Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഓട്ടിസം ബാധിച്ച സഹോദരങ്ങൾക്ക് നേരെ ക്രൂരത; ആക്രമിച്ചത് സിഗരറ്റ് ഉപയോഗിച്ച്

ന്യൂഡൽഹി : ഡെറാഡൂണിലെ ബോർഡിംഗ് സ്കൂളിൽ ഓട്ടിസം ബാധിച്ച ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാകുകയും ചെയ്തതായി പരാതി. ഈ സഹോദരങ്ങളുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് 29 വയസ്സുള്ള ഹോസ്റ്റൽ കെയർടേക്കറെ അറസ്റ്റ് ചെയ്തിരിക്കുകയാണ് . കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദൂരെ ജോലി ചെയ്യുന്ന കുട്ടികളുടെ അമ്മ അടുത്തിടെ സ്‌കൂളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പീഡന വിവരം പുറത്ത് […]
Read more

‘മുടി വെട്ടിയത് ശരിയായില്ല’ ; അധ്യാപകർ വിദ്യാർത്ഥിയെ പുറത്ത് നിർത്തിയാതായി പരാതി

അടൂർ : പത്തനംതിട്ടയിൽ മുടി വെട്ടിയത്ത് ശരി ആയില്ലെന്നാരോപിച്ച വിദ്യാർഥിയെ അധ്യാപകർ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് 9 -ാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ പുറത്ത് നിർത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ശിശു ക്ഷേമ സമിതിക്കും നുഷ്യാവകാശ കമ്മിഷനുമാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയത്.
Read more

ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മോഷണം ; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ. ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ഖുർഷീദ് ആണ് പിടിയിലായത് . ക്രിമിനൽ കേസുകളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെ കോടതിയിൽ ഹാജരാക്കുന്നത് വരെ സൂക്ഷിക്കുന്ന സംഭരണശാലയുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു.കഴിഞ്ഞ ദിവസം രാത്രി സ്‌പെഷ്യൽ സെല്ലിന്റെ മാൽഖാനയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മോഷണം നടന്ന് അധികം താമസിയാതെ […]
Read more

വി.എസ് ജോയിയുടെ പേര് വെട്ടിയത് സതീശനെന്ന് അൻവർ

മലപ്പുറം : ഹിറ്റ്ലറിൻറെ രൂപമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കി വാഴുകയാണെന്നും യൂഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കിൽ വി ഡി സതീശനെ ഒഴിവാക്കണമെന്നും പി വി അൻവർ. സതീശൻ മുസ്ലിം ലീഗ് നേതായായ കുഞ്ഞാലികുട്ടിക്കോ , എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനോ പുല്ല് വില കൽപ്പിക്കുകയാണെന്നും ആരെയും ബഹുമാനിക്കില്ലെന്നും അന്‍വര്‍ ആരോപിച്ചു. ‘മാത്രമല്ല നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉയർന്ന കേട്ട വി എസ് ജോയുടെ പേര് അവസാനനിമിഷം വെട്ടിയത് പ്രതിപക്ഷനേതാവാണെന്നും പി വി അൻവർ […]
Read more

റോമയുടെ മുഖ്യപരിശീലകനായി ജിയാൻ പിയറോ ഗാസ്‌പെരിനി

2024-ൽ അറ്റലാന്റയെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ ഗിയാൻ പിയറോ ഗാസ്പെരിനി, ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം റോമയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ക്ലബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്‌കിന് ഉൾപ്പെടെയുള്ള റോമയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് ഗാസ്‌പെരിനി കരാർ ഒപ്പുവെക്കാൻ സമ്മതിച്ചത്. ബെർഗാമോയിൽ ഒമ്പത് വിജയകരമായ സീസണുകൾക്ക് ശേഷമാണ് ഗാസ്‌പെരെനി അറ്റലാന്റ വിടുന്നത്. യൂറോപ്പാ ലീഗ് കിരീടം, കോപ്പ ഇറ്റാലിയ ഫൈനൽ പ്രവേശനം, അഞ്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ എന്നിവ […]
Read more

സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണം; ആവശ്യവുമായി നടൻ വിജയ് ബാബു

മദ്യനയം സർക്കാർ പുനഃപ്പരിശോധിക്കണമെന്ന ആവശ്യവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിജയ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. വിജയ് ബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്? […]
Read more

സിക്കിമിൽ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു, ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി

വടക്കൻ സിക്കിമിലെ ഛാത്തനിൽ സൈനിക ക്യാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. സംഭവത്തെ തുടർന്ന് ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായിരിക്കുകയാണ്. അതേസമയം പ്രതികൂലമായ കാലാവസ്ഥയിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു . ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. “ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി,” എന്ന് ഒരു സൈനീക ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ തുടർച്ചയായി കനത്ത മഴ […]
Read more

തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തി; ഫോറന്‍സിക് വിദഗ്ധർ പരിശോധന നടത്തുന്നു

തിരുവനതപുരം : വെങ്ങാനൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയടക്കമുള്ള ഭാഗമായിരുന്നു പറമ്പിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ ഭാഗത്ത് കുളിയകാനായി എത്തിയ ചില യുവാക്കളാണ് രാവിലെ തലയോട്ടി കണ്ടെത്തിയത് . തുടർന്ന് ഉടൻ തന്നെ ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു . എന്നാൽ അസ്ഥികൂടം സ്ത്രീയുടെയാണോ പുരുഷന്റെയാണോ എന്നത് വ്യക്തമായിട്ടില്ല . കൂടുതൽ അന്വേഷണങ്ങളാക്കായി അസ്ഥികൂടം ഫോറന്‍സിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.
Read more

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബത്തിന് ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

അസം, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബത്തിന് ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരിതബാധിതരെ കഴിയുന്നത്ര സഹായിക്കാൻ താൻ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു എന്നും പ്രിയങ്ക എക്സിലിൽ കുറിച്ചു. “അസം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് മരണമടഞ്ഞ വാർത്തകൾ അങ്ങേയറ്റം ദുഃഖകരമാണ്. ലക്ഷക്കണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാണ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അഭ്യർത്ഥിക്കുന്നു, അതുവഴി […]
Read more

ഒടിടിയിൽ എത്തിയതിനു ശേഷവും ഹൗസ്ഫുൾ ഷോ; തിയേറ്റർ വിടാതെ ‘തുടരും’

ഓടിടിയിൽ എത്തിയിട്ടും തീയേറ്ററുകൾ വിടാതെ മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘തുടരും’. ഒടിടിയിൽ എത്തിയതിന് ശേഷവും തിയേറ്ററിൽ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. എന്നാൽ ഒടിടി റിലീസിനെത്തുടർന്ന് സിനിമ ചില തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു. അത്കൊണ്ട് തന്നെ വളരെ കുറച്ച് തിയേറ്ററുകളിൽ മാത്രമാണ് ഷോ ഉണ്ടായിരുന്നത്. അതേസമയം ഓടിടിയിൽ ഇറങ്ങിയ ചിത്രവും മികച്ച നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ 230 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ് , ഹിന്ദി , എന്നീ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix