷയോടെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അതിന് കാരണം ജനങ്ങൾ നൽകുന്ന പിന്തുണ തന്നെയാണന്നും അദ്ദേഹം വ്യക്തമാക്കി.നാടിനും ജനങ്ങൾക്കും […]
Read more

സർക്കാർ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂരിലെ ആദിവാസികൾ അനിശ്ചിതകാല സമരം പുനരാരംഭിച്ചു

മലപ്പുറം : ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂരിലെ 60 ഓളം ആദിവാസി കുടുംബങ്ങൾ മലപ്പുറം കളക്ടറേറ്റിൽ അനിശ്ചിതകാല സമരം പുനരാരംഭിച്ചു.സമരക്കാർക്ക് ആദ്യം 50 സെന്റ് ഭൂമി അനുവദിക്കുമെന്ന് വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും ഒരു തുടർനടപടിയും പിന്നീട് ഇല്ലാത്തതിനാലാണ് ഇവർ വീണ്ടും സമരം പുനരാരംഭിച്ചത്. “കഴിഞ്ഞ 12 ദിവസമായി ഞങ്ങൾ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സർക്കാരിന് വാഗ്ദാനം പാലിക്കാൻ കഴിഞ്ഞിട്ടില്ല. കളക്ടറേറ്റ് ഞങ്ങളുടെ അവകാശങ്ങൾ ലംഘിക്കുകയാണ്. ആദിവാസി സമൂഹത്തെ വഞ്ചിച്ചു. […]
Read more

ഹോളിവുഡ് ഛായാഗ്രഹകൻ പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം

ഹോളിവുഡ് ഛായാഗ്രാഹകൻ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ് . മറ്റുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അഭിനവ് സിങ് പരസ്യമായി ആരോപണങ്ങളുമായി പ്രതീക് ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രതീക് ഷായെ ജോലി ആവശ്യവുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെട്ടെന്നും. ഈ സംഭാഷണത്തിലൂടെ പ്രതിക് നഗ്നചിത്രം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഒരു യുവതിയുടെ പരാതി. എന്നാൽ 20-ഓളം സ്ത്രീകളോട് ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം.അഭിനവ് സിങ് തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം വഴി പ്രതീക് ഷായുടെ അതിരുവിട്ട ചാറ്റുകളും കൂടുതൽ വിവരങ്ങളും […]
Read more

കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ് : മുന്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂർ: തൃശൂർ കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ. മൂലേപ്പാട് സ്വദേശിയായും 67 കാരനുമായ സജിത്ത് ആണ് അറസ്റ്റിലായത്. ഇയാൾ രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. സജിത്ത് ഈ സംഘത്തിന്റെ മുൻ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായിരുന്നു കൂടാതെ ഇയാൾ മുൻ യുഡിഎഫ് പഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു . അതേസമയം നിരവധി പരാതിയായിരുന്നു ഇയാൾക്കെതിരെ ലഭിച്ചിരുന്നത്. പരാതികളെ തുടർന്ന് ഇയാൾക്കെതിരെ കുന്നുംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. […]
Read more

ഷെയ്ഖ് ഹസീനയുടേത് ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍’വിചാരണ തുടങ്ങി കോടതി

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് എന്നും വ്യവസ്ഥാപിതമായ ആക്രമണം എന്നും ആക്ഷേപം. ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിലെ ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റം ചുമത്തിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ഷെയ്ഖ് ഹസീനയെ കൂടാതെ, രാജ്യത്തിൻ്റെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി മാമുൻ എന്നിവരെയും കൂട്ടുപ്രതികളാക്കി. കൂടാതെ വീഡിയോ ദൃശ്യങ്ങൾ, ഓഡിയോ റെക്കോർഡിംഗുകൾ, […]
Read more

ബംഗാളിനെ ഉത്തരകൊറിയയാക്കരുത്: ശർമ്മിഷ്ഠ പനോളിയുടെ അറസ്റ്റിൽ മമതക്കെതിരെ കങ്കണ

പശ്ചിമബംഗാൾ : പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും നിയമ വിദ്യാർത്ഥിനിയുമായ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി ബിജെപി എംപി കങ്കണ റണാവത്ത്. സംസ്ഥാനത്തെ “ഉത്തര കൊറിയ” ആക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനർജിയോടും മമതയുടെ ടിഎംസിയോടും അവർ ആവശ്യപ്പെട്ടു. അതേസമയം വർഗീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു കൊൽക്കത്ത പോലീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തത്. കൂടാതെ ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുവന്ന ശേഷം ഷർമിഷ്ഠ പനോലിയെ ജൂൺ 13 […]
Read more

ഓൺലൈൻ വാതുവെപ്പ് ; പണത്തിനും വേണ്ടി തെലങ്കാനയിൽ യുവാവ് സ്ത്രീയെ കൊലപ്പെടുത്തി

തെലങ്കാന: ഓൺലൈൻ വാതുവെപ്പിനുള്ള പണത്തിനു വേണ്ടി തെലങ്കാനയിൽ യുവാവ് സ്ത്രീയെ കൊലപ്പെടുത്തി. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ആൺ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന 48 കാരിയായ റാണെമ്മയെ ആണ് 21 കാരനായ യുവാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം. ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിന് പണം കണ്ടെത്തുന്നതിനായിരുന്നു 21 വയസുള്ള പ്രശാന്ത് റാണെമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ഇവരുടെ ആഭരണങ്ങളും പണവും എടുത്തിരുന്നു . റാണെമ്മയുടെ മകന്റെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴായിരുന്നു കേസ് പുറത്ത് വന്നത്. […]
Read more

ഗാസ ദുരിതാശ്വാസ കേന്ദ്രത്തിന് സമീപം ഇസ്രായേൽ നടത്തിയ വെടിവയ്പ്പിൽ 30 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗാസയിലെ റാഫയിൽ യുഎസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പലസ്തീനികൾ സഹായ കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നത്. യുദ്ധബാധിത ഗാസയിൽ ദുരിതാശ്വാസ സാമഗ്രികൾ നൽകുന്ന സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻനടത്തുന്ന സ്ഥലത്തിന് സമീപമാണ് ആക്രമണം നടന്നത് .വിതരണ കേന്ദ്രങ്ങളിൽ ഒത്തുകൂടിയ വിശക്കുന്ന സാധാരണക്കാർക്കെതിരെ ഒരു പുതിയ കൂട്ടക്കൊല നടത്തിയെന്നും അത് “മനുഷ്യത്വപരമായ ദുരിതാശ്വാസ […]
Read more

കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു

ഇടുക്കി : കാലവർഷം ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. കാലവർഷം നേരത്തേയെത്തിയതും വേനൽമഴ ശക്തമായതുമാണ് ജലനിരപ്പുയരാൻ കാരണം. ഇത്തവണ നേരെത്തെയാണ് കാലവർഷം എത്തിയത്. നിലവിൽ 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2024 ലിനേക്കാൾ 12 അടിയോളം വെള്ളം കൂടുതലാണിപ്പോൾ ഉള്ളത് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടിൽ കുറവുമായിരുന്നു. എന്നാൽ കനത്ത വേനൽ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു തുടങ്ങി. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. […]
Read more

രാജ്യസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഐഎഡിഎംകെ. മുൻ എംഎൽഎമാരായ ഐഎസ് ഇൻബാദുരൈയെയും എം ധനപാലിനെയുമാണ് സ്ഥാനാർഥികളായി എഐഎഡിഎംകെ പ്രഖ്യാപിച്ചത്. അതേസമയം ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല.ഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഡിഎംഡികെ തുടരുമെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി പറഞ്ഞു . 2016 മുതൽ 2021 വരെ രാധപുരത്ത് നിന്നുള്ള എംഎൽഎയായിരുന്നു ഐ.എസ്. ഇൻബാദുരൈ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ക്രിമിനൽ അഭിഭാഷകൻ കൂടിയാണ് . തിരുപോരൂര്‍ നിയമസഭ മണ്ഡലത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix