Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

അന്‍വറിന് ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല : കെ സുധാകരന്‍

മലപ്പുറം: പി വി അന്‍വറിന് മുന്നില്‍ പൂര്‍ണമായി യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ . അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ തങ്ങൾ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകുമെന്നും അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അന്‍വറിനോട് തങ്ങൾക്കാർക്കും വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ലെന്നും ഇദ്ദേഹം മാധ്യമനകളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് അയഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. പ്രതിപക്ഷ നേതാവ് അയയുമ്പോള്‍, അന്‍വര്‍ കൂടെ അയയണം. […]
Read more

മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി, വാർത്താ സമ്മേളനം വിളിച്ച് നടൻ

കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരെ വന്ന പരാതിയിൽ ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം അഡീ. സെഷൻസ് കോടതി. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ഉള്ളത് അതിനാലാണ് ഹർജി തീർപ്പാക്കിയത്. അതേസമയം ഉണ്ണി മുകുന്ദൻ ഇന്ന് വൈകീട്ട് വൈകുന്നേരം 4 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നടൻ മർദിച്ചെന്ന് കാട്ടി മുൻ മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് സ്‌റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ ഇതിനെതിരെ ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. കൂടാതെ തനിക്കെതിരെ […]
Read more

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഭീകരവിരുദ്ധ ഓപ്പറേഷനാണ് സിന്ദൂർ; പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ “നാരീശക്തി'”യെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്ഥാനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .നമ്മുടെ സംസ്ക്കാരത്തെ ആക്രമിക്കുകയാണ് തീവ്രവാദികൾ ചെയ്തതെന്നും പാകിസ്ഥാൻ നമ്മുടെ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചെന്നും മോദി പറഞ്ഞു. എന്നാൽ ഭാരതത്തിന്റെ സ്ത്രീ ശക്തിയെ വെല്ലുവിളിച്ച അവർ സ്വയം നാശത്തിലെത്തിയെന്നും മോദി പറഞ്ഞു. റാണി അഹല്യഭായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തിൽ ഭോപ്പാലിൽ നടന്ന മഹിളാ […]
Read more

സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി; മന്ത്രി പി രാജീവ്

കൊച്ചി : എം സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണെന്ന് വ്യാവസായിക മന്ത്രി പി രാജീവ് . എല്‍ ഡി എഫിന് പിന്തുണ സ്വരാജിനായി വര്‍ധിക്കുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഏറ്റവും പ്രാപ്തനായ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനായതില്‍ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.പി വി അന്‍വര്‍ ആരായിരുന്നുവെന്ന് സ്വയം ആലോചിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്. അന്‍വര്‍ കറവേപ്പില ആയോയെന്ന് എല്ലാവരും വിലയിരുത്തട്ടെയെന്നും മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.
Read more

മുസ്ലിം പള്ളി പൊളിച്ചുമാറ്റി; നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കോൺഗ്രസ് എംപി

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മുസ്ലിം പള്ളി പൊളിച്ചുമാറ്റിയതിനെതിരെ സഹാറൻപൂർ കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് . പൊളിച്ചുമാറ്റൽ നടപടിയുടെ നിയമസാധുതയെ ഇദ്ദേഹം ചോദ്യം ചെയ്യുകയും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോപിക്കുകയും ചെയ്തു. അതേസമയം പള്ളി പൊളിച്ചു മാറ്റിയത് നിയമവിരുദ്ധമായ നിർമ്മാണമായതിനാൽ ആണെന്നാണ് സഹാറൻപൂർ ഭരണകൂടം വ്യക്തമാക്കിയത്.ഭൂപടത്തിന് അംഗീകാരം ലഭിക്കുന്നതിനായി പള്ളി ഭരണകൂടത്തിന് നോട്ടീസ് അയച്ചെങ്കിലും നിർമ്മാണം തുടർന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സ്വന്തം ഭൂമിയിൽ പണിത പള്ളി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? എന്ന ചോദ്യവും കോൺഗ്രെസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചിരുന്നു.15 […]
Read more

അസമിലെ ഗുവാഹത്തിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു

ഗുവാഹത്തി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്ത കനത്ത മഴയെ തുടർന്ന് ആസാമിലെ ഗുവാഹത്തിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് . ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ അപകടങ്ങൾ ഉണ്ടായത് . ലഖിംപൂർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ അരുണാചൽ പ്രദേശിന്റെ അതിർത്തിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിയതിനാൽ ലഖിംപൂർ ജില്ലയുടെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. കൂടാതെ അരുണാചൽ പ്രദേശിലും മേഘാലയയിലും കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്, […]
Read more

വന്ദേ ഭാരതിൽ പഴകിയ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : വന്ദേ ഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം യാത്രക്കാർക്ക് നൽകിയതായി പരാതി. ഈ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് റെയിൽവേ ഡിവിഷനൽ മാനേജർക്ക് നോട്ടീസയച്ചു.പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കൂടാതെ ജൂൺ 26ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പരാതി കാറ്ററിങ് ജീവനക്കാർ നിസ്സാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു.
Read more

മഹേഷ് നാരായണൻ ബോളിവുഡിലേക്ക്? നായകൻ സൽമാൻ ഖാൻ

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകൻ മഹേഷ് നാരായണൻ . സൽമാൻഖാൻ ആണ് മഹേഷ് നാരായണൻ ചിത്രത്തിൽ നായകനായെത്തുക എന്ന റിപ്പോർട്ടുകളും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.മുംബൈയിൽ വച്ച് സൽമാൻ ഖാനോട് മഹേഷ് നാരായണൻ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിയും സഹോദരീഭർത്താവ് അതുൽ അഗ്നിഹോത്രിയും ചേർന്നാണ് ഇത് ഒരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സിക്കന്ദറിന് ശേഷം സൽമാൻ ഖാന്റെ അടുത്ത പ്രോജക്റ്റ് കൂടിയാണ് ഈ ചിത്രം. […]
Read more

തോരാതെ ദുരിതപ്പെയ്ത്ത്; ഒരാഴ്‌ചയ്ക്കിടെ 29 മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇത് വരെ പൊളിഞ്ഞത് 29 ജീവനുകൾ . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മാത്രം 9 പേരാണ് മരിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ രൂക്ഷമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വടക്കൻ ജില്ലകളിലാണ് മഴക്കെടുതി ഏറെ രൂക്ഷം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അടക്കംതാഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അതേസമയം സംസാനത്തിന്റെ പല ഭാഗങ്ങളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. രണ്ടായിരത്തിലധികം പേരാണ് കനത്ത മഴയെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയത് . കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും […]
Read more

കോവിഡ് കേസുകൾ 2,700 കടന്നു; കേരളം, മഹാരാഷ്ട്ര, ഡൽഹി ഇനി സംസ്ഥാനങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മെയ് 25 ന് അവസാനിച്ച ആഴ്ചയിൽ അണുബാധകൾ അഞ്ചിരട്ടിയായി വർദ്ധിച്ച് 1,000 കടന്നിരിക്കുന്നു. അതേസമയം ഇന്ത്യയിൽ കോവിഡ് -19 സജീവമായ കേസുകൾ 2,710 ആണ് . എന്നാൽ കണക്കുകൾ പ്രകാരം കേരളത്തിൽ മാത്രം 1,147 കേസുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 424 ,ഡൽഹി 294 , […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix