സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

പിവി സിന്ധു വിവാഹിതയാകുന്നു, ഈ മാസം 22 ന് വിവാഹം

അനീഷ എം എ: സബ് എഡിറ്റർ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഐടി പ്രൊഫഷണലായ വെങ്കട്ട ദത്താ സായ് ആണ് വരന്‍. ഈ മാസം 22 ന് ഉദയ്പൂരിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 24 ന് ഹൈദരാബാദില്‍ റിസപ്ഷന്‍ നടക്കും. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി പരിചയമുണ്ടെന്നും എന്നാല്‍ ഒരു മാസം മുന്‍പ് മാത്രമാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സിന്ധു തിരക്കേറിയ സീസണിലേക്ക് കടക്കുകയാണ്. […]
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പ് അഞ്ചാം മത്സരവും സമനിലയില്‍

ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന അഞ്ചാമത്തെ മത്സരവും സമനിലയില്‍. നാല്‍പ്പത് നീക്കങ്ങള്‍ക്കൊടുവില്‍ ഡിങ് ലിറനും ഡി ഗുകേഷും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും രണ്ടര പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാമത്തെ സമനിലയാണിത്. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന് പക്ഷെ ആ മുന്‍തൂക്കം വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. അതേസമയം, കറുത്ത കരുക്കളുമായി കളിച്ച് സമനില നേടാനായത് ലിറന് ആത്മവിശ്വാസം നല്‍കുന്നതാണ്. ആറാമത്തെ മത്സരം നാളെ നടക്കും. ഗുകേഷ് കറുത്ത കരുക്കളുമായാണ് നാളെ മത്സരിക്കുക.
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പ്: അഞ്ചാം മത്സരം ഇന്ന്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുന്നു എന്നാണ് ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കാണുന്നത്. രണ്ട് പോയിന്റ് വീതം നേടി നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും എതിരാളി ഡി ഗുകേഷും ഒപ്പത്തിനൊപ്പമാണ്. ഇരുവരും ഓരോ കളി വീതം ജയിക്കുകയും രണ്ട് മത്സരങ്ങള്‍ സമനലിയിലാവുകയും ചെയ്തു. ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ഗുകേഷിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. 14 റൗണ്ടുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് […]
Read more

ജിമ്മി ജോര്‍ജ്ജ് : കാലുകളില്‍ ചിറകുകളുള്ള ഹെര്‍മിസ് ദേവന്‍

ഇറ്റലിക്കാരുടെ ഹെര്‍മിസ് ദേവന്‍, കാലുകളില്‍ ചിറകുകളുള്ള ഹെര്‍മിസ് ദേവന്‍… വോളിബോള്‍ബോള്‍ കോര്‍ട്ടില്‍ ഉയരുന്ന പന്തിന് മുന്നിലേക്ക് നാലു മീറ്ററോളം കുതിച്ചുയര്‍ന്ന് ഒു സെക്കന്റിലേറെ സമയം വായുവില്‍ നിശ്ചലനായി നില്‍ക്കുന്ന ആ കാലുകള്‍ക്ക് ചിറകുകളുണ്ടായിരുന്നു. തടുക്കാന്‍ കഴിയാത്തത്ര ശക്തിയില്‍ എതിര്‍കളത്തിലേക്ക് പ്രഹരിക്കുന്ന, ചടുലമായ സ്മാഷുകള്‍കൊണ്ട് നിമിഷാര്‍ദ്ധത്തില്‍ എതിര്‍ കോര്‍ട്ടില്‍ പെടിപടര്‍ത്തുന്ന വാളിബോളിന്റെ ഒരേയൊരു ദൈവം…ജിമ്മി ജോര്‍ജ്ജ്. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ലോക വോളിബോളിന്റെ ഹിമാലയങ്ങള്‍ കീഴടക്കിയ മനുഷ്യന്‍, വോളിബോളിന്റെ ചതുരക്കളങ്ങള്‍ക്ക് തീപിടിപ്പിച്ച പ്രതിഭ, […]
Read more

ലോകചെസ് ചാമ്പ്യന്‍ഷിപ്പ് : നാലാം മത്സരത്തില്‍ ലിറനെ സമനിലയില്‍ തളച്ച് ഗുകേഷ്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനും സമനിലയില്‍ പിരിഞ്ഞു. 42 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്ക് വഴങ്ങുകയായിരുന്നു. രണ്ട് പേരും തുടര്‍ച്ചയായി മൂന്ന് തവണ ഒരേ നീക്കം നടത്തിയതോടെയാണ് സമനില അനിവാര്യമായത്. ഇന്നത്തെ സമനിലയോടെ ഇരുവര്‍ക്കും രണ്ട് പോയിന്റ് വീതമായി. ആദ്യ മത്സരം ലിറനും മൂന്നാം മത്സരം ഗുകേഷും ജയിച്ചപ്പോള്‍ രണ്ടും നാലും മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 14 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ കിരീടം […]
Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ തകര്‍ത്ത് കേരളം

ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിനാണ് സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 191 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിതീഷാണ് മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍, മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാര്‍ […]
Read more

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: നാലാം മത്സരം ഇന്ന്, വിജയം തുടരാന്‍ ഗുകേഷ്

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഒന്നര പോയിന്റ് വീതം നേടി തുല്യനിലയിലാണ്. 14 റൗണ്ടുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. വെളുത്ത കരുക്കളുമായി ആദ്യ മത്സരത്തിനിറങ്ങിയ ഗുകേഷിന് പക്ഷെ ലിറന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍ കറുത്ത കരുക്കളുമായി രണ്ടാം മത്സരത്തില്‍ സമനില പിടിച്ചത് ആത്മവിശ്വാസം നല്‍കി. മൂന്നാം മത്സരത്തില്‍ വീണ്ടും […]
Read more

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബുംറ ഒന്നാമത്, ജയ്‌സ്വാള്‍ രണ്ടാമത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പെര്‍ത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ നടത്തിയ എട്ട് വിക്കറ്റ് പ്രകടനമാണ് ബുംറയെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാമതെത്താന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ മറികടന്നാണ് ബുംറയുടെ നേട്ടം. 883 പോയിന്റുമായാണ് ഇന്ത്യന്‍ പേസ് ഇതിഹാസം പട്ടികയുടെ തലപ്പത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന പോയിന്റ് നേട്ടമാണിത്. പട്ടികയില്‍ രവിചന്ദ്ര അശ്വിന്‍ നാലാമതും രവീന്ദ്ര ജഡേജ […]
Read more

വയസ് 13, ഐപിഎല്‍ ലേലത്തില്‍ കിട്ടിയത് 1.1 കോടി രൂപ; വൈഭവ് ഒരു സംഭവമാണ്

മിഥുൻ നാഥ് ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറെമോണിന്റെ കടുത്ത ആരാധനകാനായിരുന്ന ഒരു കൊച്ചു കുട്ടി, പൊടുന്നനെ അതുപേക്ഷിച്ച് കൈയില്‍ ഒരു ക്രിക്കറ്റ് ബാറ്റേന്തി, ഇന്ന് നടന്നു കയറിയിരിക്കുന്നത് ചരിത്രത്തിലേക്കാണ്. പേര് വൈഭവ് സൂര്യവംശി. സ്വദേശം ബിഹാര്‍, വയസ് 13. നിങ്ങള്‍ പതിമൂന്നാം വയസില്‍ എന്ത് ചെയ്യുകയായിരുന്നു, വൈഭവ് സൂര്യവംശി ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് എന്ന കമന്റ് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിട്ടുണ്ട്. അതെ, ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് വൈഭവ് […]
Read more

പെര്‍ത്തില്‍ ഇന്ത്യന്‍ പടയോട്ടം, ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്

പെര്‍ത്ത് : ഓസീസിനെ അവരുടെ മണ്ണില്‍ മലര്‍ത്തിയടിച്ച് കരുത്ത് കാട്ടി ഇന്ത്യ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കംഗാരുക്കളെ തകര്‍ത്തുവിട്ടത് 295 റണ്‍സിന്. 534 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ വെറും 238 റണ്‍സിന് പുറത്തായി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സിലെ അഞ്ചും ഉള്‍പ്പെടെ മത്സരത്തില്‍ മൊത്തം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ നായകന്‍ ബുംറയാണ് കളിയിലെ താരം. പെർത്തിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.