Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ന്യൂ ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം. ന്യൂ ചണ്ഡീഗഡിലെ പിസിഎ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഷായ് ഹോപ്പിന്റെ കിടിലൻ സെഞ്ചുറിയുടെ മികവിൽ വെസ്റ്റ് ഇൻഡീസ് 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 87 പന്തിൽ പുറത്താകാതെ 129 റൺസെടുത്ത കെ.എൽ. രാഹുലാണ് […]
Read more

ബ്രസീലിനോട് പൊരുതിവീണ് ഇന്ത്യ; സൗഹൃദ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് 4-0 വിജയം

കൊൽക്കത്ത: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങളുമായി ഇറങ്ങിയ ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യയെ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീൽ ആക്രമണത്തിൽ ആധിപത്യം പുലർത്തി. എസ്തേവാവോയും പെഡ്രോയും ആദ്യ പകുതിയിൽ ബ്രസീലിനായി ഗോളുകൾ നേടി. രണ്ട് ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങിയത്. 53-ാം മിനിറ്റിൽ റയാൻ വില്ല്യംസിന്റെ ശക്തമായ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ തടഞ്ഞു. പിന്നാലെ […]
Read more

ചരിത്രമെഴുതി പുരുഷ ഹോക്കി; ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ടാം സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഡബിൾ സ്വർണവുമായി ഇന്ത്യ. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെ പുരുഷ ടീമും സ്വർണം നിലനിർത്തി. ഫൈനലിൽ ഇന്ത്യ മലേഷ്യയെ 5-1ന് പരാജയപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തുന്നത്. അതുപോലെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. ഇതോടെ രണ്ട് ടീമും ലോസാഞ്ചലീസിൽ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത നേടി. ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ്‌രാജ് […]
Read more

എട്ട് റണ്‍സകലെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടം; നിർഭാഗ്യ റെക്കോർഡിലും ഇടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ രോഹിത് ശർമ പുറത്തായി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 81 പന്തിൽ 92 റൺസെടുത്താണ് ഇന്ത്യൻ താരം മടങ്ങിയത്. 10 ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനങ്ങളിൽ ഒന്നിലധികം തവണ 90കളിൽ പുറത്താകുന്ന അഞ്ചാമത്തെ ബാറ്ററായി രോഹിത് മാറി. വിരാട് കോലി, വീരേന്ദർ സെവാഗ്, വുസി സിബാന്ദ, ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ […]
Read more

കോലി ഗോള്‍ഡന്‍ ഡക്ക്; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.രോഹിത് ശർമയും റുതുരാജ് ഗെയ്ക്‌വാദുമാണ് ക്രീസിൽ. ഇന്ത്യക്കായി രോഹിത് അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (1), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് ഇരുവരെയും പുറത്താക്കി. ആദ്യ ഓവറുകളിൽ ബൗളർമാർക്ക് അനുകൂലമായ പിച്ചിന്റെ സാഹചര്യം സീൽസ് മുതലെടുത്തു. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഗിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത […]
Read more

പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യ സ്വർണം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസിൽ ഒതുങ്ങി. ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും തിലക് വർമ്മയും തിളങ്ങി. 28 പന്തിൽ 61 റൺസെടുത്ത അഭിഷേക് ഏഴ് സിക്സും മൂന്ന് ഫോറും നേടി. തിലക് 22 പന്തിൽ പുറത്താകാതെ 51 […]
Read more

തകര്‍ത്താടി അഭിഷേകും തിലകും; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല

ടോക്കിയോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ഇതോടെ പാകിസ്ഥാന് 212 റൺസാണ് ഇന്ത്യ വിജയലക്ഷ്യമായി നൽകിയത്. ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും തിലക് വർമ്മയുമാണ് തിളങ്ങിയത്. 28 പന്തിൽ 61 റൺസെടുത്ത അഭിഷേക് ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. 22 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത തിലക് വർമ്മ നാല് […]
Read more

‌അമ്പെയ്ത്തിലും ​ഗോൾഫിലും സ്വർണം വാരി ഇന്ത്യ; ക്രിക്കറ്റിൽ പാകിസ്ഥാനെ അടിച്ചു പരത്തി അഭിഷേക്

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍, അതും സ്വർണം. 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു. ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും […]
Read more

ബ്രസീലിനെതിരെ ഇന്ത്യ ഇന്ന്; കൊൽക്കത്തയിൽ ഫുട്ബോൾ ആവേശം

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങൊരുങ്ങും. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും ആദ്യമായി സീനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നേർക്കുനേർ എത്തുന്നു. രാത്രി 7.30നാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവിലും മത്സരം തത്സമയം കാണാം. ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ ശക്തമായ പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പിലെ നിരാശയ്ക്ക് ശേഷം കാർലോ ആഞ്ചലോട്ടിയുടെ നേതൃത്വത്തിലുള്ള […]
Read more

44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ. ഫൈനലിൽ ചൈനയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം സ്വർണമണിഞ്ഞത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ മനോഹരമായ ടോമഹോക്ക് ഷോട്ടിലൂടെയാണ് ഇന്ത്യ നിർണായക ഗോൾ സ്വന്തമാക്കിയത്. ലീഡ് നേടിയ ശേഷം ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. സമനില ഗോൾ കണ്ടെത്തുന്നതിനായി അവസാന ഘട്ടത്തിൽ ഗോൾകീപ്പറെ വരെ പിൻവലിച്ച് ചൈന ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix