Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മോഷണം ; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഡൽഹിയിൽ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ. ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ഖുർഷീദ് ആണ് പിടിയിലായത് . ക്രിമിനൽ കേസുകളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളെ കോടതിയിൽ ഹാജരാക്കുന്നത് വരെ സൂക്ഷിക്കുന്ന സംഭരണശാലയുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സ്‌പെഷ്യൽ സെല്ലിന്റെ മാൽഖാനയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, മോഷണം നടന്ന് അധികം താമസിയാതെ മാൽഖാന ഇൻ ചാർജ് സംഭവത്തെക്കുറിച്ച് അറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഖുർഷിദിനെ തിരിച്ചറിഞ്ഞത്.വിഷയത്തിൽ ഉടനടി നടപടി സ്വീകരിച്ച സ്പെഷ്യൽ സെല്ലിന്റെ ഒരു സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഖുർഷീദ് കുറ്റസമ്മതം നടത്തി . ഇതുവരെ 50 ലക്ഷം രൂപയും മോഷ്ടിച്ച സ്വർണ്ണവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സമാനമായ മോഷണങ്ങൾ ഇയാൾ മുമ്പ് നടത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer