Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

രാജ്യസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഐഎഡിഎംകെ. മുൻ എംഎൽഎമാരായ ഐഎസ് ഇൻബാദുരൈയെയും എം ധനപാലിനെയുമാണ് സ്ഥാനാർഥികളായി എഐഎഡിഎംകെ പ്രഖ്യാപിച്ചത്. അതേസമയം ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല.ഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഡിഎംഡികെ തുടരുമെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസാമി പറഞ്ഞു . 2016 മുതൽ 2021 വരെ രാധപുരത്ത് നിന്നുള്ള എംഎൽഎയായിരുന്നു ഐ.എസ്. ഇൻബാദുരൈ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ക്രിമിനൽ അഭിഭാഷകൻ കൂടിയാണ് . തിരുപോരൂര്‍ നിയമസഭ മണ്ഡലത്തില്‍ […]
Read more

പി വി അന്‍വറിന്റെ വിഷയം ‘ക്ലോസ്ഡ്’ ആണ്: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : നിലമ്പൂരില്‍ നടക്കുന്നത് യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണെന്നും പി വി അൻവർ വിഷയം ‘ക്ലോസ്ഡ്’ ആണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലെ യൂഡിഎഫ് വിജയത്തിനായി തന്ത്രങ്ങളാണ് ചർച്ചചെയേണ്ടതെന്നും വേറെ വര്‍ത്തമാനങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അൻവറിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറിയിരുന്നു. ആ വക കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ചര്‍ച്ചയുമില്ലെന്നായിരുന്നു ചോദ്യത്തിനോട് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന തന്ത്രം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത് […]
Read more

പിണറായിസത്തിന്റെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ; പി.വി അൻവർ

മലപ്പുറം : പിണറായിസത്തിന്റെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വീട്ടിലെത്തിയെന്നും തങ്ങളുടെ കൂടിക്കാഴ്ച്ച സൗഹൃദപരമായിരുന്നുവെന്നും പി.വി. അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യൂഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലംബുരിൽ ജയിക്കില്ലെന്ന് താൻ പറഞ്ഞിരുന്നു അതിൽ നിന്നാണ് തർക്കങ്ങൾ തുടങ്ങിയത്. ചില യൂഡിഎഫ് നേതാക്കൾക്ക് താല്പര്യം സ്വന്തം വളർച്ചയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് പോകുമെന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്നും മലപ്പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അൻവർ […]
Read more

പ്രവേശനോത്സവം കളറാക്കാൻ ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂൾ

ആലപ്പുഴ : സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുമ്പോൾ ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം കളറാക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂൾ. വമ്പിച്ച ഒരുക്കങ്ങളാണ് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്റി സ്കൂളിൽ പ്രവേശനോത്സവാദത്തിന്റെ ഭാഗമായിയോ ഒരുക്കിയിരിക്കുന്നത്. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയുന്നത്. അതേസമയം വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാൻ സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ 2016 ന് ശേഷം 5,000 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ നടന്നെന്നും […]
Read more

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു; ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ന്യൂഡൽഹി : വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 24 രൂപ കുറവ് വരുത്തി എണ്ണ കമ്പനികൾ . ഇന്ന് മുതലാണ് ഈ വില പ്രാബല്യത്തിൽ വരുന്നത്. 1,723.50 രൂപയാണ് നിലവിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില. ഏപ്രിൽ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവുണ്ടായി. അതേസമയം വാണിജ്യ എൽപിജി നിരക്കുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. അസംസ്കൃത എണ്ണയുടെ വിലയും വിവിധ വിപണി ഘടകങ്ങളും കണക്കിലെടുത്ത് എണ്ണക്കമ്പനികൾ പതിവായി […]
Read more

ഹോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങി ദിഷ പഠാനി

ഹോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങി ബോളിവുഡ് താരം ദിഷ പഠാനി. ഓസ്‌കാർ ജേതാവ് കെവിൻ സ്‌പേസി സംവിധാനം ചെയ്യുന്ന ഹോളിഗാർഡ്‌സ് എന്ന അമാനുഷിക ആക്ഷൻ-ത്രില്ലറിലൂടെയാണ് താരം ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത് . ത്രില്ലിംഗ് സൂപ്പർ നാച്ചുറൽ ആക്ഷൻ വാഗ്ദാനം ചെയ്യുന്ന ചിത്രം, പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മെക്സിക്കോയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിഷയെ കൂടാതെ ഡോൾഫ് ലണ്ട്ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. സ്റ്റാറ്റിഗാർഡ്‌സ് vs ഹോളിഗാർഡ്‌സ് എന്ന ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കും […]
Read more

8 കോടി ആസ്തി; രണ്ടുകേസുകള്‍; നൂറ് പവന്‍ സ്വര്‍ണം; ആര്യാടന്‍ ഷൗക്കത്തിന്റെ സത്യവാങ്മൂലം

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യൂഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് 8 കോടി രൂപയുടെ ആസ്തിയെന്ന നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം. നൂറ് പവന്‍ വരുന്ന സ്വർണവും ഇദ്ദേഹത്തിനുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ടെന്നും പറയുന്നു. അതേസമയം രണ്ട് കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉള്ളത് . ഈ രണ്ട്‌ കേസുകളും തൃണമൂൽ കോൺഗ്രസ് നേതാവായ പി വി അന്‍വറുമായി ബന്ധപ്പെട്ടതാണ്. അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തി എന്നതും […]
Read more

ദുരന്ത പെയ്ത്; മഴക്കെടുതിയിൽ കർണാടകയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തത് 71 മരണങ്ങൾ

കർണാടക: ഏപ്രിൽ മുതൽ കർണാടകയിൽ പെയ്ത കനത്ത മഴയിൽ 71 പേർ മരിച്ചതായി സംസ്ഥാന സർക്കാർ. മാർച്ച് 1 മുതൽ മെയ് 31 വരെ പെയ്ത മഴയിൽ സംസ്ഥാനത്തുടനീളം ഇടിമിന്നലും കൊടുങ്കാറ്റും വൻ നാശനഷ്ട്ടം വിതച്ചതായും സംസ്ഥാനസർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു .ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ ഇടിമിന്നൽ മൂലം 48 പേരും, മരങ്ങൾ കടപുഴകി വീണ് ഒമ്പത് പേരും, വീട് തകർന്ന് അഞ്ച് പേരും, മുങ്ങിമരണത്തിൽ നാല് പേരും, മണ്ണിടിച്ചിലിൽ […]
Read more

പോരാട്ടത്തിന്റെ ട്രാക്ക് മാറരുത്;അൻവറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മലപ്പുറം : പി വി അൻവറിനെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും, അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരായ അൻവറിന്റെ പോരാട്ടത്തിന് ഒപ്പമാണ് യുഡിഎഫ്. പോരാട്ടത്തിന്റെ ട്രാക്ക് മാറരുത് എന്ന് അൻവറിനോട് ആവശ്യപ്പെടുന്ന രാഹുൽ വ്യക്തമാക്കി. തീരുമാനങ്ങൾ അതിവൈകാരികമാകരുതെന്നും അൻവറിനോട് പറഞ്ഞതായി രാഹുൽ പറഞ്ഞു. അൻവറിന്റെ കാലു പിടിക്കാൻ അല്ല പോയത് അത് ഇടതു നേതാക്കളുടെ ശീലം ആണെന്ന് […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും. പി വി അൻവർ വിഷയം ഉൾപ്പെടെ ഉയർന്നു നിൽക്കുന്ന സമയത്ത് ഉണ്ടായ രാഷ്ട്രീയ വിമർശനങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിക്കായി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ഒരു വേള കൂടിയാണിത്. ഇന്ന് വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം നിലംബുരിൽ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇരു മുന്നണികളും. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix