Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കാലാവസ്ഥ മോശമായി തുടർന്നാൽ മാത്രം സ്‌കൂൾ തുറക്കുന്ന തീയതിയിൽ മാറ്റം: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ജൂൺ രണ്ടിന് എന്ന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. എന്നാൽ നാളെ വരെയുള്ള സാഹചര്യം കാണിക്കിലെടുത്ത് ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് സ്ക്കൂൾ തുറക്കുന്ന ദിവസത്തിൽ മാറ്റം വേണോ എന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.ഹൈസ്‌കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് സമയക്കൂടുതലിനെ തുടർന്ന് കോടതിയെ സമീപിച്ചത് […]
Read more

ഓപ്പറേഷൻ ഷീൽഡ്: പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ

‘ഓപ്പറേഷൻ ഷീൽഡിന്റെ’ ഭാഗമായി പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ചണ്ഡീഗഡ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിൽ ഇന്ന് മോക് ഡ്രിൽ നടത്തും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ സംരംഭം.കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പല കാരണങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഹരിയാനയിലെ ഇൻസ്റ്റാളേഷനുകൾക്ക് സമീപം രാത്രി 8 മുതൽ 8.15 വരെ 15 […]
Read more

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാത്ഥിയായ എം സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെയാകും നാമ നിർദേശ പത്രിക സമർപ്പിക്കുക. അതേസമയം ഇന്ന് ജന്മനാടായ നിലമ്പൂരില്‍ എത്തിയ സ്വരാജിന് വമ്പിച്ച സ്വീകരണമാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനലിൽ നൽകിയത്. സ്വരാജ് ഇന്ന് എത്തിയതോടെ ശക്തമായ പ്രചാരണങ്ങളാകും ഇനി നിലമ്പൂരില്‍ ഉണ്ടാകുക. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ മത സാമുദായിക നേതാക്കളെയും ഇദ്ദേഹം കൂടിക്കാഴ്ച നടത്തും. യൂഡിഎഫ് സ്ഥാനാർത്ഥിയായ […]
Read more

കേദാർനാഥ് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

രുദ്രപ്രയാഗ്: രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഗുപ്തകാശിക്ക് സമീപമുള്ള കുണ്ഡിന് സമീപം ഛത്തീസ്ഗഡിൽ നിന്നുള്ള വാഹനമാണ് മണ്ണിടിച്ചിലിൽ പെട്ടത്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും ഡിഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിൽ ഒരാൾ മരിക്കുകയായിരുന്നു. തെഹ്രി ഗർവാൾ ജില്ലയിലെ ലാംഗാവ് നിവാസിയായ ഡ്രൈവർ രാജേഷ് സിംഗ് റാവത്താണ് മരിച്ചത് .കൂടാതെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു, വാഹനത്തിലുണ്ടായ മറ്റ് മൂന്ന് പേർക്ക് […]
Read more

പാക് ചാരവൃത്തി : ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തിയാതായി റിപ്പോർട്ട്

കണ്ണൂർ: പാക് ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കണ്ണൂരിൽ എത്തിയതായി റിപ്പോർട്ട്. ഇവരുടെ സോഷ്യൽ മീഡിയ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കണ്ണൂർ പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ഇവർ എത്തിയതായാണ് വിവരം. കൂടാതെ ക്ഷേത്രത്തിൽ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വർഷം ആദ്യ മാസം കേരളത്തിൽ നടത്തിയ ഏഴ് ദിവസത്തെ സന്ദർശനത്തിനിടെ ജ്യോതി മൽഹോത്ര പയ്യന്നൂരിലെ ക്ഷേത്രത്തിൽ എത്തിയതായാണ് വിവരം. അതേസമയം പാക് […]
Read more

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും

മലപ്പുറം: എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും. ഇന്ന് രാവിലെ 10 മണിയോടെ എത്തുന്ന സ്വരാജിന് വമ്പിച്ച സ്വീകരണമാണ് ഇടതുമുന്നണി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തുന്നതോടെ ശക്തമായ പ്രചാരണങ്ങൾ ആരംഭിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ മത, സാമുദായിക, സാംസ്കാരിക നേതാക്കന്മാരുമായി സ്വരാജ് കൂടിക്കാഴ്ച നടത്തും. അൻവർ വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിലമ്പൂരിൽ പ്രചരണം നടത്താനാണ് എൽഡിഎഫ് തീരുമാനം,കൂടാതെ കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്ന കേന്ദ്രത്തിനെതിരെ മൗനം പാലിക്കുന്നെന്ന […]
Read more

മെസിയും സുവാരസും ചേർന്ന് ക്ലബ് തുടങ്ങുന്നു

റൊസാരിയോ: ഫുട്ബോൾ ആരാധകർ എക്കാലവും നെഞ്ചിലേറ്റിയ താരങ്ങളാണ് ലയണല്‍ മെസിയും ലൂയിസ് സുവാരസും . ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ഇരിക്കുകയാണ് ഈ രണ്ട് താരങ്ങൾ. ഇരുവരും ചേർന്ന് പുതിയ ഒരു സോക്കര്‍ ക്ലബ് തുടങ്ങുന്നു എന്ന വാർത്തയാണ് ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി ചേര്‍ന്ന് യുറഗ്വായില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് തുടങ്ങുന്നുവെന്ന് സുവാരസാണ് അറിയിച്ചത്. സുവാരസിന്റെ മുന്‍കൈയിലാണ് ഇത്തരമൊരു പദ്ധതി ഒരുങ്ങിയത് . എല്‍എസ്എം എന്നാണ് ക്ലബ്ബിന്റെ പേര്. യുറഗ്വായ് നാലാം […]
Read more

നദികളിൽ ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ അച്ചൻകോവിൽ നദി, പമ്പ നദി, മണിമല നദി, എന്നി നദികളിലും കൂടാതെ കാസഗോഡ് നീലേശ്വരം,മൊഗ്രാൽ , ഉപ്പള എന്നീ നദികളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഈ നദികൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി , കാസർകോട് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ […]
Read more

‘തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയില്ല”; കന്നഡ ഭാഷാ വിവാദത്തിൽ കമൽ ഹാസൻ

കന്നഡ ഭാഷായുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര താരവും മക്കൾ നീതി മയ്യം അധ‍്യക്ഷനുമായ കമൽ ഹാസൻ. തെറ്റു പറ്റിയിട്ടുങ്കെിൽ മാപ്പ് പറയും തെറ്റില്ലാത്തതിനാൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.ദക്ഷണേന്ത്യൻ ഭാഷകളോടുള്ള തന്റെ സ്നേഹം ആത്മാർഥമുള്ളതാണെന്നും കേരളത്തെയും കർണാടകയെയും ആന്ധ്രയെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് താനെന്നും കമൽ പറഞ്ഞു. കൂടാതെ ഇതിന് മുന്പും തനിക്കെതിരെ ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. മണിരത്‌നം ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷൻ വേദിയിലെ കമൽ ഹാസന്റെ കന്നഡ ഭാഷ പരാമർശമാണ് […]
Read more

മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: കെ ആർ മീര

മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേക അഭിനന്ദനം എന്ന സമൂഹമാധ്യമങ്ങളിൽ കുറിച്ച് എഴുത്തുകാരി കെ ആർ മീര. ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിന് എം സ്വരാജിന് നന്ദിയെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു. നിലംബൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സ്വരാജ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക് കുറിപ്പുമായി മീര എത്തിയത്. മീരയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix