Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം, 30 ഓളം പേര്‍ക്ക് പരിക്ക്

റഷ്യ : റഷ്യ – ഉക്രെയ്ൻ അതിർത്തിയിൽ ട്രെയിൻ പാളം തെറ്റി 7 പേർ മരിച്ചു. റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിലാണ് അപകടം ഉണ്ടായത് .അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിരുന്നു. മോസ്കോയിൽ നിന്ന് ക്ലിമോവിലേക്ക് പോകുകയായിരുന്ന ട്രെയിൻ ബ്രയാൻസ്ക് മേഖലയിൽ വെച്ചാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്. “ഗതാഗത പ്രവർത്തനങ്ങളിലെ നിയമവിരുദ്ധ ഇടപെടലാണ്” തകർച്ചയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതേ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൊല്ലപ്പെട്ട ഏഴുപേരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് […]
Read more

രാജ്യത്ത് കോവിഡ് കേസുകൾ 3,395 ആയി ഉയർന്നു; മുന്നിൽ കേരളം

ന്യൂഡൽഹി : ഇന്ത്യയിൽ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 3,395 ആയി ഉയർന്നു. ഇതിൽ 1,336 രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് പിന്നീട് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 685 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയതലത്തിൽ കേസുകളുടെ എണ്ണം കുത്തനെയാണ് ഉയർന്നിരിക്കുന്നത് , മെയ് 22 ന് […]
Read more

കാലവർഷക്കെടുതി; മേയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്തായി തുടരുന്ന കാലവർഷക്കെടുതിയെ തുടർന്ന് മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാലം തീയ്യതി വരെ നീട്ടി. ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ആണ് ഈ വിവരം പുറത്ത് വിട്ടത്. കൂടാതെ റേഷൻ വിതരണം പ്രതിസന്ധിയിലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ നേരിടാൻ വകുപ്പ് സജ്ജമാണ്. ജൂൺ മാസത്തിലെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻ കടകളിൽ എത്തി കഴിഞ്ഞെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. കൂടാതെ വെള്ളം കയറാനുള്ള സാധ്യത […]
Read more

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരത്ത് എത്തിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത് നിന്ന് കാണാതായ 8 മത്സ്യതൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട് തീരത്ത് വെച്ചാണ് ഇവിടെ നിന്നുളള മത്സ്യതൊഴിലാളികളുടെ ബോട്ട് ഇവരെ കണ്ടെത്തിയത്. ഇവരെ കണ്ടെത്തിയതിനെ തുടർന്ന് മത്സ്യതൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയ എട്ടംഗസംഘത്തെ കാണാതാകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കടലില്‍ പോയ ഇവര്‍ വെളളിയാഴ്ച രാവിലെ തിരിച്ചേത്തണ്ടതായിരുന്നു. എന്നാല്‍ ബോട്ടില്‍ ഡീസല്‍ തീര്‍ന്ന് ഇവര്‍ കടലില്‍ കുടുങ്ങി. കൂടാതെ ശക്തമായ കാറ്റായിരുന്നു കടലിന് നടുവിൽ അനുഭവപ്പെട്ടതെന്ന് തിരിച്ചെത്തിയവര്‍ […]
Read more

പാലസ്തീന്‍ അനുകൂല പ്രസംഗം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി

വാഷിംഗ്ടണ്‍: പാലസ്തിൻ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി എംഐടി. ഈ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലാണ് ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി മേഘ വെമുറിയെ ക്ലാസ് പ്രസിഡന്റ് പലസ്തീനുവേണ്ടി പ്രസംഗിക്കാൻ വേദി ഉപയോഗിച്ചതിന് വിലക്കിയത്. അതേസമയം പലസ്തീന്‍ യൂത്ത് മൂവ്‌മെന്റ് പങ്കുവെച്ച മേഘയുടെ പ്രസംഗം ഓണ്‍ലൈനില്‍ വൈറലായിരുന്നു. എംഐടി നടത്തിയ ഒരു പരിപാടിയിൽ മേഘ വെമുറി പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കെഫിയ ധരിച്ചായിരുന്നു എത്തിയത്. പാലസ്തീനികള്‍ക്കെതിരായ ഇസ്രയേലിന്റെ നടപടികളെ എംഐടി സഹായിക്കുന്നെന്ന് […]
Read more

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ജൂൺ 6ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6 ന് തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, […]
Read more

എസ്.എ.പി ക്യാംപില്‍ മരം വീണു; നാല് പൊലീസുകാര്‍ക്ക് പരുക്ക്

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും വ്യാപക നാശം. ആദ്യമേ വടക്കൻ ജില്ലകളിലായിരുന്നു വ്യാപക നാശനഷ്ട്ടമെങ്കിൽ ഇപ്പോൾ തെക്കൻ ജില്ലകളിലും മഴക്കെടുതികൾ രൂക്ഷമായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ മരം വീണു. എസ്.എ.പി ക്യാംപിലെ ബാരക്കിനോട് ചേര്‍ന്നുള്ള മരം വീഴ്ചയിൽ മൂന്ന് പൊലീസ് ട്രെയിനികള്‍ക്കും എ.എസ്.ഐയ്ക്കും നിസാര പരുക്കുകൾ ഏറ്റിരുന്നു . നാലുപേരെയും പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കൊല്ലം ആദിച്ചനല്ലൂരില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറന്മുള […]
Read more

ബലാത്സംഗ കേസിൽ സംവിധായകന് ജാമ്യം, വീണ്ടും വ്യാജ പരാതിയെന്ന് കോടതി

മഹാകുംഭമേളയിലെ വൈറൽ താരത്തിന് സിനിമയിൽ വേഷം വാഗ്‌ദാനം ചെയ്ത് വാർത്തകളിൽ ഇടം നേടിയ ചലച്ചിത്ര സംവിധായകൻ സനോജ് മിശ്രയ്ക്ക് ബലാത്സംഗ കേസിൽ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട മറ്റൊരു വ്യാജ പരാതിയാണിതെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.2020 ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ താമസിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയാണ് മിശ്രയെ പരിചയപ്പെട്ടതെന്ന് 28 കാരിയായ പരാതിക്കാരി ആരോപിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് പ്രതി തന്നെ കാണാൻ നിർബന്ധിച്ചത്. തുടർന്ന് 2021 […]
Read more

അലുമിനിയം, സ്റ്റീൽ ഇറക്കുമതി തീരുവ 50% ആക്കി ഉയർത്തും; പ്രഖ്യാപനവുമായി ട്രംപ്

അലുമിനിയം, സ്റ്റീൽ എന്നീ ഇറക്കുമതികൾക്ക് തീരുവ 50 ശതമാനമായി ഇരട്ടിയാക്കുകയാണെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇവയ്ക്ക് 25 ശതമാനമാണ് താരിഫ്. ഇതിൽ നിന്നാണ് 50 ശതമാനമായി തീരുവ ഉയർത്തുന്നത്. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ജപ്പാൻ ആസ്ഥാനമായുള്ള നിപ്പോൺ സ്റ്റീൽ കമ്പനിയിൽ നിക്ഷേപം നടത്തുന്ന കരാറിന് കീഴിൽ യുഎസ് സ്റ്റീൽ ഒരു അമേരിക്കൻ കമ്പനിയായി തുടരുമെന്നും ട്രംപ് പറഞ്ഞു. ചൈനയെ ആശ്രയിക്കുന്ന സ്റ്റീൽ വ്യവസായം കുറയ്ക്കുന്നതിനും പ്രാദേശിക സ്റ്റീൽ വ്യവസായവും […]
Read more

കനത്ത മഴ: അരുണാചലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു

ഇറ്റാനഗർ: രാജ്യത്തിന്റെ പല ഭാഗത്തായി തുടരുന്ന കനത്ത മഴയിൽ അരുണാചൽ പ്രദേശിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.ഗിൻ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഡാപോരിജോയിൽ വെള്ളപ്പൊക്കം വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കൂടാതെ ജില്ലയിലെ 117 വീടുകളും നിരവധി സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നശിച്ചു. കനത്ത നാശനഷ്ടങ്ങളാണ് വ്യാപകമായ മഴയിലുണ്ടായതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പ്രദേശത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . കൂടാതെ ഭരണകൂടവും ദുരന്തനിവാരണ വകുപ്പും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ദുരിതബാധിത കുടുംബങ്ങൾക്ക് ഉടനടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix