തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ജൂൺ രണ്ടിന് എന്ന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. എന്നാൽ നാളെ വരെയുള്ള സാഹചര്യം കാണിക്കിലെടുത്ത് ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് സ്ക്കൂൾ തുറക്കുന്ന ദിവസത്തിൽ മാറ്റം വേണോ എന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.ഹൈസ്‌കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു.
ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് സമയക്കൂടുതലിനെ തുടർന്ന് കോടതിയെ സമീപിച്ചത് അധ്യാപക സംഘടനകൾ തന്നെയാണ് . ഇതേ തുടർന്ന് കോടതി നിർദേശത്തിൽ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.അതേസമയം കമ്മീഷൻ നൽകിയ റിപ്പോർട്ടാണ് വെള്ളിയാഴ്ച പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്.






